general

വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ വണക്കമാസം സമാപനം ആഘോഷമായി നടത്തി

വെള്ളികുളം: വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ വണക്കമാസം സമാപനം ആഘോഷമായി നടത്തപ്പെട്ടു വികാരി ഫാ.സ്കറിയ വേകത്താനം ആഘോഷമായ പാട്ടു കുർബാന അർപ്പിച്ച് സന്ദേശം നൽകി. മാതാവിന്റെ ഗ്രോട്ടോയിലേക്ക് ജപമാലപ്രദക്ഷിണം നടത്തപ്പെട്ടു.

തുടർന്ന് വണക്കമാസം പ്രാർത്ഥന,ലദീഞ്ഞ്, നേർച്ച പായസം വിതരണം എന്നിവ നടത്തി. ജയ്സൺ തോമസ് വാഴയിൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ബിനോയി ഇലവുങ്കൽ, അമൽ ഇഞ്ചയിൽ ജോർജ് പഴേ പറമ്പിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *