പാലാ: ചികിത്സയ്ക്ക് ഒപ്പം അധ്യാപനം, ഗവേഷണം എന്നിവ കൂടി നടത്തുന്ന പാലാ മാർ സ്ലീവാ മെഡിസിറ്റി ചുരുങ്ങിയ കാലത്തിനുള്ളിൽ മെഡിക്കൽ കോളജ് എന്ന ലക്ഷ്യത്തിലേക്കു മുന്നേറുകയാണെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയിൽ മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് ആൻഡ് റിസർച്ചിന്റെ ഉദ്ഘാടനം നിർവ്വവഹിക്കുകയായിരുന്നു മന്ത്രി. മധ്യതിരുവതാംകൂറിലെ ഏറ്റവും ശ്രദ്ധേയമായ ആതുരശുശ്രൂഷ കേന്ദ്രമായി കുറഞ്ഞ കാലം കൊണ്ട് പാലാ മാർ സ്ലീവാ മെഡിസിറ്റിക്ക് മാറാൻ സാധിച്ചതായും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ആരോഗ്യവിദ്യാഭ്യാസ മേഖലയിൽ Read More…
pala
ത്രിതല പഞ്ചായത്തിലും നിയമസഭയിലും ലഭിച്ച അതേ വിജയം പാർലമെൻ്റ് തെരഞ്ഞെടുപ്പിലും എൽ.ഡി.എഫിനുണ്ടാവും: ജോസ്.കെ.മാണി എം.പി
പാലാ: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ത്രിതല പഞ്ചായത്തിലും നിയമസഭാ തെരഞ്ഞെടുപ്പിലും നേടിയ അതേ വിജയം കേരളത്തിൽ എൽ.ഡി.എഫ് നേടുമെന്ന് കേരള കോൺ (എം) ചെയർമാൻ ജോസ്, കെ.മാണി എം.പി പറഞ്ഞു. കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന സാമ്പത്തിക ഉപരോധത്തിനെതിരെ പ്രതിഷേധിക്കുവാൻ പോലും യു.ഡി.എഫ് തയ്യാറാവുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര അവഗണനയും കർഷകദ്രോഹവും വിലക്കയററവും വർഗീയ സംഘർഷങ്ങളും ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും ജനങ്ങൾ ശക്തിയായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കരൂരിൽ കേരള കോൺ (എം) ലീഡേഴ്സ് മീറ്റിൽ Read More…
കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു
പാലാ: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. പാലാ ഉഴവൂർ റൂട്ടിൽ ഇടനാട് പോണ്ടനാം വയലിലായിരുന്നു അപകടം ഉണ്ടായത്. ബൈക്ക് യാത്രികരായ വലവൂർ സ്വദേശി പാറയിൽ രാജൻ, ഭാര്യ സീത എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ബസ്സിനടിയിൽ പെടുകയായിരുന്നു. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.
ബൈജു കൊല്ലംപറമ്പിൽ വിദ്യാഭ്യാസ, കലാ,കായിക സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ
പാലാ: പാലാ നഗരസഭ വിദ്യാഭ്യാസ – കലാ-കായിക സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനായി ബൈജു കൊല്ലം പറമ്പിൽ (കേരള കോൺ – എം ) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കേരള കോൺ (എം) നിയോജക മണ്ഡലം സെക്രട്ടറി കൂടിയായ ബൈജു നഗരസഭാ ആറാം വാർഡ് കൗൺസിലറാണ്. മുമ്പ് രണ്ട് വർഷം ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ആയിരുന്നു. ഈ സമയത്താണ് കെ.എം മാണി സ്മാരക ഗവർമെൻറ് ജനറൽ ആശുപത്രിയിലെ ഒ പി വിഭാഗം പുതിയ ബ്ലോക്കിയ ലേക്ക് മാറ്റിയത്.കൂടാതെ പോസ്റ്റുമാർട്ടം, Read More…
പാലാ രൂപത കുടുംബ കൂട്ടായ്മ വാർഷികം ഫെബ്രുവരി 24 ന്
പാലാ : ഇരുപത്തിയാറാമത് പാലാ രൂപതാ കുടുംബ കൂട്ടായ്മ വാർഷികം ഫെബ്രുവരി 24, ശനിയാഴ്ച 2 മണിക്ക് ളാലം സെൻ്റ് മേരീസ് പള്ളി ഹാളിൽ വച്ച് നടത്തുന്നു. 1.30 ന് രജിസ്ട്രേഷൻ, 2 ന് ബൈബിൾ പ്രതിഷ്ഠ അസി. ഡയറക്ടർ ഇവാഞ്ചലൈസേഷൻ ഫാ. തോമസ് പുതുപ്പറമ്പിൽ. തുടർന്ന് വാർഷിക സമ്മേളനം പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട് പിതാവ് ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ് പയ്യാനിമണ്ഡപത്തിൽ അദ്ധ്യക്ഷത വഹിക്കും. രൂപത ഡയറക്ടർ ഫാ. ജേക്കബ് Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ ഓർത്തോപീഡിക്സ് സെന്റർ ഓഫ് എക്സലൻസ്
പാലാ .മാർ സ്ലീവാ മെഡിസിറ്റിയിലെ ഓർത്തോപീഡിക്സ് വിഭാഗത്തെ സെന്റർ ഓഫ് എക്സലൻസ് നിലവാരത്തിലേക്ക് ഉയർത്തിയതിന്റെ ഉദ്ഘാടനം ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള നിർവ്വഹിച്ചു. അക്കാദമിക് മികവിന് ഒപ്പം അനുഭവങ്ങളുടെ സാക്ഷ്യപത്രങ്ങൾ കൂടി ചേരുമ്പോഴാണ് ഒരു സ്ഥാപനം മികവിന്റെ കേന്ദ്രമാകുന്നതെന്നും ഇക്കാര്യത്തിൽ പാലാ മാർ സ്ലീവാ മെഡിസിറ്റി ഉന്നത നിലയിലാണെന്നും ഗവർണർ പറഞ്ഞു. ലോകോത്തര നിലവാരമുള്ള ചികിത്സ ഒരുക്കുന്ന മാർ സ്ലീവാ മെഡിസിറ്റിയിൽ ഓർത്തോപീഡിക്സ് സെന്റർ ഓഫ് എക്സലൻസിലൂടെ ആരോഗ്യരംഗത്ത് വലിയൊരു നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നതെന്നു അധ്യക്ഷത വഹിച്ച പാലാ രൂപത Read More…
പാലാ റോട്ടറി ക്ലബ് ഭിന്ന ശേഷിക്കാർക്കും വയോജനങ്ങൾക്കും സൗജന്യ ഉപകരണ സഹായ ക്യാമ്പ് നടത്തി
പാലാ: കേന്ദ്ര സാമൂഹിക നീതി വകുപ്പ് നടപ്പാക്കി വരുന്ന പദ്ധതിയുടെ ഭാഗമായി പാലാ റോട്ടറി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പാലായിൽ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സൗജന്യ ഉപകരണ സഹായ വിതരണ ക്യാമ്പ് നടത്തി. നഗരസഭാ അങ്കണത്തിൽ നടത്തിയ ക്യാമ്പ് ജോസ്.കെ.മാണി എം.പി ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത 165 പേർക്ക് ഉപകരണ സഹായം അനുവദിച്ചു.15 ൽ പരം ഉപകരണങ്ങളാണ് അനുവദിച്ചത്. യോഗത്തിൽ പാലാ റോട്ടറി ക്ലബ് പ്രസിഡണ്ട് ഡോ.ജോസ് കുരുവിള കോക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ, Read More…
പഞ്ചഗുസ്തി ദേശീയ സ്വർണ്ണ മെഡൽ ജേതാവ് രാജേഷ് പി. കൈമൾക്ക് സ്വീകരണം നൽകും
പാലാ: പഞ്ചഗുസ്തിയിൽ സ്വർണ്ണ മെഡലോടെ ഒന്നാം സ്ഥാനം നേടിയ പാലാ നെച്ചിപ്പുഴൂർ കൈപ്പനാനിക്കൽ രാജേഷ്. പി. കൈമളിന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. സൂപ്പർ മാസ്റ്റേഴ്സ് ഗെയിം ആൻ്റ് സ്പോർട്ട്സ് ഫെഡറേഷൻ ഗോവയിൽ നടത്തിയ മാസ്റ്റേഴ്സ് ദേശീയ ഗെയിംസിൽ 80/9 0 കിലോഗ്രാം വിഭാഗത്തിലാണ് രാജേഷിന് സ്വർണ്ണ മെഡലും അന്തർദേശീയ മത്സരത്തിലേക്ക് സെലക്ഷനും ലഭിച്ചത്. നാളെ ( ചൊവ്വ ) വൈകിട്ട് 6 മണിക്ക് അന്തീനാട്ടിൽ വച്ച് നടക്കുന്ന യോഗത്തിൽ വച്ച് ജോസ്.കെ.മാണി എം.പി രാജേഷിനെ Read More…
കെഎസ്‌യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുഹൈബ്, കൃപേഷ്, ശരത് ലാൽ അനുസ്മരണം നടത്തി
പാലാ: കെഎസ്‌യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീര രക്തസാക്ഷികളായ ശുഹൈബ് ,ശരത് ലാൽ, കൃപേഷ് രക്തസാക്ഷിത്വ അനുസ്മരണം നടത്തി. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ വച്ച് നടത്തിയ അനുസ്മരണ യോഗവും പുഷ്പാർച്ചനയും മുൻ ഡിസിസി പ്രസിഡണ്ടും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായ ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. ശുഹൈബും ശരത്തിലാലും കൃപേഷും ജനമനസ്സുകളിൽ ജീവിക്കുന്നു എന്ന് ടോമി കല്ലാനി അഭിപ്രായപ്പെട്ടു. അനുസ്മരണ യോഗത്തിൽ കെഎസ്‌യു കോട്ടയം ജില്ലാ പ്രസിഡണ്ട് കെ എൻ നൈസാം അധ്യക്ഷത വഹിച്ചു. കോൺഗ്രസ് Read More…
പാലാ ജനറൽ ആശുപത്രി: ഇങ്ങനെ പോയാൽ പറ്റില്ല; പരിശോധനാ സമയക്ലിപ്തത പാലിക്കണം: ചെയർമാൻ
പാലാ: പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ നഗരസഭാ ചെയർമാനും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മിന്നൽ സന്ദർശനം നടത്തി. ആയിരത്തിൽപരം രോഗികൾ ദിനംതോറും ചികിത്സ തേടി എത്തുന്ന ആശു പത്രിയിൽ പരിശോധനയ്ക്കും മരുന്നിനുമായി രോഗികൾ വളരെയേറെ സമയം കാത്തു നിൽകേണ്ടതായ സാഹചര്യം സംബന്ധിച്ചുണ്ടായ പരാതി സംബന്ധിച്ച് അന്വേഷിക്കുന്നതിനാണ് ചെയർമാനും സംഘവും നേരിട്ട് പരിശോധനയ്ക്ക് എത്തിയത്. രോഗീ സൗഹൃദ നിലപാട് എല്ലാവരുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്ന് ആശുപത്രി അധികൃതരുമായുള്ള ചർച്ചയിൽ ചെയർമാൻ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിലും പരിശോധന Read More…











