കോട്ടയം : ആ സൂത്രണവും ദീർഘവീക്ഷണവുമില്ലാതെ കോടികളുടെ നികുതി പണം പാഴാക്കിയുള്ള വികസനമാണ് കോട്ടയത്ത് നടക്കുന്നതെന്ന് ആകാശപാതയിലൂടെ തെളിത്തിരിക്കുകയാണെന്ന് ബി.ജെ. പി ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻ ലാൽ ആരോപിച്ചു. കോട്ടയം പട്ടണത്തോട് ചേർന്നുളള കച്ചേരിക്കടവ് വാട്ടർ ഹബ്ബ്, കോടി മത രണ്ടാം പാലം, ബോട്ട് ജെട്ടി വികസനം ഇതെല്ലാം നികുതിപ്പണം ധൂർത്തടിച്ചതിന്റെ സംസാരിക്കുന്ന തെളിവുകളാണ്. കോട്ടയം മണ്ഡലത്തിൽ ആകാശപാത ഉൾപ്പടെ ഇത്തരത്തിലുള്ള ഭാവന ശൂന്യമായ പദ്ധതികളെ കുറിച്ചും ചെലവഴിച്ച കോടിക്കണക്കിന് രൂപയെ കുറിച്ചും വിശദവും സമഗ്രവുമായ Read More…
kottayam
കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോട്ടയം: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ( 2024 ജൂൺ 27) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു.
കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശന വിലക്ക്
കോട്ടയം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാലയാത്രയും ജൂൺ 30 വരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ കോട്ടയം ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി. ഇടുക്കിയിൽ ഇന്നും രാത്രി യാത്രയ്ക്ക് നിരോധനം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ രാത്രി യാത്രയ്ക്ക് ഇന്നും നിരോധനം ഉണ്ടാകുമെന്ന് ജില്ലാ Read More…
കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കോട്ടയം: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ( ജൂൺ 26) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു.
പ്ലസ് വൺ അഡ്മിഷന് യോഗ്യത നേടിയ മുഴുവൻ വിദ്യാർഥികൾക്കും അഡ്മിഷൻ ലഭ്യമാക്കണം : അഡ്വ. മോൻസ് ജോസഫ് എം.എൽ.എ
കോട്ടയം : എസ്എസ്എൽസി കഴിഞ്ഞ് പ്ലസ് വൺ അഡ്മിഷന് യോഗ്യത നേടിയ സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികൾക്കും അഡ്മിഷൻ ലഭ്യമാക്കണമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. കേരള യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ വിവിധ ജില്ലകളിൽ ആവശ്യത്തിന് പ്ലസ് വൺ, പ്ലസ് ടു അഡ്മിഷന് സീറ്റുകൾ / ബാച്ചുകൾ ഇല്ലാതെ വന്നിരിക്കുന്ന ഈ അവസരത്തിൽ പ്രതിപക്ഷം തുടക്കംമുതൽ ആവശ്യപ്പെട്ട സ്കൂളുകളിൽ അധിക സീറ്റ് Read More…
പുസ്തക കവർ പ്രകാശനം ചെയ്തു
കോട്ടയം: വായനദിനത്തോട് അനുബന്ധിച്ച് ഫാ. എമിൽ പുള്ളിക്കാട്ടിലും ഫാ. ജെഫ് ഷോൺ ജോസും ചേർന്ന് രചിച്ച ‘ഓടാമ്പൽ ഉള്ള ഇഷ്ടങ്ങൾ’ എന്ന നോവലിൻറെ കവർ പ്രകാശനം ചെയ്തു. ദർശന സാംസ്കാരിക കേന്ദ്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാ സംവിധായകൻ ജോഷി മാത്യു പ്രകാശന കർമ്മം നിർവഹിച്ചു. തേക്കിൻകാട് ജോസഫ് ഏറ്റുവാങ്ങി. കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന ലിവിങ് ലീഫ് പബ്ലിഷേഴ്സ് ആണ് പുസ്തകം പുറത്തിറക്കുന്നത്. ജൂലൈ രണ്ടാം വാരത്തോടെ പുസ്തകം വിപണിയിൽ ലഭ്യമാകുമെന്ന് ലിവിംഗ് ലീഫ് ഡയറക്ടർ Read More…
യുവജന വർഷത്തിൽ പ്രത്യാശയുടെ പ്രവാചകരായി വിശ്വാസത്തിന്റെ കെടാവിളക്ക് തെളിയിക്കാൻ യുവജനങ്ങൾ തയാറാകണം : മാർ മാത്യു മൂലക്കാട്ട്
കെ.സി.വൈ.എൽ കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തിൽ കൈപ്പുഴ,ഇടക്കാട്ട്, മലങ്കര ഫൊറോനകളുടെ സഹകരണത്തോടെ ജൂൺ മാസം പതിനേഴാം തീയതി തിങ്കളാഴ്ച ഏറ്റുമാനൂർ സെന്റ്. ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽ വച്ച് രണ്ടാമത് Esperanza – (സംയുക്ത ഫൊറോന ക്യാമ്പുകൾ ) നടത്തപ്പെട്ടു. അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട് ,ഒപ്പം ഫൊറോന,യൂണിറ്റ് ഡയറക്ടർമാരായ ജസ്റ്റിൻ മൈക്കിൾ ,ഫെബി തോമസ് ചാലായിൽ എന്നിവർ ചേർന്ന് പതാക ഉയർത്തി ക്യാമ്പിന് തുടക്കം കുറിച്ചു. കെ.സി.വൈ.എൽ അതിരൂപത ജനറൽ സെക്രട്ടറി അമൽ സണ്ണി ഏവരെയും ക്യാമ്പിലേക്ക് Read More…
വയോജനങ്ങൾക്കെതിരേയുള്ള അധിക്ഷേപ വിരുദ്ധ ബോധവൽക്കരണ ദിനം സംഘടിപ്പിച്ചു
കോട്ടയം: മുതിർന്ന പൗരന്മാരോടുള്ള പീഡനങ്ങൾ, അധിക്ഷേപങ്ങൾ എന്നിവ ഒഴിവാക്കുന്നതിനും മുതിർന്ന പൗരന്മാരുടെ സംരക്ഷണം സമൂഹത്തിന്റെ കർത്തവ്യമാണെന്ന സന്ദേശം നൽകുന്നതിനുമായി വയോജനങ്ങൾക്കെതിരേയുള്ള അധിക്ഷേപ വിരുദ്ധ ബോധവൽക്കരണ ദിനം സാമൂഹിക നീതി വകുപ്പ് ആചരിച്ചു. ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം സി.എം.എസ്. കോളജ് ക്യാമ്പസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു ദിനാചരണ സന്ദേശം നൽകി. പാലാ ആർ.ഡി.ഒയും മെയിന്റനൻസ് ട്രിബ്യൂണൽ പ്രിസൈഡിങ് ഓഫീസറുമായ കെ.പി. ദീപ ദിനാചരണ പ്രതിജ്ഞ Read More…
ജോസഫിന്റെ പ്രസ്താവന അപക്വം: സ്റ്റീഫൻ ജോർജ്
കോട്ടയം: പി.ജെ. ജോസഫിന്റെ പ്രസ്താവന അപക്വമാണെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്. തെരഞ്ഞടുപ്പിൽ ജയവും തോൽവിയും സ്വാഭാവികം മാത്രമാണ്. 1989 ൽ മൂവാറ്റുപുഴയിൽ മത്സരിക്കുമ്പോൾ പി.ജെ ജോസഫ് പക്ഷത്തിന് കെട്ടിവെച്ച കാശ് പോലും ലഭിക്കാതെ നാണംകെട്ട തോൽവിയുണ്ടായപ്പോൾ കേരള കോൺഗ്രസ് എം ഇത്തരത്തിൽ പ്രതികരിച്ചിട്ടില്ല. ഇത്തവണ പാലായിലും കടുത്തുരുത്തിയിലും യു ഡി എഫിന് വലിയ വോട്ടു ചോർച്ചയുണ്ടായി. പാർലെമെന്റിലേക്ക് നടന്ന തെരഞ്ഞടുപ്പ് എന്ന നിലയിൽ പൊതുവായ ഒരു ട്രെന്റിന്റെ ഭാഗമായാണ് കോട്ടയത്ത് Read More…
അപ്പീൽ നൽകിയാലേ വിവരം കൈമാറു എന്ന രീതി സ്വീകരിച്ചാൽ കർശന നടപടി: വിവരാവകാശ കമ്മിഷണർ
കോട്ടയം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ അപ്പീൽ നൽകിയാലേ വിവരങ്ങൾ നൽകൂ എന്നു ശാഠ്യം പിടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ: കെ.എം. ദിലീപ്. വിവരാവകാശ അപേക്ഷകളിൽ സമയബന്ധിതമായി അപേക്ഷകർക്കു വിവരങ്ങൾ നൽകേണ്ടതുണ്ട്. അപേക്ഷിച്ച് 30 ദിവസത്തിനുള്ളിൽ വിവരം കൈമാറാതെ അപ്പീൽ സമർപ്പിക്കുന്ന മുറയ്ക്കു വിവരങ്ങൾ കൈമാറുന്ന രീതി ഉദ്യോഗസ്ഥർ വച്ചുപുലർത്തുന്നുണ്ട്. ഇവർക്കെതിരേ ശിക്ഷാ നടപടി സ്വീകരിക്കുമെന്നു കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിങ്ങിനു ശേഷം വിവരാവകാശ കമ്മിഷണർ ഡോ: കെ.എം. ദിലീപ് Read More…











