pala

സൗജന്യ രക്ത​ഗ്രൂപ്പ് നിർണയ ക്യാമ്പുകൾക്ക് തുടക്കമായി

പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി – മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കുന്ന കമ്യൂണിറ്റി പദ്ധതികളുടെ ഭാഗമായി എസ്.എം.വൈ.എമ്മുമായി സഹകരിച്ച് നടത്തുന്ന സൗജന്യ രക്ത​ഗ്രൂപ്പ് നിർണയ ക്യാമ്പുകൾക്ക് തുടക്കമായി.

രൂപത തല ഉദ്ഘാടനം കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയിൽ മാർ സ്ലീവാ മെഡിസിറ്റി ഐ.ടി ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം നിർവ്വഹിച്ചു. സെന്റ് മേരീസ് പള്ളി അസി.വികാരി റവ.ഫാ.ഡെൻസൺ കൂറ്റാരപ്പള്ളിൽ , എസ്.എം.വൈ.എം രൂപത ജനറൽ സെക്രട്ടറി മിജോ ജോയി, ലിയ തോമസ്, എയ്ഞ്ചല എന്നിവർ പ്രസം​ഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *