erattupetta

ഈരാറ്റുപേട്ടയിൽ തെരുവ് നായ ശല്യത്തിന് പരിഹാരം; നഗരസഭയുടെ സുരക്ഷാ ഉപകരണങ്ങൾ ടീം റെസ്ക്യൂ ഫോഴ്സ് കേരളയ്ക്ക് കൈമാറി

​ഈരാറ്റുപേട്ട: നഗരസഭാ പരിധിയിൽ തെരുവ് നായകളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ, അവയെ സുരക്ഷിതമായി പിടികൂടുന്നതിനായുള്ള ഉപകരണങ്ങൾ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ടീം റെസ്ക്യൂ ഫോഴ്സ് കേരളയ്ക്ക് (Team Rescue Force Kerala) കൈമാറി. ഈരാറ്റുപേട്ട മുനിസിപ്പൽ കാര്യാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ, മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വക്കേറ്റ് വി. പി. നാസർ ഉപകരണങ്ങൾ കൈമാറി.

​ടീം റെസ്ക്യൂ ഫോഴ്സ് കേരള പ്രസിഡന്റ് നൗഷാദ് വെള്ളൂപ്പറമ്പിൽ, ജനറൽ സെക്രട്ടറി ആരിഫ് വാഴയിൽ, ട്രഷറർ മുഹമ്മദ് യാസർ, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ചേർന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി. നഗരസഭാ ജനപ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

​ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി, പിടികൂടുന്ന നായകളെ സുരക്ഷിതമായി പുനരധിവസിപ്പിക്കുന്നതിനും വന്ധ്യംകരണ പദ്ധതികൾ നടപ്പിലാക്കുന്നതിനും ആവശ്യമായ നടപടികൾ ടീം റെസ്ക്യൂ ഫോഴ്സിന്റെ സഹകരണത്തോടെ നഗരസഭ തുടർന്നും സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *