ഇടമറുക്: ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയിലെ ഡിസ്ട്രിക്ട് ഗവണർ വിസിറ്റിനോടനുബന്ധിച്ച് വിവിധ പ്രോജക്റ്റുകളുടെ ഉദ്ഘാടനം ഇടമറുക് ഫ്രാൻസിസ് റിവർ ഫ്രണ്ട് നാലു കെട്ട് റിസോർട്ടിൽ പാലാ എം എൽ എ മാണി സി കാപ്പൻ നിർവഹിച്ചു.
ഡിസ്ടിക് ട് ഗവർണർ ഡോ.സണ്ണി പി സഖറിയ, ക്ലബ്ബ് പ്രസിഡന്റ് ഡോ.കുര്യാച്ചൻ ജോർജ്ജ്, കാബിനറ്റ് സെക്രട്ടറി മാർട്ടിൻ ഫ്രാൻസിസ് കാബിനറ്റ് ട്രഷറർ തോമസ്സുകുട്ടി ആനിത്തോട്ടം, ഡിസ്ടിക് കോർഡിനേറ്റർമാരായ സിബി മാത്യു പ്ലാത്തോട്ടം ഷിബു തെക്കേമറ്റം, ലയൺ മെമ്പേഴ്സ്
തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ 12 ഡയാലിസിസ് കിറ്റുകളുടെ വിതരണവും, വീടും സ്ഥലവും ഇല്ലാത്ത 4 പേർക്ക് സ്ഥലം കൊടുക്കുന്നതിൻ്റെയും, അർഹരായ 30 പേർക്ക് നിത്യോപയോഗ സാധനങ്ങൾ നൽകുന്നതിൻ്റെയും, വിശക്കുന്നവർക്ക് ആഹാരം പ്രോജക്ടിൻ്റെയും ഉദ്ഘാടനം നടന്നു.
ലയൺസ് ക്ലബ്ബിൻ്റെ ഏറ്റവും അധികം പ്രോജക്ടുകൾ ഉദ്ഘാടനം ചെയ്ത എം എൽ എ മാണി സി.കാപ്പൻ, ഡിസ്ട്രിക്ട് ഗവർണർ ഡോ.സണ്ണി വി.സക്കറിയ, കേരളത്തിലെ ഏറ്റവും നല്ല കോ-ഓർഡിനേറ്റർ അംഗീകാരം നേടിയ സിബി മാത്യു പ്ലാത്തോട്ടം, 116 തവണ രക്തദാനം ചെയ്ത ഷിബു തെക്കേമറ്റം, വിവിധ പ്രോജക്ടുകൾ ചെയ്തവർ, ഏറ്റവും കൂടുതൽ പ്രോജക്ടുകൾ ചെയ്ത അംഗീകാരത്തിന് റോയി കടപ്പാക്കൽ എന്നിവരെ ആദരിച്ചു.
ക്ലബ്ബ് സെക്രട്ടറി ജോജോ പ്ലാത്തോട്ടം, അഡ്മിനിസ്ട്രേറ്റർ ജോസ് മനയ്ക്കൽ, ട്രഷറർ മാത്യു വെളളാപാണി, എന്നിവർ നേതൃത്വം നൽകി. ലയൺ മെമ്പർമാരും കുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു.