pala

പാലാ സെന്റ് തോമസ് കോളേജിൽ ലോക തണ്ണീർത്തട ദിനചാരണം നടത്തി

പാലാ: ലയൺസ് ക്ലബ്‌ ഓഫ് അരുവിത്തുറയും, പാലാ സെന്റ് തോമസ് കോളേജ് ഭൂമിത്രസേനയും, എൻ എസ് എസ് യൂണിറ്റും സംയുക്തമായി ലോക തണ്ണീർത്തട ദിനാചരണവും ദേശീയ ശുചിത്വ ദിനാചരണവും നടത്തി. പരിപാടിയുടെ ഉത്ഘാടനം സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ ജെയിംസ് ജോണിന്റെ അധ്യക്ഷതയിൽ പ്രശസ്ത സിനിമ സംവിധായകൻ ഭദ്രൻ മാട്ടേൽ നിർവഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ ജെയിംസ് ജോണും, ലയൺസ് Read More…

pala

ഷാജു തുരുത്തൻ പാലാ നഗരസഭാ ചെയർമാൻ

പാലാ: പാലാ നഗരസഭാ ചെയർമാനായി എൽ.ഡി.എഫിലെ ഷാജു തുരുത്തൻ (കേരള കോൺ.(എം) തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന കൗൺസിൽ യോഗമാണ് തെരഞ്ഞെടുപ്പു നടത്തിയത്. ഷാജുവിന് I7 വോട്ട് ലഭിച്ചു.ആൻ്റോ പടിഞ്ഞാറേക്കര പേർ നിർദ്ദേശിച്ചു. രാജി വച്ചചെയർപേഴ്സൺ ജോസിൻ ബിനോ പിന്താങ്ങി. എതിർ സ്ഥാനാർത്ഥി യു.ഡി.എഫിലെ വി.സി.പ്രിൻസി ന് 9 വോട്ടും ലഭിച്ചു . തെരഞ്ഞെടുപ്പുയോഗത്തിൽ പാലാ ഡി.ഇ.ഒ പി.സുനിജ വരണാധികാരിയായിരുന്നു.മുൻധാരണ അനുസരിച്ച് എൽ.ഡി.എഫിലെ ജോസിൻ ബിനോരാജി വച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.വരണാധികാരി സത്യവാചകം ചൊല്ലി കൊടുത്തു. നഗരസഭാ ഒന്നാം വാർഡ് Read More…

pala

ഷോർട്ട് ഫിലിം പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു

പാലാ: കവീക്കുന്ന് സെന്റ് എഫ്രേംസ് യു.പി സ്കൂളിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് കുട്ടികളും അധ്യാപകരും ചേർന്ന് നിർമ്മിക്കുന്ന ‘തിരികെ’ എന്ന ഷോർട്ട് ഫിലിമിന്റെ പോസ്റ്റർ പ്രകാശനം പാലാ രൂപതാ കോർപ്പറേറ്റ് മാനേജർ ഫാ ബർക്കുമാൻസ് കുന്നുംപുറം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ജിനോ ജോർജ് ഞള്ളമ്പുഴ, ജോബിൻ ആർ തയ്യിൽ, പ്രിൻസി അലക്സ്, എസ്തേർ മറിയം ടോമി, ഐറീന ടോണി എന്നിവർ പങ്കെടുത്തു.

pala

മാർ സ്ലീവാ മെഡിസിറ്റിക്കു ദേശീയ പുരസ്കാരം ലഭിച്ചു

പാലാ: എ.എച്ച്.പി.ഐ യുടെ (അസോസിയേഷൻ ഓഫ് ഹെൽത്ത്കെയർ പ്രൊവൈഡേഴ്സ് ഇന്ത്യ) എക്സലൻസ് ഇൻ ഹെൽത്ത്കെയർ ദേശീയ പുരസ്കാരം പാലാ മാർ സ്ലീവാ മെഡിസിറ്റിക്കു ലഭിച്ചു. ​ ഗുജറാത്തിൽ നടന്ന ചടങ്ങിൽ മാർ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റൽ ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ആശുപത്രി ഓപ്പറേഷൻസ് എ.ജി.എം.ഡോ.രശ്മി നായർ എന്നിവർ ചേർന്നു എ. എച്ച്. പി. ഐ. ഡയറക്ടർ ജനറൽ ഡോ. ഗിരിധർ ഗ്യാനിയിൽ നിന്നു പുരസ്കാരം ഏറ്റു വാങ്ങി. എക്സലൻസ് ഇൻ ഹോസ്പിറ്റൽ ഓപ്പറേഷൻസ് Read More…

pala

പാലാ ഡിപ്പോയുടെ ദീർഘദൂര സർവ്വീസുകൾ വെട്ടിക്കുറയ്ക്കുന്നു

പാലാ: കുടിയേറ്റ മേഖലയിലേക്ക് വർഷങ്ങളായി സർവ്വീസ് നടത്തുന്ന ദീർഘ ദൂര സർവ്വീസുകൾ പലതും ഒന്നൊന്നായി വെട്ടിക്കുറയ്ക്കുവാൻ നടപടി ആരംഭിച്ചു. വയനാട്ടിലെ കുടിയേറ്റ പ്രദേശത്തേക്ക് കാലങ്ങളായി സർവ്വീസ് നടത്തി വരുന്ന പാലാ- പെരിക്കല്ലൂർ സർവ്വീസിനാണ് ആദ്യ പ്രഹരം നൽകിയിരിക്കുന്നത്.ഈ സർവ്വീസ് സുൽത്താൻ ബത്തേരി വരെ സർവ്വീസ് നടത്തിയാൽ മതിയെന്നാണ് കോർപ്പറേഷൻ്റെ ഉത്തരവ്. 35000 മുതൽ 50000 രൂപ വരെ വരുമാനം ലഭിച്ചുകൊണ്ടിരുന്ന സർവ്വീസ് കൂടിയാണിത്.പെരികല്ലൂർ നിന്നും പുറം ലോകത്തേയ്ക്കുള്ള ആദ്യ സർവ്വീസും ഇതു തന്നെയാണ്. സർവ്വീസ് വെട്ടി കുറച്ചതിനെ Read More…

pala

ഡോ.സോണിച്ചൻ.പി.ജോസഫ് സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗം

സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗമായി സോണിച്ചൻ പി.ജോസഫ് നിയമിതനായി. പാലാ വള്ളിച്ചിറ പൂതക്കുഴിയിൽ പരേതനായ പി.പി.ജോസഫിൻ്റെ മകനാണ്. നിലവിൽ മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിൽ ചീഫ് സബ് എഡിറ്ററാണ്. നേരത്തെ തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.

pala

കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി സൗഹൃദ സദസ്സ് സംഘടിപ്പിച്ചു

പാലാ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി പാലായിലെ മിൽക്ക്ബാർ ഓഡിറ്റോറിയതിൽ വെച്ച് കോൺഗ്രസ് സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും പഴയകാല പ്രവർത്തകരും സദസ്സിൽ പങ്കെടുത്തു. കെപിസിസി എക്സിക്യൂട്ടീവ് അംഗം ജാന്‍സ് കുന്നപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാട്ട് അധ്യക്ഷത വഹിച്ചു. കോൺഗ്രസിനെ ശക്തിപ്പെടുത്തേണ്ടത് ഇന്ന് ഈ രാജ്യത്തിന്റെ ആവശ്യമാണ് എന്ന് ജാൻസ് കുന്നപ്പള്ളി പറഞ്ഞു വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപേ പാർട്ടിയെ അടിത്തട്ടിൽ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ Read More…

pala

പാലാ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജിൽ മെഗാ ബ്ലഡ്‌ ഡോണേഷൻ ക്യാമ്പ്

പാലാ: ലയൺസ് ക്ലബ്‌ ഓഫ് അരുവിത്തുറയുടെയും, മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് കമ്മറ്റിയുടെയും, പാലാ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജിന്റെയും, അഡാർട്ടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിന്റെയും പാലാ ബ്ലഡ്‌ ഫോറത്തിന്റെയും സഹകരണത്തോടെ മെഗാ ബ്ലഡ്‌ ഡോണേഷൻ ക്യാമ്പും, ലഹരി വിരുദ്ധ പ്രചരണവുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ പ്രദർശനവും, ലയൺസ് ഡിസ്ട്രിക് 318B യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെയും, മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ റീ കണക്ടിങ് യൂത്ത് പ്രോജെക്ടിന്റെയും ഭാഗമായി ലഹരി വിരുദ്ധ Read More…

pala

കെ.എം.മാണിയുടെ ജന്മദിനത്തിൽ സ്മരണാജ്ഞലികൾ അർപ്പിച്ച് നേതാക്കൾ: കാരുണ്യാ ദിനമായി ആചരിച്ചു

പാലാ: മുൻ മന്ത്രി കെ.എം.മാണിയുടെ 91-ാം ജന്മദിനത്തിൽ കേരള കോൺ’ (എം) നേതൃത്വത്തിൽ പാലാ സെ.തോമസ് കത്തീന്ദ്രൽ പള്ളി കല്ലറയിൽ നേതാക്കളും പ്രവർത്തകരും ഒത്തുകൂടി സ്മരണാജ്ജലി അർപ്പിച്ചു.പ്രത്യേക പ്രാർത്ഥനയും നടത്തി. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു പുഷ്പചക്രം അർപ്പിച്ചു. ജോസ് ടോം, സിറിയക് ചാഴികാടൻ, പെണ്ണമ്മ ജോസഫ്, നിർമ്മല ജിമ്മി, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാൽ, ലീന സണ്ണി, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ബൈജു ജോൺ, ടോബിൻ കെ.അലക്സ്, രാജേഷ് വാളി പ്ലാക്കൽ, Read More…

pala

വൃക്ക സംബന്ധമായ അസുഖം ബാധിച്ച വിദ്യാർത്ഥിനി ചികിത്സ സഹായം തേടുന്നു

പാലാ : പാലാ നഗരസഭ 2 -ആം വാർഡ് നെല്ലിത്താനം കോളനി പ്രദേശത്ത് താമസിക്കുന്ന നെല്ലിക്കൽ സന്തോഷ് – ജ്യോതി ദമ്പതികളുടെ മകൾ (17 വയസ്) അലീന സന്തോഷ് വൃക്ക സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലാണ്.പാലാ സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ +1 വിദ്യാർത്ഥിനിയാണ്. ആഴ്ചയിൽ 3 തവണ ഡയാലിസിസിന് വിധേയയായിക്കൊണ്ടിരിക്കുന്നു. കിഡ്നി മാറ്റിവയ്ക്കലല്ലാതെ മറ്റ് പോംവഴി ഇല്ലെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.ആയതിനു 25 ലക്ഷത്തോളം രൂപ ചെലവ് പ്രതീഷിക്കുന്നു. കൂടാതെ തുടർ ചികിത്സയ്ക്കും പണം കണ്ടെത്തേണ്ടതുണ്ട്. Read More…