വ്യക്തമായ ഭൂരിപക്ഷം ഉണ്ടെങ്കില്‍ കോണ്‍ഗ്രസ് എന്തിന് എസ്ഡിപിഐ പിന്തുണ തേടി: കേരള കോണ്‍ഗ്രസ് (എം) തീക്കോയി മണ്ഡലം കമ്മിറ്റി

തീക്കോയി: വ്യക്തമായ ഭൂരിപക്ഷം ഉണ്ടെന്നു അവകാശപ്പെടുന്ന തീക്കോയി പഞ്ചായത്തില്‍ കോണ്‍ഗ്രസ് എന്തിനാണ് എസ്ഡിപിഐ പിന്തുണ തേടിയെന്ന് കേരള കോണ്‍ഗ്രസ് (എം) തീക്കോയി മണ്ഡലം കമ്മിറ്റി.

കോണ്‍ഗ്രസിന് സ്വന്തം അംഗങ്ങളെയും മുന്നണിയിലെ ഘടക കക്ഷിയെയും വിശ്വാസമില്ലായിരുന്നു. അധികാരം ഉറപ്പിക്കുന്നതിന് എന്ത് തരംതാഴ്ന്ന നിലപാടും കോണ്‍ഗ്രസ് സ്വീകരിക്കുമെന്നതിന്റ തെളിവാണ് പഞ്ചായത്ത് പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ തേടിയത്.

തീക്കോയി ടൗണില്‍ ബിജെപിയുടെ വോട്ട് വാങ്ങിയ കോണ്‍ഗ്രസ്, മംഗളഗിരി വാര്‍ഡില്‍ ബിജെപിക്കാണ് വോട്ട് ചെയ്തത്. ഈ രണ്ടു വാര്‍ഡുകളില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ലഭിച്ച വോട്ടുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവുന്നതാണ്.

മറ്റു കക്ഷികളുടെ പരാജയത്തെ പറ്റി വേവലാതിപ്പെടുന്നതിനുമുമ്പ് നിലവിലുള്ള പ്രസിഡന്റ്, സ്വന്തം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എങ്ങനെ പരാജയപ്പെട്ടുവെന്ന് പഠിക്കുന്നതായിരിക്കും ഉചിതമെന്ന് കേരള കോണ്‍ഗ്രസ് (എം) തീക്കോയി മണ്ഡലം വര്‍ക്കിംഗ് പ്രസിഡണ്ട് ജോസുകുട്ടി ജോര്‍ജ് വെട്ടിക്കല്‍, സെക്രട്ടറി കെജെ ജോസഫ് കല്ലൂര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply