ചെമ്മലമറ്റം -ഒക്ടോബർ 22, 23 തീയതികളിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ നടക്കുന്ന ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രമേളയുടെ വിജയത്തിനായി സംഘാടക സമതി രൂപികരണം ഇന്ന് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ നടക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കുന്ന പൊതു സമ്മേളനംഈരാറ്റുപേട്ട ഉപജില്ലാ ഏ ഇ ഒ . ഷംല ബീവിഉദ്ഘാടനം ചെയ്യും. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ്കറിയാച്ചൻ പൊട്ടനാനി, ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ്, ബ്ലോക്ക് മെബർ ജോസഫ് ജോർജ് , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിസി തോമസ് അഴകത്ത് Read More…
Month: November 2024
തലപ്പലത്ത് വയോജന മെഡിക്കൽ ക്യാമ്പ്
തലപ്പലം: ‘നാഷണൽ ആയുഷ് മിഷൻ ( ഹോമിയോപ്പതി) വകുപ്പ് സംഘടിപ്പിക്കുന്ന സൗജന്യ വയോജന മെഡിക്കൽ ക്യാമ്പ് ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ തെള്ളിയാമറ്റം ഗ്രാമീണ വായനശാലാ അണത്തിൽ വച്ച് നടത്തപ്പെടുന്നു. തലപ്പലം പഞ്ചായത്ത് ഗവൺമെൻ്റ് ആയുഷ് ഹോമിയോ ഡിസ്പൻസറിയുടെ നേതൃത്വത്തിൽ തലപ്പുലം ഗ്രാമീണ വായനശാലയും പനയ്കപ്പാലം ഓർബിസ് ലൈവ്സ് ലബോറട്ടറിയുടെയു സഹകരണത്തോടെ നടത്തപ്പെടുന്ന ക്യാമ്പ് തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി എൽസി തോമസ് ഉദ്ഘാടനം Read More…
അധികാരികളുടെ അവഗണന തുടര്‍ക്കഥ! ഒടുവില്‍ റോഡ് നന്നാക്കി നാട്ടുകാര്‍
ഈരാറ്റുപേട്ട; നിരന്തരമായ അഭ്യര്‍ഥനകള്‍ക്ക് ഒടുവിലും അധികാരികള്‍ നിസംഗത തുടര്‍ന്നപ്പോള്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങി. ഒടുവില്‍ അധികാരികള്‍ കയ്യൊഴിഞ്ഞ ആരോലി കവല – വിലങ്ങുപാറ റോഡിന് നാട്ടുകാരുടെ കൂട്ടായ്മയില്‍ ശാപമോക്ഷം. ഏറെ നാളായി തകര്‍ന്നുകിടക്കുന്ന ആരോലി കവല -വിലങ്ങുപാറ റോഡ് നാട്ടുകാരുടെ ശ്രമഫലമായി ഗതാഗത യോഗ്യമാക്കി. തീര്‍ത്തും തകര്‍ന്ന റോഡ് ഗതാഗത യോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആരോലികവലയില്‍ നിന്നും വിലങ്ങുപാറയിലേക്കുള്ള റോഡ് വളരെ നാളായി ഗതാഗത യോഗ്യമല്ലായിരുന്നു. നാട്ടുകാര്‍ അധികാരികളോട് പലതവണ ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് Read More…
തലപ്പലം സഹകരണ ബാങ്ക് വാർഷിക പൊതുയോഗം നാളെ
തലപ്പലം: തലപ്പലം സഹകരണ ബാങ്ക് വാർഷിക പൊതുയോഗം 30 ന് 2.30 ന് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും. പ്രസിഡന്റ് ഷിബി ജോസഫ് ഈരുരിക്കൽ അധ്യക്ഷത വഹിക്കും. 2023-24 വർഷത്തിലെ പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് സ്‌കോളർഷിപ്പ് നൽകും.
ചികിത്സ തേടി നഗരത്തിലേക്ക് പോകേണ്ട; ഇനി ആശുപത്രി മുണ്ടുപാലത്തുമുണ്ട്
പാലാ: ചികിത്സ തേടി നഗര കേന്ദ്രo ലക്ഷ്യമാക്കി ഇനി പോകേണ്ട .ഡോക്ടറെ കാണുവാൻ നീണ്ട ക്യൂവിൽ മണിക്കൂറുകൾ കാത്തു നിൽക്കുകയും വേണ്ട. രോഗനിർണ്ണയവും മരുന്നുമായി ഡോക്ടറും നഴ്സും അടുത്തുണ്ട്. പാലാ നഗരസഭയിലെ പ്രഥമ ജനകീയ ആരോഗ്യ കേന്ദ്രം മുണ്ടുപാലം പരമലകുന്നിൽ പ്രവർത്തനം ആരംഭിച്ചു. 14 ഇനം രോഗനിർണ്ണയ പരിശോധനകൾക്കും ഇവിടെ സൗകര്യം ഉണ്ട്. ചികിത്സയും മരുന്നുകളും സൗജന്യമാണ്. മൈനർ ഡ്രസ്സിംഗ്, രോഗീ നിരീക്ഷണം, ജീവിത ശൈലി രോഗനിർണ്ണയ സൗകര്യം, റഫറൽ സംവിധാനം, ബോധവൽക്കരണ ക്ലാസ്സുകൾ, ഗർഭണികൾക്കായുളള പരിശോധനകൾ, Read More…
ലോക വയോജന ദിനാഘോഷം ദർശനയിൽ
കോട്ടയം: ലോക വയോജന ദിനാഘോഷത്തോടനുബന്ധിച്ച് ദർശന സാംസ്കാരിക കേന്ദ്രവും ഡ്രീം സെറ്റേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന മുതിർന്ന പൗരന്മാരുടെ ഒത്തുചേരൽ ഒക്ടോബർ 1 ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ദർശന സാംസ്കാരിക കേന്ദ്രം ഓഡിറ്റോറിയത്തിൽ നടക്കും. 60 വയസ്സ് പൂർത്തിയായ ഏവർക്കും ചടങ്ങിൽ സംബന്ധിക്കാവുന്നതാണ്. മുതിർന്ന പൗരന്മാർക്ക് ഉപകാരപ്രദമായ ചർച്ചകൾ, ഓർമ്മകൾ പങ്കുവയ്ക്കൽ, കലാപരിപാടികൾ തുടങ്ങിയവ ഉണ്ടായിരിക്കും.
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണം: ബി ജെ പി
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രദേശം പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള തീരുമാനം പൂർണ്ണമായി തള്ളി കളയണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി ജെ പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 3 ന് വൈകിട്ട് 4 മണി മുതൽ ജന സദസ്സ് സംഘടിപ്പിക്കും. മുൻ എം എൽ എ പി സി ജോർജ് സദസ്സ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി കെ രാജപ്പൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കർഷക മോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. Read More…
പ്രതിഷേധം സംഘടിപ്പിച്ചു
ഈരാറ്റുപേട്ട: സിപിഐ എമ്മിനെ വെല്ലുവിളിച്ച് ഇടതുപക്ഷവിരുദ്ധമായ നില പാടുകളുമായി മുന്നോട്ടുപോകു ന്ന പി വി അൻവർ എംഎൽഎയ് ക്കെതിരെ സിപിഐഎം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം രമേശ് ബി വെട്ടിമറ്റം അധ്യക്ഷനായി ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ തോമസ് മാത്യു,റ്റി എസ് സിജു, പി ആർ ഫൈസൽ,വി കെ മോഹനൻ മിഥുൻ Read More…
കെ എം മാണി കർഷക അവാർഡുകൾ വിതരണം ചെയ്തു; മീനച്ചിൽകാർഷിക വികസന ബാങ്കിൻ്റെ പ്രവർത്തനം മാതൃകാപരം: ജോസ് കെ മാണി എംപി
പാലാ: മീനച്ചിൽ കാർഷിക ഗ്രാമ വികസന ബാങ്കിൻ്റെ വിജയം പ്രവർത്തന രീതികളിലെ വ്യത്യസ്തതയും ഇടപാടുകളിലെ സുതാര്യതയുമാണെന്ന്ജോസ് കെ മാണി എംപി. പ്രതിസന്ധികൾക്കിടയിലും കാർഷിക വികസന ബാങ്കുകൾ മെച്ചപ്പെട്ട പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. കർഷകരുടെ ഏത് സാമ്പത്തിക ആവശ്യങ്ങളിലും അവർക്ക് കൈത്താങ്ങായി നിൽക്കുവാൻ ഇന്ന് കാർഷിക വികസന ബാങ്കുകൾക്ക് കഴിയുന്നുണ്ട്. മീനച്ചിൽ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൻറെ അഭിമുഖത്തിൽ താലൂക്കിലെ മികച്ച കർഷകർക്ക് കെ എം മാണി മെമ്മോറിയൽ ക്യാഷ് അവാർഡുകളും, പ്രശസ്തി പത്രവും ഫലകവും സമ്മാനിച്ചുകൊണ്ട് Read More…
തീക്കോയിൽ മാലിന്യ മുക്ത നവകേരള ക്യാംപയിൻ; ഒക്ടോബർ 2 ന് തുടക്കമാകും
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരള ക്യാംപയിൻ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങൾക്കായി ഗ്രാമപഞ്ചായത്ത് തലത്തിൽ നിർവഹണ സമിതി യോഗം ചേർന്നു. കാമ്പയിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ എല്ലാ പൊതു സ്ഥാപനങ്ങളും പൊതു ടൗണുകളും ശുചീകരണം നടത്താൻ തീരുമാനിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം രാവിലെ 11 മണിക്ക് ടൂറിസ്റ്റ് കേന്ദ്രമായ കാരികാട് ടോപ്പിൽ നടത്തുന്നതാണ്. ഒക്ടോബർ 2 മുതൽ കാരികാട് ടോപ്പ് ഭാഗത്ത് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് വേണ്ടി രണ്ട് ഹരിത കർമ്മ സേന അംഗങ്ങളെ Read More…