മേലുകാവ്: അഭയം ചാരിറ്റബിൾ സൊസൈറ്റി പൂഞ്ഞാർ ഏരിയ കമ്മിറ്റിയും കോട്ടയം ഗവ. ദന്തൽ കോളേജ് ആരോഗ്യ വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ദന്ത ചികിത്സ മെഡിക്കൽ ക്യാമ്പ് 22ന് മേലുകാവ് സർവീസ് സഹകരണ ബാങ്ക് 3183 ഹാളിൽ വച്ച് നടക്കും.
സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ലാലിച്ചൻ ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുക.
ദന്ത പരിശോധനയും, പ്രാഥമിക ചികിത്സയും, തുടർ ചികിത്സയും ലഭ്യമാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും : 9446923380,9447140936.
