teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ സോളാർ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുവാൻ നടപടിയായി

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ആനയിളപ്പ് മുതൽ വഴിക്കടവ് കുരിശുമല വരെയുള്ള 17 സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ അംഗീകാരമായി. ഗ്രാമ-ജില്ലാ പഞ്ചായത്തുകളുടെ 2025-26 വാർഷിക പദ്ധതി പ്രകാരം നാലരലക്ഷം രൂപ വിനിയോഗിച്ചാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ ടൂറിസ്റ്റ് പ്രദേശങ്ങളിൽ മാലിന്യ പ്രശ്നങ്ങൾ രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്.ഒരാഴ്ചയ്ക്കുള്ളിൽ ക്യാമറകൾ 17 സ്ഥലങ്ങളിലും സ്ഥാപിക്കും. 12 സ്ഥലങ്ങളിൽ സോളാർ നിരീക്ഷണ ക്യാമറകളും 5 സ്ഥലങ്ങളിൽ 30 മീറ്റർ പരിധി വരെയുള്ള വിഷ്വലുകൾ Read More…

teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ കേരളോത്സവം സെപ്റ്റംബർ 28 മുതൽ ആരംഭിക്കും

തീക്കോയി : ഗ്രാമപഞ്ചായത്തിൽ കേരളോത്സവം പരിപാടി സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 2 വരെ തീയതികളിൽ നടക്കും. കായിക മത്സരങ്ങൾ തീക്കോയി സെന്റ് മേരിസ് പള്ളി ഗ്രൗണ്ടിലും വെള്ളികുളം സെന്റ് ആന്റന്നീസ് ഗ്രൗണ്ടിലും വെച്ച് നടത്തുന്നതാണ്. കായിക മത്സരങ്ങളിൽ വോളിബോൾ, ഫുട്ബോൾ, ക്രിക്കറ്റ്,ഷട്ടിൽ ബാഡ്മിന്റൺ, വടംവലി, അത്‌ലറ്റിക്സ് 100 മീറ്റർ, 200 മീറ്റർ എന്നീ മത്സരയിനങ്ങളും കലാ മത്സരങ്ങളിൽ ലളിതഗാനം, കവിതാലാപനം,നാടൻപാട്ട്, മിമിക്രി, മോണോ ആക്ട്, പ്രസംഗം, കഥാരചന, കവിതാരചന തുടങ്ങിയിട്ടുള്ള മത്സരങ്ങളും ആണ് അരങ്ങേറുന്നത്. കലാ Read More…

teekoy

തീക്കോയി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ സംരംഭക പരിശീലന പദ്ധതിക്ക് തുടക്കമായി

തീക്കോയി സെൻമേരിസ് ഹയർസെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻ്ററി കൊമേഴ്സ് വിഭാഗം കുട്ടികൾക്ക് സംരംഭക പരിശീലന പദ്ധതി നടപ്പിലാക്കുന്നു. വാണിജ്യ വ്യവസായമേഖലകളിൽ മികവ് തെളിയിച്ച പ്രാദേശിക സംരഭകരുമായി നേരിട്ട് സംവദിക്കുന്ന പദ്ധതിയാണ് സ്കൂൾ അധികൃതർ നടപ്പിലാക്കുന്നത്. സംരഭകരുടെ സ്ഥാപനങ്ങൾ സന്ദർശിച്ച് നേരിട്ട് പഠനം നടത്തുന്നതിനുള്ള സൗകര്യവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ക്ലാസ് സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച സൗണ്ട് റെൻ്റൽ കമ്പനി അവാർഡ് ജേതാവ് എറ്റി പ്രോ മാനേജിംഗ് ഡയറക്ടർ ശ്രീ. റ്റിബിൻ ജോയി നയിച്ചു. Read More…

teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ 32 ഗ്രാമീണ റോഡുകൾ ടെൻഡർ നടപടികളായി

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി പ്രകാരം മെയിന്റനൻസ് ഗ്രാന്റിൽ നിന്നും 1,14,52,000 രൂപ ഉപയോഗിച്ച് 32 ഗ്രാമീണ റോഡുകൾ ടെൻഡർ നടപടികളായി. ചൂണ്ടി അറുപതേക്കർ- മംഗളഗിരി, ചൂണ്ടി -മേസ്തിരിപ്പടി, കൊടംവെട്ടി – മംഗളഗിരി, തീക്കോയി എസ്റ്റേറ്റ് – തൂക്കുപാലം, ഒറ്റയീട്ടി- കട്ടുപ്പാറ – മംഗലം, വെള്ളികുളം – കാരികാട്, കല്ലില്ലാക്കവല – അടിവാരം, വഴിക്കടവ് -നാടുനോക്കി മലമേൽ -മാടത്താനി, വെള്ളികുളം – മൂന്നാംമൈൽ, വേലത്തുശ്ശേരി – കല്ലം, വേലത്തുശ്ശേരി – മുപ്പതേക്കർ, കല്ലം Read More…

teekoy

തീക്കോയിൽ കർഷകചന്ത ആരംഭിച്ചു

തീക്കോയി : തിരുവോണത്തോടനുബന്ധിച്ച് തീക്കോയി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഇക്കോ ഷോപ്പിൽ ഓണസമൃദ്ധി 2025 കർഷകചന്ത ആരംഭിച്ചു. കർഷകരുടെ വിഷരഹിത പച്ചക്കറികളും വാഴക്കുല, ചേന, കപ്പ , ചേമ്പ് തുടങ്ങി എല്ലാവിധ കർഷക ഉത്പന്നങ്ങളും ന്യായവിലയ്ക്ക് വിപണിയിൽ ലഭ്യമാണ്. വിപണി വിലയേക്കാൾ ഉയർന്ന നിരക്കിൽ കാർഷിക ഉത്പന്നങ്ങൾ സംഭരിക്കുകയും ചെയ്യുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് കർഷകചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് മാജി തോമസ്,ബിനോയി ജോസഫ്, കൃഷി ഓഫീസർ സുഭാഷ് എസ് എസ്, അബ്ദുൾ ഷഹീദ്,ജെസ്സി Read More…

teekoy

പുതിയ ഭൂപതിപ്പ് ചട്ടങ്ങൾ കേരള കോൺഗ്രസിൻറെ രാഷ്ട്രീയ നിലപാടുകൾക്കുള്ള ഇടതുമുന്നണിയുടെ അംഗീകാരം: അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഇടതുപക്ഷ ജനാധിപത്യമുന്നണി കേരള കോൺഗ്രസ് പ്രതിനിധാനം ചെയ്യുന്ന കർഷക ജനതയ്ക്ക് നൽകിയ ഓണസമ്മാനമാണ് പുതിയ ഭൂപതിവു ചട്ടങ്ങളെന്നു അഡ്വ. സെബാസ്റ്റ്യൻ കുളത്തുകൾ എംഎൽഎ.കേരള കോൺഗ്രസ് എന്തുകൊണ്ട് ഇടതുമുന്നണിയിൽ തുടരുന്നു എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണിത്. വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കേരളാ കോണ്ഗ്രസ് (എം) മും ഇടത് മുന്നണിയും വലിയ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് (എം) തീക്കോയിമണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് പി എം സെബാസ്റ്റ്യൻ Read More…

teekoy

കൊല്ലമ്പാറ – ഞായറുകുളം റോഡ് ഉൽഘാടനം ചെയ്തു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽപ്പെട്ട അറുകോൺമല -കൊല്ലമ്പാറ – ഞായറുകുളം റോഡ് ബ്ലോക്ക് പഞ്ചായത്തിൻ്റെ പദ്ധതിയിൽപ്പെടുത്തി 5 ലക്ഷം രൂപാ ഉപയോഗിച്ചു കോൺക്രീറ്റ് ചെയ്തു. തീക്കോയി – തലനാട് ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാരുടെ ചിരകാലഭിലാഷമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ഓമന ഗോപാലൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റോഡിൻ്റെ ഉൽഘാടനം ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് കെ.സി. ജെയിംസ് നിർവ്വഹിച്ചു. ബാങ്ക് പ്രസിഡൻ്റ് റ്റി. ഡി. ജോർജ്, ഹരി മണ്ണുമഠം, എം.ഐ. Read More…

teekoy

തീക്കോയി ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്കൂളിന് ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ കൈത്താങ്ങ്

തീക്കോയി: തീക്കോയി ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്കൂളിന് ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ സംഭാവനയായി സ്കൂളിന്റെ ദൈനംദിന പ്രവർത്തനത്തിനായി ധനസഹായം നൽകി. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ദാമോദരൻ കെയുടെ അധ്യക്ഷതയിൽ ബ്രില്ലന്റ് സ്റ്റഡി സെന്റർ മാത്‍സ് വിഭാഗം തലവൻ റോയി തോമസ് കടപ്ലാക്കൽ നിർവഹിച്ചു. ബ്ലോക്ക്‌ മെമ്പർ ജെറ്റോ ജോസ്, ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ്‌ സിബി മാത്യു പ്ലാത്തോട്ടം, സ്കൂൾ പി റ്റി എ പ്രസിഡന്റ് അഭിലാഷ് കെ റ്റി, പി റ്റി എ വൈസ് Read More…

teekoy

ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ വെല്ലുവിളികൾ നേരിടാൻ വരും തലമുറയെ പ്രാപ്തരാക്കും: മന്ത്രി ആർ. ബിന്ദു

തീക്കോയി :കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ വരും തലമുറയെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് സർക്കാർ മികച്ച സൗകര്യങ്ങളൊരുക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. തീക്കോയി ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിന് 8.5 കോടി രൂപാ ചെലവിട്ടു നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക് സയൻസും പോലെയുള്ള ശാസ്ത്രമേഖലകൾ മനുഷ്യ ജീവിതത്തിൽ വലിയ മാറ്റങ്ങളാണുണ്ടാക്കുന്നത്. അതുപോലുള്ള കാര്യങ്ങൾ പഠിക്കുന്നത് ഒരു ജനതയെന്ന നിലയിലുള്ള മുന്നേറ്റത്തിന് പുതുതലമുറയെ Read More…

teekoy

അപകടകരമായ മരങ്ങൾ മുറിച്ചു നീക്കണമെന്ന് മുന്നറിയിപ്പ്

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിലെ മഴക്കാലപൂർവ്വ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രദേശത്തെ വ്യക്തികളുടെ പുരയിടങ്ങളിൽ അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളും ശിഖിരങ്ങളും അടിയന്തരമായി മുറിച്ചു നീക്കണമെന്നും കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കണം എന്നും തീക്കോയി ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.