കോട്ടയം എസ്.എം.ഇ. കോളേജിൽ നിന്നും കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കുടമാളൂർ പാലത്തിന് സമീപമുള്ള പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. എസ്എംഇ കോളേജിലെ ഒന്നാം വർഷ എംഎൽടി വിദ്യാർത്ഥിയായ അജാസ് ഖാനാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി മുതലാണ് വിദ്യാർത്ഥിയെ കാണാതായത്. പനമ്പാലം കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കുടമാളൂർ പുഴയിൽ ഫയർ ഫോഴ്സ് തെരച്ചിൽ നടത്തിയത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. Read More…
kottayam
കോട്ടയത്ത് വിഷാംശം ഉള്ളിൽചെന്ന് ഗൃഹനാഥൻ മരിച്ചു
കോട്ടയം: മൂലവട്ടത്ത് വിഷാംശം ഉള്ളിൽ ചെന്ന് ഗൃഹനാഥൻ മരിച്ചു. മുപ്പായിപാടത്ത് വിദ്യാധരൻ(63) ആണ് മരിച്ചത്. വിദ്യാധരൻ അരളി ഇലയുടെ ജ്യൂസ് കുടിച്ചെന്ന് ബന്ധുക്കൾ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടവും മറ്റ് ശാസ്ത്രീയ പരിശോധനകൾക്കു ശേഷമേ മരണകാരണം സ്ഥിരികരിക്കാൻ കഴിയുവെന്ന് പൊലീസ് വ്യക്തമാക്കി. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
27 ആമത് അഖില കേരള ശങ്കേഴ്സ് ചിത്രരചന / കാർട്ടൂൺ മത്സരങ്ങൾ
ദർശന സാംസ്കാരിക കേന്ദ്രവും ന്യൂഡൽഹി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന 27 ആമത് അഖില കേരള ശങ്കേഴ്സ് ചിത്രരചന/ കാർട്ടൂൺ മത്സരങ്ങൾ കോട്ടയം ദർശന സാംസ്കാരിക കേന്ദ്രത്തിൽ വച്ച് ഓഗസ്റ്റ് 28 ആം തീയതി (ബുധൻ) നടത്തും. കാർട്ടൂണിസ്റ്റ് ശങ്കറിൻറെ സ്മരണയ്ക്കായി ചിൽഡ്രൻസ് ബുക്ട്രസ്റ് നടത്തുന്ന രാജ്യന്തര ചിത്രരചന മത്സരങ്ങളുടെ ഭാഗമായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഏഴു വിഭാഗങ്ങളിലായിട്ടാണ് മത്സരം. രാവിലെ 10 മണിയ്ക്ക് നേഴ്സറി ക്ലാസ് മുതൽ 4 ആം ക്ലാസ് വരെയുള്ള കുട്ടികളുടെ പെയിന്റിംഗ് Read More…
ഹൃദയ ശസ്ത്രക്രിയയില്‍ അഭിമാന നേട്ടവുമായി കോട്ടയം മെഡിക്കല്‍ കോളേജ്
കോട്ടയം: രക്തക്കുഴലുകളുടെ വീക്കത്തിന് അതിനൂതന ഹൃദയ ശസ്ത്രക്രിയകള്‍ വിജയം. രക്തക്കുഴലുകളുടെ വീക്കം പരിഹരിക്കുന്നതിന് നൂതന ഹൃദയ ശസ്ത്രക്രിയാ മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുത്ത് കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോതൊറാസിക് ആന്റ് വാസ്‌കുലാര്‍ സര്‍ജറി വിഭാഗം. അതിസങ്കീര്‍ണങ്ങളായ ഓഫ് പമ്പ് സബ് മൈട്രല്‍ അന്യൂറിസം, സബ്‌ക്ലേവിയന്‍ അര്‍ട്ടറി അന്യൂറിസം ശസ്ത്രക്രിയകളാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. നിലവിലെ ചികിത്സാ രീതിയില്‍ നിന്നും വ്യത്യസ്ഥമായി രോഗികളുടെ സുരക്ഷയും ചികിത്സയുടെ ഫലപ്രാപ്തിയും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും ഈ നൂതന രീതികളിലൂടെ സാധിക്കും. ഈ പുതിയ Read More…
കോട്ടയം ജില്ലാ പോലീസ് മേധാവിയായി ശ്രീ.ഷാഹുൽ ഹമീദ് എ. ഐ.പി.എസ് ചുമതലയേറ്റു
കോട്ടയം: കോട്ടയം ജില്ലയുടെ പുതിയ പോലീസ് മേധാവിയായി ഷാഹുൽ ഹമീദ്.എ ഐ.പി.എസ് ചുമതലയേറ്റു. മുൻ ജില്ലാ പോലീസ് മേധാവിയായിരുന്ന കെ. കാർത്തിക് ഐ.പി.എസിൽ നിന്നുമാണ് ചുമതല ഏറ്റെടുത്തത്.
ഭാര്യ യു.കെ.യില്‍ കുഴഞ്ഞുവീണ് മരിച്ചു, പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി
കോട്ടയം: യു.കെ.യിലുള്ള ഭാര്യയുടെ മരണവിവരമറിഞ്ഞതിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി. കോട്ടയം പനച്ചിക്കാട് സ്വദേശി അനില്‍ ചെറിയാനാണ് ഭാര്യയുടെ മരണത്തില്‍ മനംനൊന്ത് ആത്മഹത്യചെയ്തത്. അനിലിന്റെ ഭാര്യ സോണിയ കഴിഞ്ഞദിവസം യു.കെ.യില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഇവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് അനിലിനെ വീടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ മരണത്തില്‍ അനില്‍ ഏറെ ദുഃഖിതനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിദ്യാര്‍ഥികളായ ലിയ, ലൂയിസ് എന്നിവരാണ് ദമ്പതിമാരുടെ മക്കള്‍.
FITU കോട്ടയം ജില്ലാ പ്രസിഡന്റായി ഷാജഹാൻ ആത്രച്ചേരി, ജനമിത്ര ജില്ലാ ജനറൽ സെക്രട്ടറി
കോട്ടയം:ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ ( FITU)കോട്ടയം ജില്ലാ പ്രസിഡന്റായി ഷാജഹാൻ ആത്രചേരിയെയും , ജനറൽ സെക്രട്ടറിയായി ജനമിത്രയെയും തിരഞ്ഞെടുത്തു. വെൽഫെയർ പാർട്ടി കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന ജില്ലാ പ്രതിനിധി സമ്മേളനം FITU സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു. ബൈജു സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ഉസ്മാൻ മുല്ലക്കര തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നൽകി. സഹഭാരവാഹികളായി ഫൈസൽ.കെ.എച്ച്(ട്രഷറർ),ബൈജു സ്റ്റീഫൻ(വൈസ് പ്രസിഡന്റ്), മുഹമ്മദ് റിയാസ്(ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. വെൽഫെയർ Read More…
കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് ഐ. പി. എസിന് യാത്രയയപ്പ് നൽകി
കോട്ടയം: ജില്ലയിലെ സ്തുത്യർഹമായ സേവനത്തിനുശേഷം ജില്ലയില്‍ നിന്നും ട്രാൻസ്ഫറായി പോകുന്ന ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഐ.പി.എസിന് പോലീസ് അസോസിയേഷന്റെയും, പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കോട്ടയം പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ.വി നിര്‍വഹിച്ചു. ജില്ലാ പോലീസ് മേധാവിക്ക് പോലീസ് അസോസിയേഷന്റെ സ്നേഹഹോപഹാരം നൽകി. ചടങ്ങിൽ പ്രേംജി കെ.നായര്‍ സംസ്ഥാന പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ), എം.എസ് തിരുമേനി ( Read More…
കോട്ടയം ജില്ലയിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനം, ഖനനം, രാത്രിയാത്ര എന്നിവയ്ക്ക് വിലക്ക്
കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും ഈരാറ്റുപേട്ട-വാഗമൺ റോഡിലെയും മലയോര മേഖലയിലെയും രാത്രികാലയാത്ര 2024 ഓഗസ്റ്റ് 21 വരെനിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി കേന്ദ്രങ്ങളായ എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളുംഓഗസ്റ്റ് 21 വരെ നിരോധിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലെർട്ട്
കോട്ടയം: കോട്ടയം ജില്ലയിൽ ഇന്നും നാളെയും (ശനി, ഞായർ-ഓഗസ്റ്റ് 17, 18) കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതിനാൽ പൊതുജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. അതിശക്തമായ മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനിടയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. ജില്ലകളിൽ ശക്തമായ Read More…











