കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണ് ബിന്ദു എന്ന സ്ത്രീ മരണമടഞ്ഞ സംഭവത്തിൽ സമഗ്രഅന്വേഷണം നടത്തണമെന്നും, ബലക്ഷയമുള്ള കെട്ടിടത്തിലേയ്ക്ക് മനുഷ്യർ കടന്ന് ചെല്ലാതാരിക്കാൻ വേണ്ട മുൻകരുതൽ എടുക്കാതിരുന്ന അധികൃതർ കുറ്റക്കാരാണെന്നും നടപടി സ്വീകരിക്കണമെന്നും തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
മെഡിക്കൽ കോളജിന്റെ പഴയ കെട്ടിടങ്ങൾ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.
സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യേണ്ട മരുന്ന് ഇല്ല എന്നതും , ഓപ്പറേഷൻ സാമഗ്രികളുടെ അപര്യാപ്തത മൂലം ഓപ്പറേഷൻ പോലും മാറ്റിവയ്ക്കപ്പെടുന്ന സാഹചര്യം സർക്കാരിന്റെ കൊടിയ അനാസ്ഥ ആണെന്നും സജി കുറ്റപ്പെടുത്തി.