കോട്ടയം: അഭിപ്രായങ്ങൾ ആലോചിച്ച് പറയുകയും, ആരെങ്കിലും എതിർക്കുന്നു എന്ന പേരിൽ പറയുന്ന കാര്യങ്ങൾ മാറ്റി പറയാത്ത ചങ്കുറപ്പുള്ള നേതാവായിരുന്നു പി.റ്റി. തോമസ് എന്ന് യു ഡി എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.
എൽ ഡി എഫ് സർക്കാരിന്റെ അഴിമതിക്കും, കെടുകാര്യസ്ഥതക്കും എതിരെ നിയമസഭക്കകത്തും, പുറത്തും ശക്തമായി പ്രതികരിച്ചിരുന്ന യു ഡി എഫ്ന്റെ ഇടിമുഴക്കമായിരുന്നു പി.റ്റി.തോമസ് എന്നും സജി പറഞ്ഞു.
അദ്ധേഹത്തിന്റെ വിയോഗം യു ഡി എഫ് പ്രസ്ഥാനത്തിന് നികത്താനാവാത്ത വിടവാണ്.യു ഡി എഫ് കോട്ടയം ജില്ലാ കമ്മറ്റിയുടെ അനുശോചനം അറിയിക്കുകയും, കുടുബാംഗങ്ങളുടെയും , സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക്ചേരുന്നതായും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19