പാലാ: ഇന്നലെ നിര്യാതനായ ഡോ. ഷാജു സെബാസ്റ്റ്യൻ കപ്പലുമാക്കലിൻ്റെ സംസ്ക്കാരം നാളെ (ഞായറാഴ്ച) 4 ന് പാലാക്കാട് പള്ളിയിൽ നടക്കും. രാവിലെ 8 ന് പാലാക്കാട്ടുള്ള വസതിയിൽ പൊതുദർശനം ഉണ്ടായിരിക്കും.
ചേന്നാട്: മണിയംകുളം വെള്ളൂക്കുന്നേൽ ( നടമാടത്ത് ) ജോസ് ജോർജ് (78)നിര്യാതനായി. സംസ്കാര കർമ്മം 12-05-2025 (തിങ്കൾ) 10.30 നു മണിയംകുളം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ മേരിയമ്മ കുര്യനാട് മറ്റത്തിൽ കുടുംബംഗമാണ്.മക്കൾ : ജോജി, മിയ. മരുമക്കൾ : ഡേവിഡ് മൈക്കിൾ കുഴിഞ്ഞാലിൽ പ്രവിത്താനം, ബിൻസി എബ്രാഹം പനങ്കുഴയ്ക്കൽ ചങ്ങനാശ്ശേരി.
കാഞ്ഞിരപ്പള്ളി: നെല്ലാകുന്നിൽ മിലൻ പോൾ (ജോസഫ്, 17) മൃതശരീരം നാളെ (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് സെന്റ് . ആന്റണീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാനായി കൊണ്ടുവരും. അതിന് ശേഷം മൃതശരീരം ഭവനത്തിലേക്ക് കൊണ്ടു പോകും. മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (13-02-2024) രാവിലെ 9.30 ന് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ പിതാവിന്റെ കാർമ്മികത്വത്തിൽ ഭവനത്തിൽ ആരംഭിച്ച് ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.