പൂഞ്ഞാർ: പൂഞ്ഞാർ ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാല പൂഞ്ഞാർ ഗവണ്മെന്റ് എൽ. പി. സ്കൂളുമായി ചേർന്ന് വായന പക്ഷാചരണസമാപനത്തിന്റെ ഭാഗമായി ഐ. വി. ദാസ് ദിനചാരണവും അമ്മ വായന പരിപാടി യും നടത്തി.
ഹെഡ്‌മിസ്ട്രസ് സജിമോൾ എൻ. കെ. യുടെഅദ്ധ്യ ക്ഷതയിൽ ചേർന്ന യോഗം മംഗളം മുൻ ചീഫ് എഡിറ്റർ ശ്രീ. കെ. ആർ. പ്രമോദ് ഉത്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി വി. കെ. ഗംഗാധരൻ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് എം. കെ. വിശ്വനാഥൻ നന്ദി പറഞ്ഞു.
ലൈബ്രറി കമ്മിറ്റി അംഗം ഡി. വിലാസിനി’അമ്മ, ലൈബ്രറേറി യൻ ഷൈനി പ്രദീപ്, അധ്യാപകർ, പി. ടി. എ അമ്മ മാർ, വിദ്യാർത്ഥി കൾ എന്നിവർ പങ്കെടുത്തു.