poonjar

പൂഞ്ഞാർ ഗവ.എൽ.പി സ്‌കൂളിൽ ഹെൽത്തി കിഡ്‌സ് പദ്ധതി ഒക്ടോബർ 25 ന് ആരംഭിക്കും

പൂഞ്ഞാർ: പ്രൈമറി വിദ്യാർത്ഥികൾക്കുള്ള സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പരിപോഷണ പരിപാടിയായ ഹെൽത്തി കിഡ്‌സ് പദ്ധതി  പൂഞ്ഞാർ ഗവ.എൽ.പി സ്‌കൂളിൽ ഒക്ടോബർ 25 ന് ആരംഭിക്കും.

വെള്ളിയാഴ്ച്ച രാവിലെ 10.ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുകൾ എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രൈമറിതലം മുതൽ തന്നെ കായിക ഭാഷയുടെ ആദ്യാക്ഷരങ്ങൾ  കുറിക്കുകയെന്ന ലക്ഷ്യമാണീ പദ്ധതിക്ക്.

കുട്ടിയുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികാസത്തിന് മുൻഗണന നൽകുന്ന ആരോഗ്യവിദ്യാഭ്യാസമാണ് ഇതുവഴി പ്രാവർത്തികമാക്കുന്നത്.

കായിക പ്രവർത്തനങ്ങൾക്ക് കരുത്തേക്കുന്ന “സ്‌മാർട്ട് ഗെയിം റൂം”,  അടിസ്ഥാന വിദ്യാഭ്യാസത്തിന് കൂടുതൽ ഉത്സാഹവും ഉണർവും വിനോദങ്ങളിലൂടെ ലഭിക്കുകയും ചെയ്യുന്ന സിലബസ്, ദിവസേനയുള്ള പ്രവർത്തന മികവ് അറിയാനായി റിയൽ ടൈം ഓൺലൈൻ ട്രെയിനിംഗ് ആപ്പ് എന്നിവയൊക്കെയാണ് ഈ പദ്ധതിയെ വ്യത്യസ്തമാക്കുന്നത്. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ശ്രീമതി. ഗീത നോബിൾ  അധ്യക്ഷയാകും.

Leave a Reply

Your email address will not be published. Required fields are marked *