pala

സൗജന്യ നേത്രപരിശോധനയും മിതമായ നിരക്കിൽ രക്ത പരിശോധന ക്യാമ്പും: 21 ന്

പാലാ: മൂന്നാനി സെന്റ് പീറ്റേഴ്സ് ഇടവക എ. കെ. സി. സി യൂണിറ്റിന്റെ നേതൃത്വത്തിൽ ശനിയാഴ്ച (21-09-2024) പളളി പാരിഷ് ഹാളിൽ വച്ച് സൗജന്യ നേത്രപരിശോധന ക്യാമ്പും മിതമായ നിരക്കിൽ രക്തപരിശോധനയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ ഫാ.തോമസ് പട്ടേരി, ജെയ്സൺ മഞ്ഞപ്പളളിൽ. നിഷാന്ത് കാർലോസ് എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. രാവിലെ ഏഴരയോടെ രക്തപരിശോധന ആരംഭിക്കും. അഞ്ഞൂറ് രൂപയോളം ചിലവ് വരുന്ന രക്ത പരിശോധനകൾ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കേവലം ഇരുനൂറ്റിയമ്പത് രൂപയ്ക്കാണ് ചെയ്ത് നൽകുന്നത്. രാവിലെ 8.30 ന് ചേരുന്ന Read More…

ramapuram

മാനേജ്മെന്റ് അസോസിയേഷൻ ‘ഫ്ലാഷ് 2K24’ ഉദ്‌ഘാടനം ചെയ്തു

രാമപുരം : മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ ‘ഫ്ലാഷ് 2K24’ ഉദ്‌ഘാടനം നടത്തി. കോളേജ് മാനേജർ റവ .ഫാ ബെർക്മെൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. മുഖ്യാഥിതി ഖത്തർ ടെക് മാനേജിങ് ഡയറക്ടർ ജെബി കെ ജോൺ ഉദ്‌ഘാടനം നിർവ്വഹിച്ചു. ദേശീയ-യൂണിവേഴ്സിറ്റി തലങ്ങളിൽ മികച്ച വിജയം നേടിയ ചടങ്ങിൽ വിദ്യാർഥികളെ ആദരിച്ചു. പ്രിൻസിപ്പൽ ഡോ .ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽ മാരായ ഫാ ജോസഫ് ആലഞ്ചേരിൽ , സിജി ജേക്കബ് പൂർവ്വ വിദ്യർഥികളായ സൗത്ത് ഇന്ത്യൻ ബാങ്ക് Read More…

pala

കോൺഗ്രസ്‌ പാലാ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

പാലാ: കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ഫണ്ട് തട്ടിപ്പെത്തിനെത്തിരെ പ്രതിഷേധ പ്രകടനം നടത്തി. അടിയന്തര സഹായം നൽകാത്ത എൻ ഡി എ സർക്കാരുടെ കള്ളക്കണക്കും ഫണ്ട് തട്ടിപ്പും നടത്തുന്ന എൽഡിഎഫ് സർക്കാരും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ ആണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അഡ്വ. ആർ മനോജ് അഭിപ്രായപ്പെട്ടു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ്‌ നേതാക്കളായ സതീശ് ചൊള്ളാനി, സാബു എബ്രഹാം, ഷോജി ഗോപി,ബിബിൻ രാജ്, ടോണി തൈപ്പറമ്പിൽ, Read More…

mundakkayam

മുണ്ടക്കയം ഗവ: ആശുപത്രി; ബ്ലോക്ക് പഞ്ചായത്തിന്റെ അനാസ്ഥ അവസാനിപ്പിക്കണം: കേരളാ കോണ്‍ഗ്രസ്

മുണ്ടക്കയം: മലയോരമേഖലയിലെ സാധാരണക്കാരായ ജനങ്ങളുടെ ഏക ആശ്രയമായ മുണ്ടക്കയം ഗവര്‍മെന്റ് ആശുപത്രിയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പിന്‍മാറണമെന്ന് കേരളാ കോണ്‍ഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഗവര്‍മെന്റ് ആശുപത്രിയോട് ഇത്രയും മോശം സമീപനം സ്വീകരിച്ച ഭരണസമിതി ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.ആശുപത്രിക്ക് അനുവദിച്ച എക്‌സ് റേ മിഷ്യന്‍ ഒരു വര്‍ഷമായിട്ടും പ്രവര്‍ത്തിപ്പിക്കുവാന്‍ പോലും സാധിക്കാത്ത ഭരണസമിതി സ്വകാര്യലോബിയെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും കമ്മറ്റി ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് ഷാജി അറത്തില്‍ അദ്ധ്യക്ഷത വഹിച്ചയോഗം ജില്ലാ പ്രസിഡന്റ് Read More…

Main News

മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു

മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അഭ്യര്‍ത്ഥിച്ചു. ആരോഗ്യ വകുപ്പിന്റെ താഴെ പറയുന്ന ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പരും നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

kottayam

കെ.സി.വൈ.എൽ. കോട്ടയം അതിരൂപത ലീഡർഷിപ്പ് ക്യാമ്പ് ആരംഭിച്ചു

കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 വർഷത്തെ ഒന്നാമത് ലീഡർഷിപ്പ് ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ചൈതന്യ പാസ്റ്ററൽ സെൻറിൽ വച്ച് നിർവഹിച്ചു. അതിരൂപത പ്രസിഡന്റ് ശ്രീ ജോണിസ് പി സ്റ്റ‌ീഫൻ പാണ്ടിയാംകുന്നേൽ സമ്മേളനത്തിന് അധ്യക്ഷത വഹിക്കുകയും ശ്രീ. ഫ്രാൻസിസ് ജോർജ്,എംപി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ചൈതന്യ പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ അനുഗ്രഹ പ്രഭാഷണം നടത്തി. അതിരൂപതാ സമിതി Read More…

general

ഉദ്ഘാടനം ഉത്സവമാക്കി നാട്ടുകാർ

കാണക്കാരി: കാണക്കാരി ചിറക്കുളം പ്രദേശത്ത് ചിൽഡ്രൻസ് പാർക്ക് സ്ഥാപിച്ചതോടെകാടുകയറി വനമമായിരുന്ന പ്രദേശത്തിന്റെ മുഖഛായ മാറ്റിയിരിക്കുകയാണ്. ചിൽഡ്രൻസ് പാർക്ക്, കഫറ്റീരിയ, ശുചിത്വ സമുച്ചയം, ഓപ്പൺ ജിം, ഹൈമാസ്റ്റ് ലൈറ്റ് എന്നിവയുടെ ഉദ്ഘാടനവും വിവിധ കലാപരിപാടികളും അലങ്കാരങ്ങളുമെല്ലാമായി നാടിനെ ഉത്സവമയമാക്കി. ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും, കഫറ്റീരിയ, ശുചിത്വ സമുച്ചയം എന്നിവയുടെ ഉദ്ഘാടനം മോൻസ് ജോസഫ് എം എൽ എ യും, ഓപ്പൺ ജിം ന്റെ ഉദ്ഘാടനം കാണക്കാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക Read More…

erumely

മലയോര ഹൈവേ വേഗത്തിൽ യാഥാർത്ഥ്യമാകും: മന്ത്രി മുഹമ്മദ് റിയാസ്

എരുമേലി : കേരളത്തിന്റെ മലയോര പ്രദേശങ്ങൾക്ക് ആകെ ഗതാഗതരംഗത്ത് വലിയ കുതിപ്പിന് ഇടയാക്കുന്ന കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കുമെന്നും, മലയോര ഹൈവേ കോട്ടയം ജില്ലയിലൂടെ കടന്നുപോകുന്ന എരുമേലി പ്ലാച്ചേരി ഭാഗം പുതിയ പാലങ്ങൾ ഉൾപ്പെടെ എത്രയും വേഗത്തിൽ നവീകരിച്ച് വികസനം യാഥാർത്ഥ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അഞ്ചു കോടി രൂപ വിനിയോഗിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിൽ റീടാർ ചെയ്ത എരുമേലി ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു Read More…

moonilavu

മൂന്നിലവിലെ കടപുഴയാറ്റിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു

മൂന്നിലവ് :മൂന്നിലവിലെ കടപുഴയാറ്റിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു. കൊല്ലം ശൂരനാട് നോർത്ത് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് പതാരത്ത് കിഴക്കേതിൽ ഹാറൂണിൻ്റെ മകൻ ആണ് ഹാരിസ് ഹാറൂൺ (21) മൂന്നിലവിലെ കടപുഴയാറ്റിൽ മുങ്ങിമരിച്ചത്. ഇലവീഴാപ്പൂഞ്ചിറ സന്ദർശിച്ചു മടങ്ങുംവ‌ഴി ഇന്നലെ ഉച്ചയ്ക്കു 12നു മൂന്നിലവ് ഭാഗത്തുള്ള കടപുഴ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണു ഹാറൂൺ വെള്ളത്തിൽ മുങ്ങിപ്പോയത്. ആറ്റിങ്ങൽ രാജധാനി എൻജിനീയറിങ് കോളജ് രണ്ടാം വർഷ ബിടെക് വിദ്യാർഥിയാണ്. വിദ്യാർഥികളായ 7 പേരാണു സംഘത്തിലുണ്ടായിരുന്നത്. 3 പേരാണു കയത്തിൽ കുളിക്കാനിറങ്ങിയത്. Read More…

Accident

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

പാലാ: കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്. പരുക്കേറ്റ കാർ യാത്രക്കാരായ പാലക്കാട് സ്വദേശികൾ നീലകണ്ഠൻ നായർ ( 78) ജ്യോതി (38) നിരഞ്ജന ( 18) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബന്ധു വീട്ടിൽ പോയി മടങ്ങിയ സംഘം സഞ്ചരിച്ച കാർ ഉച്ചയ്ക്ക് കടപ്ലാമറ്റം ഭാഗത്ത് വച്ചാണ് അപകടത്തിൽ പെട്ടത്.