ഈരാറ്റുപേട്ട: ഫൗസിയ ട്രസ്റ്റിന്റെ മേൽനോട്ടത്തിലുള്ള കാരക്കാട് കരീം സാഹിബ് മെമ്മോറിയൽ ബോയ്സ് ഹൈസ്കൂളിലേക്ക് ഇംഗ്ലീഷ്, ബയോളജി വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ ആവശ്യമുണ്ട്. ഫോൺ നമ്പർ: 8921561472, 9744007894.
പാലാ കെ.എം. മാണി സ്മാരക സർക്കാർ ജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ അഞ്ച് ഒഴിവുകളിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനത്തിനു ജൂലൈ 30 ന്(ബുധനാഴ്ച) രാവിലെ 11ന്് ആശുപത്രി ഓഫീസിൽ വച്ച് അഭിമുഖം നടത്തും. താല്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽരേഖയും അവയുടെ പകർപ്പും അപേക്ഷയും സഹിതം എത്തണം. യോഗ്യത: ഡി.എം.എൽ.ടി./ ബി.എസ്.സി എം.എൽ.ടി. വിശദവിവരത്തിന് ഫോൺ: 04822-215154.
മുരിക്കുംവയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് തസ്തികയിലെ താൽക്കാലിക ഒഴിവിലെയ്ക്ക് ദിവസവേത നാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 07.10.2024 തിങ്കളാഴ്ച രാവിലെ 11 എ എം ന് നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ മെഡിക്കൽ ഐ.സി.യു, ഓപ്പറേഷൻ തിയേറ്റർ വിഭാഗങ്ങളിൽ പ്രവർത്തനപരിചയമുള്ള നഴ്സുമാർക്ക് അവസരം. B.Sc / Post B.Sc / GNM യോഗ്യതയും കുറഞ്ഞത് ഒരു വർഷം പ്രവർത്തനപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. വിശദമായ സി.വി 2025 ഒക്ടോബർ 09 നു മുൻപായി hr@maryqueensmissionhospital.com എന്ന ഈമെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്.