തീക്കോയി: കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ തലനാട് സ്വദേശി മോഹനനെ (60) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 12 മണിയോടെ തിക്കോയി ഭാഗത്തു വച്ചായിരുന്നു അപകടം.
Month: August 2025
കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒന്നരമാസത്തെ വാശിയേറിയ പ്രചരണങ്ങൾക്ക് ശേഷമാണ് കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക് കടക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലേക്ക് 194 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 2.77 കോടി വോട്ടര്‍മാരാണുള്ളത്. വോട്ടെടുപ്പിനായി 25,328 പോളിംഗ് ബൂത്തുകളാണ് സജ്ജെകരിച്ചിട്ടുള്ളത്. വോട്ടെടുപ്പ് സമാധാന പൂര്‍ണമാക്കാന്‍ കേരള പൊലീസും കേന്ദ്ര സേനയും രംഗത്തുണ്ട്. 66,303 സുരക്ഷാ Read More…
കോക്കാട്ട് ജോസ് കുരുവിള നിര്യാതനായി
കുന്നോന്നി: കോക്കാട്ട്ജോസ് കുരുവിള (ജോസുകുട്ടി 60) അന്തരിച്ചു. (കേരള കോൺഗ്രസ് (എം) പൂഞ്ഞാർ തെക്കേക്കര മണ്ഡലം വൈസ് പ്രസിഡൻ്റ്.)സംസ്കാരം നാളെ11 മണിക്ക് വീട്ടിൽ ആരംഭിച്ച് കുന്നോന്നി സെൻ്റ് ജോസഫ് പള്ളിയിൽ. ഭാര്യ: റോസമ്മ ജോസ് പയസ് മൗണ്ട് വടക്കേൽ കുടുബാംഗം. (മുൻപൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗം) മക്കൾ: അമൽ സി ജോസ് (പോളണ്ട്) യൂത്ത് ഫ്രണ്ട് (എം) ഐ റ്റി കോട്ടയം ജില്ലാ കോർഡിനേറ്റർ) റിറ്റി (ഡൽഹി), റിയ.( നഴ്സിംഗ് വിദ്യാർത്ഥിനി, ഹൈദരാബാദ്).
“അരുവിത്തുറ വല്യച്ചാ ഗീവർഗീസ് പുണ്യാളാ കേഴുന്നു നിൻ മക്കൾ തിരുനടയിൽ വല്യച്ചാ” : വല്യച്ചൻ ഗാനം സൂപ്പർ ഹിറ്റായി
അരുവിത്തുറ: പ്രശ്സ്ത ഭക്തിഗാന രചിതാവായ ഫാ. ഡോ. ജോയൽ പണ്ടാരപറമ്പിൽ രചിച്ച് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തനായ സംഗീത സംവിധായകനായ ജെയ്കസ് ബിജോയി സംവിധാനം നിർവഹിച്ച കേരളത്തിലെ അറിയപ്പെടുന്ന ചലചിത്ര പിന്നണി ഗായകൻ സുധീപ് കുമാർ ആലപിച്ച എന്റെ വല്യച്ചൻ എന്ന ആൽബത്തിലെ ഈ ഗാനം സൂപ്പർഹിറ്റായി മാറിക്കഴിഞ്ഞു. ഈ സംഗീതാ ആൽബം അരുവിത്തുറ തിരുനാൾ കൊടിയേറ്റ് ദിവസം പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ബിജോയി ജേക്കബ് വെള്ളൂകുന്നേലിനു നൽകി പ്രകാശനം ചെയ്തു. ഒരു കോടി Read More…
ഉന്നത വിദ്യാഭ്യാസ പ്രദർശനവും സെമിനാറും
കാഞ്ഞിരപ്പള്ളി: ഉന്നത വിദ്യഭാസ ഉപരിപഠന മേഖലയിലേക്ക് കടന്നു വരുന്ന വിദ്യാർത്ഥികൾക്ക് കോഴ്സുകളെപ്പറ്റിയും ,ഭാവി ജോലിസാധ്യതകളെപറ്റിയും അപബോധം സൃഷ്ടിക്കുന്നതിനു വേണ്ടി കാഞ്ഞിരപ്പള്ളിയിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനമായ “ന്യൂ വേ എജ്യൂക്കേഷൻ കൺസൾട്ടൻസിയും,കേരള യൂത്ത്ഫ്രണ്ട് (ബി) ” കോട്ടയം ജില്ലാ കമ്മിറ്റിയും സംയുക്തമായി “സ്റ്റഡി ഇൻ ഇന്ത്യാ മെഗാ എഡ്യൂ എക്സ്പോ 2024 ” എന്ന പേരിൽ കാഞ്ഞിരപ്പള്ളി മൈക്ക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ച് 2024 ഏപ്രിൽ 27 തീയതി മെഗാ വിദ്യാഭ്യാസ പ്രദർശനവും സെമിനാറും സംഘടിപ്പിക്കുന്നു. സാമൂഹിക Read More…
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്
പൂവത്തോട് : കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ ഭരണങ്ങാനം സ്വദേശി അനിൽ തോമസിനെ (24) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 11 മണിയോടെ പൂവത്തോട് ഭാഗത്തു വച്ചായിരുന്നു അപകടം.
അരുവിത്തുറ വെല്ലിച്ചൻ്റെ അനുഗ്രഹം വാങ്ങി സുരേഷ് ഗോപി
അരുവിത്തുറ: ഇന്നലെ രാത്രി പത്തരയോടെയാണ് സുരേഷ് ഗോപി അരുവിത്തുറ പള്ളിയിൽ എത്തിയത്. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജും വൈദികരും ചേർന്ന് അദ്ധേഹത്തെ സ്വീകരിച്ചു. പള്ളിയുടെ പുറത്തു സ്ഥാപിച്ചിരിക്കുന്ന നിലവിളക്കിൽ എണ്ണ ഒഴിച്ചതിനു ശേഷം അരുവിത്തുറ വെല്ലിച്ചൻ്റെ രൂപത്തിന് മുമ്പിൽ പ്രാർത്ഥിച്ചു. സുരേഷ് ഗോപിയെ കണ്ട് അടുത്തു ചെന്ന കുട്ടികളോടും മുതിർന്നവരോടും കുശലാന്വേഷണം നടത്തി സെൽഫിയും എടുത്താണ് അദ്ധേഹം മടങ്ങിയത്.
ആചാരങ്ങളും പാരമ്പര്യങ്ങളും മുറകെ പിടിക്കുന്ന തിരുനാൾ: അരുവിത്തുറ തിരുനാൾ
അരുവിത്തുറ: തിരുനാളുകൾ എല്ലാം ആചാരങ്ങളുടെയും കീഴ് വഴക്കങ്ങളുടെയും പാരമ്പര്യങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണെങ്കിലും അരുവിത്തുറ തിരുനാൾ എന്നും വേറിട്ട് നിൽക്കുന്നതായി നമ്മുക്ക് കാണാൻ സാധിക്കും. നമ്മുടെ നാട്ടിലെ തിരുനാളുകളുടെ സമാപന തിരുനാളുകളായിട്ടാണ് അരുവിത്തുറ തിരുനാൾ അറിയപ്പെടുന്നത്. വേനൽ കാലം അവസാനിക്കുന്നതിനു മുൻപ് ഉള്ള മേടത്തിൽ മഴയുടെ സമയത്താണ് അരുവിത്തുറ തിരുനാൾ (ഏപ്രിൽ 23, 24, 25 മേടം 10, 11, 12 ). ലോകമ്പൊടുമുള്ള ക്രിസ്താനികൾ വല്യച്ചൻ്റ ദിനമായി ആചരിക്കുന്ന ഏപ്രിൽ 24 ഉം എല്ലാ ശുഭകാര്യങ്ങളും നടത്താൻ മലയാളികൾ Read More…
കോട്ടയം ജില്ലയിൽ ആൾക്കൂട്ടവും റാലിയും വിലക്കി കളക്ടർ ഉത്തരവിറക്കി
കോട്ടയം : 48 ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ക്രമസമാധാനപ്രശ്‌നങ്ങളും അനിഷ്ടസംഭവങ്ങളും ഒഴിവാക്കാൻ വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പുള്ള സമയപരിധിയിൽ കോട്ടയം ജില്ലയിൽ അനധികൃത ആൾക്കൂട്ടം ചേരലും റാലി, ഘോഷയാത്ര തുടങ്ങിയവ നടത്തുന്നതും ഐ.പി.സി. 141-ാം വകുപ്പ് പ്രകാരം നിരോധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി. നിയമവിരുദ്ധമായ ലക്ഷ്യത്തോടുകൂടി അഞ്ചോ അതിലധികമോ ആളുകൾ ഒത്തുചേരുന്നത് വിലക്കുന്നതാണ് 141-ാം വകുപ്പ്. ബുധൻ (ഏപ്രിൽ 24) വൈകിട്ട് ആറുമണി മുതൽ വിലക്ക് ബാധകമാണ്. വോട്ടെടുപ്പ് അവസാനിക്കുന്നതിനു Read More…
ആവേശകടലിൽ കൊട്ടികയറി എൽഡിഎഫ് കൊട്ടികലാശം
ഈരാറ്റുപേട്ട : പത്തനംതിട്ടയിൽ ഇത്തവണ ഐസക്ക് എന്ന മുദ്രവാക്യത്തിന്റെ ആർപ്പ് വിളിയിൽ ഈരാറ്റുപേട്ടയെ ചെങ്കടലാക്കി എൽഡിഎഫ് കൊട്ടികലാശം. കണ്ടു നിന്നവരെയും പ്രവർത്തകരെയും ഒരേ പോലെ ആവേശത്തിലാക്കി. മണ്ഡലത്തിലെ തിടനാട്, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കേന്ദ്രങ്ങളിലും കൊട്ടികലാശങ്ങൾ നടന്നു. ഓരോ പഞ്ചായത്തുകളിലും ഇരുചക്രം ഉൾപ്പടെ വിവിധ വാഹനങ്ങളുടെ റാലിയും നടത്തി. വൈകിട്ട് അഞ്ചരയോടെ വിവിധ പഞ്ചായത്തുകളിലെ വാഹനവും പ്രവർത്തകരും ഈരാറ്റുപേട്ടയിലെത്തിയത്തോടെ ഈരാറ്റുപേട്ട ചെങ്കടലായി മാറി. എൽ ഡി എഫ് നേതാക്കളായ ജോയി ജോർജ്, രമ മോഹൻ, കുര്യാക്കോസ് ജോസഫ്, Read More…