അരുവിത്തുറ: പെരിങ്ങുളം വാഴയിൽ തോമസ് സെബാസ്റ്റ്യൻ (കുഞ്ഞൂഞ്ഞ്–67) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം നാളെ 10.30ന് കൊണ്ടൂരുള്ള വീട്ടിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: കാഞ്ഞിരപ്പള്ളി മടുക്കക്കുഴി ലിസി തോമസ്.. മക്കൾ: മിനു മരിയ തോമസ്, മിന്റു എലിസബത്ത് തോമസ്, മരുമക്കൾ: സൂരജ് ജോണി ഈറ്റത്തോട്ട് (നിലമ്പൂർ), മനു ഞാവള്ളിപുത്തൻപുരയിൽ (പാലാ).
പാതാമ്പുഴ: മന്നം കാഞ്ഞിരത്തിൽ ഓമന (52) അന്തരിച്ചു. തൊടുപുഴ മുല്ലശ്ശേരിൽ പാറയിൽ കുടുബാഗം. ഭർത്താവ് മോഹനദാസ്. മക്കൾ: ഗീതു, ഉണ്ണി. മരുമകൻ: ബിപിൻ 26ാം മൈൽ മുല്ലമല. സംസ്കാരം നടത്തി.
അരുവിത്തുറ : കട്ടത്തറ മേരി ജോർജ് (75) നിര്യാതയായി. ഭൗതികശരീരം ഇന്ന് ശനിയാഴ്ച 1.30ന് ( 30.08.2025) അൽഫോൻസാനഗറിലുള്ള സഹോദരി പുത്രൻ ജോയി കുന്നത്ത്പറമ്പിലിൻ്റെ വസതിയിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രൂഷകൾ 4.30 ന് ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.