Kaduthuruthy News

മഴ കെടുതിയിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തിര ധനസഹായം നൽകണം: സന്തോഷ് കുഴിവേലിൽ

കടുത്തുരുത്തി: കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ മഴ കെടുതി മൂലം കൃഷി നാശം സംഭവിച്ച മുഴുവൻ കർഷകർക്കും , വീടുകൾ ഭാഗികമായി തകർന്നവർക്കും എത്രയും വേഗം അടിയന്തിര സമ്പാത്തി ക സഹായം നൽകണമെന്നാവശ്യ പെട്ട് ജനാധിപത്യ കേരളാ കോൺഗ്രസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പറും കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റും മായ സന്തോഷ് കുഴിവേലിൽ റവന്യൂവകുപ്പ് മന്ത്രി കെ. രാജന് നിവേദനം നൽകി.

കഴിഞ്ഞ വേനൽ മഴയിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് ഇതുവരെയും ധനസഹായം നൽകിയിട്ടില്ല. കടം വാങ്ങിച്ചും സ്വർണ്ണം പണയം വെച്ചും കൃഷി നടത്തുന്ന കർഷകരുടെ നെല്ല്, വാഴ, പച്ചക്കറികൾ, വെള്ളം കയറിയും, കാറ്റ് മൂലവും ലക്ഷകണക്കിന് രൂപായുടെ കൃഷികളാണ് നശിച്ചത്. ഇവർക്ക് എത്രയും വേഗം സഹായം നൽകണമെന്ന് സന്തോഷ് കുഴിവേലിൽ നിവേദനത്തിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.