മേലുകാവ് : ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മേലുകാവ് മറ്റം സെന്റ് തോമസ് ബാലമന്ദിരത്തിൽ മധുര പലഹാരങ്ങളും പല വ്യഞ്ജനങ്ങളും പോഷകാഹാര സാധനങ്ങളും വിതരണം ചെയ്യുകയും ഓണാഘോഷപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.
പ്രോഗ്രാമിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി ഡെൻസി ബിജുവിൻ്റെ അധ്യക്ഷതയിൽ മേലുകാവ് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ അനുരാഗ് പാണ്ടിക്കാട്ട് ഉദ്ഘാടനം ചെയ്യുകയും ലയൺസ് ഡിസ്ട്രിക്റ്റ് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

ബാലമന്ദിരത്തിന്റെ ഡയറക്‌ടർ ബഹു. മദർ സിസ്റ്റർ മരിയറ്റ് പാളിത്തോട്ടം എസ് എച്ച്, ബാലമന്ദിരത്തിന്റെ ഇൻചാർജ് സിസ്റ്റർ ഫ്രാൻസില്ല എസ് എച്ച്, സിസ്റ്റർ ലിൻസി എസ് എച്ച്, സിസ്റ്റർ സ്‌നോ മേരി എസ് എച്ച്, സിസ്റ്റർ മെറിൻ എസ് എച്ച്,ലയൺസ് ക്ലബ് സെക്രട്ടറി ജോജോ പ്ലാത്തോട്ടം, ട്രഷറർ മാത്യു വെള്ളാപ്പാണിയിൽ, ലയൺസ് ക്ലബ് മെമ്പർമാരായ ജോസഫ് മാത്യു വാരിവേലിൽ, റ്റി.സി എബ്രഹാം തടിക്കൽ, റ്റിറ്റോ റ്റി.തെക്കേൽ, മനേഷ് കല്ലറയ്ക്കൽ, റ്റി.വി. ജോസഫ് തൈപ്പറമ്പിൽ, സിസ്റ്റേഴ്‌സും കുട്ടികളും പ്രോഗ്രാമിൽ പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിനെ മനോഹരമാക്കി.