ചീട്ടുകളിക്കിടെയുണ്ടായ തർക്കത്തിൽ യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസ് (26) ആണ് മരിച്ചത്. പാലാ സ്വദേശി അഭിലാഷാണ് ലിബിനെ കുത്തിയത്. ഒരു സ്ത്രീയടക്കം മൂന്നു പേർക്ക് പരുക്കേറ്റു. ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ബന്ധുവിന്റെ മകന്റെ ആദ്യ കുർബാന ചടങ്ങിനെത്തിയതായിരുന്നു ലിബിനും സുഹൃത്തുക്കളും. ചടങ്ങിനെത്തിയ അഭിലാഷ് എന്നയാളുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഏറ്റുമാനൂർ : ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിൽ പ്രതി നോബി ലൂക്കോസിന് ജാമ്യം. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് നോബി ലൂക്കോസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 28 ദിവസത്തിന് ശേഷമാണ് നോബി ജയിൽ നിന്ന് പുറത്തിറങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വിശദമായ വാദം കോടതി കേട്ടിരുന്നു. എന്നാൽ, കേസിൽ നോബിയുടെ പങ്ക് തെളിയിക്കുന്ന ഒരു തെളിവും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു പ്രതി ഭാഗത്തിന്റെ വാദം. നോബിയുടെ ജാമ്യാപേക്ഷയെ എതിർത്ത് ഷൈനിയുടെ അച്ഛൻ കുര്യക്കോസും ഹർജി നൽകിയിരുന്നു. Read More…
ഒരുവയസ്സുള്ള കുഞ്ഞിന് അമ്മയുടെ ക്രൂരമര്‍ദനം. ആലപ്പുഴ മാന്നാറിലാണ് സംഭവം. മര്‍ദന ദൃശ്യങ്ങള്‍ അമ്മ തന്നെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി കുഞ്ഞിന്റെ അച്ഛന് അയച്ചുനല്‍കുകയുംചെയ്തു. കുട്ടംപേരൂര്‍ സ്വദേശിനിയായ യുവതിയാണ് ഒരുവയസ്സുള്ള മകനെ നിരന്തരം മര്‍ദിച്ചത്. ‘ദേണ്ടേ കാണ്, കണ്ട് രസിക്ക്’ എന്നുപറഞ്ഞ് യുവതി കുഞ്ഞിനെ അടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അടിയേറ്റ് നിര്‍ത്താതെ കരയുന്ന കുഞ്ഞിനെ ഇവര്‍ വീണ്ടും വീണ്ടും മര്‍ദിക്കുന്നതും ദൃശ്യങ്ങിലുണ്ട്. ”നിന്റെ നക്കാപ്പിച്ചയ്ക്കും നീ എന്നോട് കാണിക്കുന്ന നന്ദിയ്ക്കും നിന്റെ മോനെ ഇങ്ങനയെ നോക്കാന്‍ പറ്റത്തുള്ളൂവടാ. നീ കൊണ്ട് Read More…