Pala News

ഇന്ദിരാഭവന് നേരെയുണ്ടായ ആക്രമത്തിൽ പ്രതിഷേധിച്ച് പാലായില്‍ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

പാലാ: കെ പി സി സി ആസ്ഥാനമന്ദിരമായ ഇന്ദിരാഭവന് നേരെ സി പി എം ഗുണ്ടകൾ നടത്തിയ ആക്രമത്തിൽ പ്രതിഷേധിച്ച് പാലായിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

മണ്ഡലം പ്രസിഡൻറ് തോമസ് ആർ വി ജോസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ബ്ലോക്ക് പ്രസിഡൻ്റ് പ്രൊഫ. സതീശ് ചൊള്ളാനി, ഉദ്ഘാടനം ചെയ്തു. സി.ടി രാജൻ,ഷോജി ഗോപി, വി.സി. പ്രിന്‍സ്, ബിജോയി അബ്രാഹം, ജോർജുകുട്ടി ചൂരക്കൽ, ജേക്കബ്ബ് അൽഫോൻസ്, റോബി ഊടുപുഴ ബിബിൻ രാജ്,എൻ സുരേഷ്, ശ്രീകുമാർ , ഗോപിനാഥൻ നായർ , ബിനോയി ചൂരനോലി, ബേബി തെരുവപ്പുഴ, സന്തോഷ് മണർകാട്ട്, മനോജ് വള്ളിച്ചിറ, മാത്യു അരീക്കല്‍, ഷാജി ഇടേട്ട്, വക്കച്ചന്‍ മേനാംപറമ്പിൽ, കിരൺ അരീക്കൽ, ആൽബിൻ ഇടമനശ്ശേരി ,അർജുൻ സാബു ,ടോണി ചക്കാല, റെജി നെല്ലിയാനിയിൽ, ജോയി മഠം, ബൈജു മുത്തോലി, അലക്‌സ് ചാരംതൊട്ടിയിൽ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.