തലയാഴം പഞ്ചായത്തിലെ സർക്കാർ ജീവനക്കാരുടെ കൂട്ടായ്മയായ തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ 3- മത് വാർഷികം ഉല്ലല പി എസ്സ് എസ്സ് ഗവ.എൽ പി എസ്സിൽ നടന്നു. പ്രസിഡന്റ് ശ്രീ റ്റി.റ്റി ബൈജു അദ്ധ്യക്ഷത വഹിച്ചു. നവജീവൻ ടി.യു തോമസ് യോഗം ഉത്ഘാടനം ചെയ്തു.
ഡോ.രാജു ടി മാവുങ്കൽ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ദീപേഷ് എ എസ്സ്, റേഞ്ച് ഫോറസ്റ്റ് ആഫീസർ ബെന്നി, അസി. പബ്ലിക് പ്രേസിക്യൂട്ടർ സ്വപ്ന എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ 6 സ്കൂളുകളിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവികന്ന കുട്ടിക്കുള്ള സാമ്പത്തിക സഹായങ്ങളും പ്രവർത്തന കാലത്ത് വിതരണം ചെയ്തു.

കുട്ടികളുടെ വ്യക്തിത്വ വികസനത്തിനു തകുന്ന വിവിധ ക്ലാസ്സുകളും പ്രവർത്തന കാലത്ത് നടത്തുകയുണ്ടായി. മൂന്നു വർഷത്തിനുള്ളിൽ 107 കുടുംബങ്ങൾ ക്കായി 12 ലക്ഷം രൂപയുടെ ചികിത്സാ – വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്തു.
തുടർച്ചയായ 3 ആം തവണയും ടൈറ്റിൽ സോങ് നിർമ്മിച്ച് നൽകിയ മെയ്സൺ മുരളിയെയും, കർണാടക സംഗീത രത്നം ഷിബുരാജ് പനച്ചിക്കാട്നെയും ആദരിച്ചു. ഷിബുരാജ് പനച്ചിക്കാട് മനോഹരമായ ഗാനം ആലപിച്ച് വേദിയെ സംഗീത സാന്ദ്രമാക്കി