Accident

നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് അപകടം

ഈരാറ്റുപേട്ട : നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ ചൂണ്ടച്ചേരി സ്വദേശി ജിൻസിനെ ( 39) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 6.30യോടെ ഈരാറ്റുപേട്ട് ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

kottayam

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് അവധി

കോട്ടയം: കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ ( ജൂൺ 5) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു.

pala

പുലിയന്നൂർ ആശ്രമം എൽ പി സ്കൂളിൽ പ്രവേശനോത്സവവും പഠനോപകരണങ്ങളുടെ വിതരണം നടത്തി

പാലാ സെന്റ് തോമസ് കോളേജിലെ എൻ എസ് എസ് യുണിറ്റും, മാഞ്ഞൂർ ലയൺസ് ക്ലബ്ബും ചേർന്ന് പുലിയന്നൂർ ആശ്രമം എൽ പി സ്കൂളിൽ പ്രവേശനോത്സവവും പഠനോപകരണങ്ങളുടെ വിതരണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് ഉത്ഘാടനം ചെയ്ത യോഗത്തിൽ സ്ക്കൂൾ എച്ച്‌. എം. ശ്രീമതി റാണി എലിസബത്ത്‌ അദ്ധ്യക്ഷ പദവി അലങ്കരിക്കുകയും, ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318B ചീഫ് പ്രോജക്ട്‌ കോർഡിനേറ്റർ ശ്രീ. സിബിമാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. സെന്റ് തോമസ് കോളേജിലെ Read More…

pala

മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന് തറക്കല്ലിട്ടു

പാലാ: കാൻസർ ചികിത്സ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ള മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ തറക്കല്ലിടീൽ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ ലഭിക്കുന്ന ചികിത്സ സൗകര്യങ്ങൾ നാട്ടിലെ സാധാരണക്കാർക്കും ലഭ്യമാക്കുന്ന വിധത്തിലാണ് കാൻസർ റിസർച്ച് സെന്റർ വിഭാവനം ചെയ്തിരിക്കുന്നതെന്നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. നാടിന്റെ ആരോഗ്യരംഗത്തിന് പുതിയ നാഴികകല്ലായി കാൻസർ റിസർച്ച് സെൻ്റർ മാറുമെന്നും ബിഷപ് പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ പദ്ധതി Read More…

erattupetta

വാകേഴ്‌സ് ക്ലബ്ബ് പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഈരാറ്റുപേട്ട : വാകേഴ്‌സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിലെ വിവിധ സ്കൂളുകളിലെ തൊണ്ണൂറോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നല്കി.1200 മുതൽ 1500 രൂപാ വരെ ഓരോന്നിനും വിലവരുന്ന കിറ്റ്കളാണ് നൽകിയത്. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് അനസ് പാറയിൽ അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സുഹാന ജിയാസ്,വാകേഴ്‌സ് ക്ലബ് രക്ഷാധികാരി വി. എം.അബ്ദുള്ള ഖാൻ എന്നിവരിൽ നിന്നും ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള കിറ്റ്കൾ ഹെഡ്മിസ്ട്രസ്സ് എസ്.ബീനാ Read More…

Accident

ഓട്ടോറിക്ഷ മറിഞ്ഞ് 4 കന്യാസ്ത്രീകൾക്ക് പരുക്കേറ്റു

ചേർപ്പുങ്കൽ :അമിത വേ​ഗത്തിൽ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോയിൽ‌ യാത്ര ചെയ്തിരുന്ന കന്യാസ്ത്രീകൾക്ക് പരുക്കേറ്റു. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചേർപ്പുങ്കൽ ഭാ​ഗത്തെ കോൺവന്റിലെ 4 കന്യാസ്ത്രീകൾ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തിൽപെട്ടത്.

politics

കേരളത്തിൽ താമര വിരിഞ്ഞു ; തൃശൂർ എടുത്ത് സുരേഷ് ഗോപി

ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വിജയിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ വീട്ടില്‍ ആഘോഷം. 73954 വോട്ടിന്റെ ലീഡ് ആണ് സുരേഷ് ഗോപി തൃശ്ശൂരിൽ നേടിയത്. സുരേഷ് ഗോപിക്ക് എതിരായ കള്ള പ്രചാരണത്തിനുള്ള തിരിച്ചടിയാണ് തൃശൂരിലെ വൻ വിജയമെന്ന് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രതികരിച്ചു. സുരേഷ് ഗോപിക്ക് നാളെ തൃശൂരില്‍ വലിയ സ്വീകരണം ഒരുക്കുമെന്ന് ജില്ലാ പ്രസിഡന്‍റ് കെകെ അനീഷ് കുമാര്‍ പറഞ്ഞു. കൊല്ലത്തെ തോല്‍വിക്കിടയിലും സുരേഷ് ഗോപിയെ കാണാൻ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറും എത്തിയിരുന്നു. കൃഷ്ണകുമാറും Read More…

kottayam

ഫ്രാൻസിസ് ജോർജിന്റെ വിജയം ആഘോഷിക്കാന്‍ പിറവത്ത് പിടിയും പോത്തും

കേരള കോൺഗ്രസുകൾ മത്സരിച്ച കോട്ടയത്ത് കേരള കോൺഗ്രസ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ വിജയം ആഘോഷിക്കാന്‍ പിറവത്ത് പിടിയും പോത്തും വിളമ്പി എതിർ സ്ഥാനാർഥിയുടെ പാർട്ടിക്കാർ. ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷം വർധിച്ചതോടെ പിറവം ബസ് സ്റ്റാൻഡ് പരിസരത്ത് 2000 പേർക്ക് പോത്തിൻകറിയും പിടിയും വിളമ്പി. ഫ്രാൻസിസ് ജോർജ് വിജയിച്ചാൽ പിറവം ബസ് സ്റ്റാൻഡിനു സമീപം തയാറാക്കിയിട്ടുള്ള പന്തലിൽ 2000 പേർക്ക് പോത്തുകറിയും പിടിയും വിളമ്പുമെന്നായിരുന്നു ജനകീയ കൂട്ടായ്മയുടെ പ്രഖ്യാപനം. ഇതിനു ചെലവാകുന്ന 3 രൂപയോളം പിരിച്ചെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. വിരുന്നിനുവേണ്ടി Read More…

Blog

പത്തനംതിട്ടയിൽ ആൻ്റോ ആൻ്റണിയുടെ മുന്നേറ്റം

തുടർച്ചയായ നാലാം വിജയം ലക്ഷ്യമിട്ടിറങ്ങിയ യു.ഡി.എഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണി 37,822 ത്തിലധികം വോട്ടിൻ്റെ ലീഡോട് കൂടി പത്തനംതിട്ട മണ്ഡലത്തിൽ മുന്നേറുന്നു. തുടക്കത്തിൽ തോമസ് ഐസക്കും ആൻ്റോ ആൻ്റണിയും ഒപ്പത്തിനൊപ്പം നിന്നെങ്കിലും വോട്ടെണ്ണൽ പുരോ​ഗമിക്കുംതോറും സിറ്റിങ് എംപി കൂടിയായ ആൻ്റോ വ്യക്തമായ ലീഡ് നിലനിർത്തുകയാണ്. എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ഐസക്കാണ് രണ്ടാമത്. മൂന്നാമതുള്ള എൻ.ഡി.എ സ്ഥാനാ‍ർഥി അനിൽ ആൻ്റണി ബഹുദൂരം പിന്നിലാണ്.

kottayam

കോട്ടയത്ത് വിജയം ഉറപ്പിച്ച് അഡ്വ. കെ ഫ്രാൻസിസ് ജോർജ്

കോട്ടയം : കേരള കോൺഗ്രസുകൾ തമ്മിൽ പോരടിച്ച കോട്ടയത്ത് യുഡിഎഫ് വിജയത്തിലേക്ക്. യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ ലീഡ് 53535 കടന്നു. സിറ്റിങ് എംപിയായിരുന്ന തോമസ് ചാഴിക്കാടന് കാര്യമായ വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല. കേരള കോൺഗ്രസ് മാണി വിഭഗത്തിന്റെ തട്ടകമായ കോട്ടയത്ത് അവരെ മലർത്തിയടിച്ചത് ജോസഫ് വിഭാഗത്തെ സംബന്ധിച്ച് അഭിമാനകരമായ വിജയമാണ്. തോൽവി ഇടതുമുന്നണിയിൽ മാണി വിഭാഗത്തിന്റെ വിലപേശൽ ശക്തി ഇല്ലാതാക്കും. രാജ്യസഭാ സീറ്റ് കൂടി ലഭിച്ചില്ലെങ്കിൽ പാർലമെന്റിൽ കേരള കോൺഗ്രസിന് പ്രാതിനിധ്യവുമില്ലാതാകും. എൻഡിഎ സ്ഥാനാർഥിയായി മണ്ഡലത്തിൽ Read More…