teekoy

ജോസ്ന ജോർജ് വൈസ് ചെയർപേഴ്സൺ

തീക്കോയി: എറണാകുളം ഇടക്കൊച്ചി ആവിലാ കോളേജ് ഓഫ് എഡ്യൂക്കേഷൻ വൈസ് ചെയർപേഴ്സൺ ആയി പിന്നണി ഗായിക കുമാരി. ജോസ്ന ജോർജ് പുത്തേട്ട് തിരഞ്ഞെടുക്കപ്പെട്ടു. തീക്കോയി മംഗളഗിരി പുത്തേട്ട് ജോർജിന്റെയും ജെസ്സിയുടെയും മകളാണ്. സഹോദരൻ ജോസി. എറണാകുളം അവിലാ കോളേജ് ഓഫ് എഡ്യൂക്കേഷനിലെ ഒന്നാം വർഷ ബി എഡ് വിദ്യാർഥിനിയാണ് ജോസ്ന.

teekoy

തീക്കോയിൽ മരിയ സദനത്തിനായി ജനകീയ കൂട്ടായ്മ

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ മരിയ സദനത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി ധനസമാഹരണ യജ്ഞം നടത്തുന്നതിനായി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. അനാഥരും മനോരോഗികളുമായ ആളുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ 1998 ൽ സ്ഥാപിതമായ പാലാ മരിയസദനത്തിൽ ഇപ്പോൾ 540 ൽ അധികം ആളുകൾ വസിക്കുന്നു. അനുവദനീയമായതിലും കൂടുതൽ രോഗികളും അനാഥരും ഇപ്പോൾ മരിയ സദനത്തിൽ ഉണ്ട്. കൂടുതലായി എത്തിച്ചേരുന്ന ഇത്തരത്തിലുള്ള ആളുകളെ സംരക്ഷിക്കാൻ ആവശ്യമായ കെട്ടിടസമുച്ചയങ്ങൾ നിർമ്മിക്കപ്പെടേണ്ടതുണ്ട്. ഇടപ്പാടിയിലും പൂവരണിയിലും രണ്ട് ഏക്കറിന് മുകളിൽ സൗജന്യമായി ലഭിച്ചിട്ടുള്ള സ്ഥലത്ത് Read More…

teekoy

സിപിഐഎം തീക്കോയി ലോക്കൽ സമ്മേളനം

തീക്കോയി: സിപിഐഎം തീക്കോയി ലോക്കൽ സമ്മേളന പൊതുയോഗം സിപിഐഎം ജില്ലാ സെക്രട്ടറിയേറ് അംഗം റെജി സക്കറിയ ഉദ്ഘാടനം ചെയ്യ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐസക് ഐസക് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സി എം സിറിയക്, തോമസ് മാത്യു, ഗ്രാമപഞ്ചായത് അംഗം റ്റി ആർ സിബി, പി എസ് ശശിധരൻ എന്നിവർ സംസാരിച്ചു.

teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചു ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

തീക്കോയി : ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് തീക്കോയി ഗ്രാമ പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 2025 മാർച്ച് 31 ന് മുമ്പായി ഗ്രാമ പഞ്ചായത്തു സമ്പൂർണ്ണ ശുചിത്വ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും മെംബർമാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്തുതല ഉദ്ഘാടനം ടൂറിസ്റ്റ് കേന്ദ്രമായ കാരികാട് ടോപ്പിൽ പ്രസിഡന്റ് കെ.സി. ജെയിംസ് നിർവ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ബിനോയി ജോസഫ്, അസി. സെക്രട്ടറി സജി പി റ്റി, Read More…

teekoy

വയോജനദിനമാചരിച്ചു

തീക്കോയി : ലോക വയോജനദിനത്തോടുനുബന്ധിച്ചു തീക്കോയി ഗ്രാമപഞ്ചായത്തിലെ ഏറ്റവും മുതിർന്ന പൗരൻമാരായ ഏലിക്കുട്ടി കുര്യൻ (107) പാലമറ്റത്തിൽ, മറിയക്കുട്ടി മൈക്കിൾ ((101) മേക്കാട്ട് എന്നിവരെ വീടുകളിൽ എത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ് പൊന്നാടയണിയിച്ച് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ഓമന ഗോപാലൻ, ഹരി മണ്ണുമഠം, ജോയി പൊട്ടാനാനി,ജോസഫ് മൈക്കിൾ മേക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.

teekoy

തീക്കോയിൽ മാലിന്യ മുക്ത നവകേരള ക്യാംപയിൻ; ഒക്ടോബർ 2 ന് തുടക്കമാകും

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരള ക്യാംപയിൻ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങൾക്കായി ഗ്രാമപഞ്ചായത്ത് തലത്തിൽ നിർവഹണ സമിതി യോഗം ചേർന്നു. കാമ്പയിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ എല്ലാ പൊതു സ്ഥാപനങ്ങളും പൊതു ടൗണുകളും ശുചീകരണം നടത്താൻ തീരുമാനിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം രാവിലെ 11 മണിക്ക് ടൂറിസ്റ്റ് കേന്ദ്രമായ കാരികാട് ടോപ്പിൽ നടത്തുന്നതാണ്. ഒക്ടോബർ 2 മുതൽ കാരികാട് ടോപ്പ് ഭാഗത്ത് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് വേണ്ടി രണ്ട് ഹരിത കർമ്മ സേന അംഗങ്ങളെ Read More…

teekoy

പരിസ്ഥിതിലോല പ്രദേശം: തീക്കോയി ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിക്ക് ആക്ഷേപം നൽകി

തീക്കോയി : കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീക്കോയി വില്ലേജ് പരിസ്ഥിതിലോല പ്രദേശമായി ഉൾപ്പെടുത്തികൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തിൽ തീക്കോയി വില്ലേജിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള തീക്കോയി ഗ്രാമപഞ്ചായത്തിന്റെ ആക്ഷേപം മുഖ്യമന്ത്രിക്ക് പ്രസിഡന്റ് കെ സി ജെയിംസ് , ചാൾസ് ജെ തയ്യിൽ എന്നിവർ ചേർന്ന് നൽകി. ഒരു സെന്റ് വനപ്രദേശം പോലുമില്ലാത്ത തീക്കോയി വില്ലേജിനെ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിസ്ഥിതിലോല പ്രദേശപട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻ ഗവൺമെന്റിന്റെ കാലത്ത് ഉമ്മൻ വി ഉമ്മന്റെ റിപ്പോർട്ടിന്റെയും Read More…

teekoy

ഇ എസ് എ – തീക്കോയിൽ സർവ്വകക്ഷി യോഗം ചേർന്നു

തീക്കോയി : കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീക്കോയി വില്ലേജിനെ പരിസ്ഥിതിലോല പ്രദേശമായി ഉൾപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിഞ്ജാപനം സംബന്ധിച്ചു ചർച്ച ചെയ്യുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും വേണ്ടി തീക്കോയി ഗ്രാമപഞ്ചായത്തിൽ സർവ്വകക്ഷിയോഗം ചേർന്നു. ജനപ്രതിനിധികൾ , രാഷ്ട്രീയ-സമുദായ-സന്നദ്ധ-സംഘടനാ പ്രതിനിധികൾ, റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ സ്കൂൾ സ്ഥാപന മേധാവികൾ, സ്കൂൾ പി ടി എ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തീക്കോയി വില്ലേജിനെ പരിസ്ഥിതിലോല പ്രദേശത്തു നിന്നും ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് Read More…

teekoy

‘പരിസ്ഥിതി ലോല പ്രദേശം’; തീക്കോയിൽ സർവ്വകക്ഷി യോഗം നാളെ

തീക്കോയി: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീക്കോയി വില്ലേജിനെ പരിസ്ഥിതി ലോലപ്രദേശമായി ഉൾപ്പെടുത്തികൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം സംബന്ധിച്ച് പഞ്ചായത്ത് തലത്തിൽ പരമാവധി ആക്ഷേപങ്ങൾ തയ്യാറാക്കി ബന്ധപ്പെട്ട അധികാരികൾക്ക് നൽകുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി നാളെ (ചൊവ്വ) ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് യോഗം ചേരുന്നതാണ്. ജനപ്രതിനിധികൾ, രാഷ്ട്രീയ- സമുദായ- സന്നദ്ധ സംഘടന ഭാരവാഹികൾ, സ്ഥാപനമേധാവികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ വിദ്യാഭ്യാസ സ്ഥാപന മേധാവികളും പി ടി എ ഭാരവാഹികൾ, Read More…

teekoy

തീക്കോയിൽ കുടുംബശ്രീ ഓണ വിപണന മേള ആരംഭിച്ചു

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തും, കുടുംബശ്രീ സി.ഡി.എസി ന്റെ ആഭിമുഖ്യത്തിൽ തിരുവോണത്തിന് മുന്നോടിയായി ഓണവിപണമേള പഞ്ചായത്ത് ജംഗ്ഷനിൽ ആരംഭിച്ചു. മൂന്ന് ദിവസത്തേക്കാണ് ഓണവിപണി ഒരുക്കിയിട്ടുള്ളത്. എല്ലാവിധ പച്ചക്കറി സാധനങ്ങളും ന്യായവിലയ്ക്ക് വിപണിയിൽ ലഭ്യമാണ്. ഇന്ന് ഒറ്റയീട്ടി സാംസ്കാരിക നിലയത്തിലും ഓണവിപണി ഉണ്ടായിരിക്കുന്നതാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ് ഓണവിപണിയുടെ ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ ഷേർലി ഡേവിഡ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയറാണി തോമസുകുട്ടി, ഗ്രാമപഞ്ചായത്ത് Read More…