general

ജൂനിയർ റെഡ്ക്രോസ്സ് പ്രവർത്തനവർഷ ഉദ്ഘാടനവും രക്തനിർണയ ക്യാമ്പും നടത്തപ്പെട്ടു

അയർക്കുന്നം :പുന്നത്തുറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ജൂനിയർ റെഡ് ക്രോസ്സ് പ്രവർത്തനവർഷ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. അനിൽ കരിപ്പിങ്ങാപ്പുറത്തിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി ആലീസ് രാജു നിർവഹിച്ചു.

പരിപാടിയോട് അനുബന്ധിച്ച് കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിന്റെ നേതൃത്വത്തിൽ രക്തനിർണയ ക്യാമ്പും നടത്തപ്പെട്ടു. ഹെഡ്മിസ്ട്രെസ് ജിൻസി സേവ്യർ, ടീച്ചർ കൗൺസിലർ ബിനിജ ജോസഫ്,സ്റ്റാഫ് സെക്രട്ടറി അശ്വിൻ ജെ പടിഞ്ഞാറേക്കര, അധ്യാപകരായ മരിയ ജോസഫ്,സാനിമോൾ മാത്യു, ,മെർലിൻ ജോസഫ്,അലൻ ആന്റണി,സിറിൽ ജോർജ്,അക്ഷയ് മാത്യു,സൗമ്യ മാർട്ടിൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *