kottayam

ജയിൽ അന്തേവാസികൾക്കായി ബഹുഭാഷാ ലൈബ്രറി തുറന്നു

കോട്ടയം : ജില്ലാ ജയിലിലെ അന്തേവാസികൾക്ക് കൂട്ടായി ഇനി നാലായിരം പുസ്തകങ്ങൾ. ജയിലിൽ നവീകരിച്ച ബഹുഭാഷാ ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാ ലീഗൽ സർവ്വീസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ ജി. പ്രവീൺ കുമാർ നിർവഹിച്ചു. വായനയിലൂടെ സമാഹരിച്ച അറിവുകൾ ജീവിതത്തിലും ജീവിതനിലവാരത്തിലും മാറ്റങ്ങൾ വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. വായനയിലൂടെ അന്തേവാസികളുടെ മാനസികാരോഗ്യം ലക്ഷ്യമിട്ട് ജില്ലാ സബ് കളക്ടർ ഓഫീസും തമിഴ്നാട്ടിലെ കൃഷ്ണഗിരി കുക്കു ഫോറസ്റ്റ് സ്‌കൂളും ചേർന്നാണ് ബഹുഭാഷാ ലൈബ്രറി ഒരുക്കിയത്. ഒമ്പത് ഭാഷകളിലായി നിലവിൽ നാലായിരത്തോളം Read More…

kottayam

കോട്ടയം ജില്ലയിലെ ഏറ്റവും വൃത്തിയുള്ള ടൗണിനുള്ള പുരസ്കാരം ഉഴവൂരിന്

കോട്ടയം: ജില്ലയിലെ ഏറ്റവും വൃത്തിയുള്ള ടൗണിനുള്ള പുരസ്കാരം കോട്ടയംതിരുനക്കര മൈതാനത്ത് വച്ച് നടന്ന ചടങ്ങിൽ മന്തി വി. എം. വാസവനിൽ നിന്നും ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് തങ്കച്ചൻ കെ. എം., സെക്രട്ടറി സുനിൽ എസ്. എന്നിവർ ഏറ്റുവാങ്ങി. സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായുള്ള മാലിന്യമുക്തം നവകേരളം പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച രീതിയിൽ ടൌണുകളെ മാലിന്യമുക്തമാക്കുന്ന പഞ്ചായത്തിനുള്ള പുരസ്കാരമാണ് ഉഴവൂർ ഗ്രാമപഞ്ചായത്തിന് ലഭിച്ചത്. ടൗൺ വൃത്തിയാക്കുന്നതിനോടൊപ്പം, ഉഴവൂരിനെ മാലിന്യമുക്തമാക്കുന്നതിനായി ഓട്ടോറിക്ഷാ തൊഴിലാളികൾ, വ്യാപാരി – വ്യവസായി ഏകോപന Read More…

kottayam

പി.സി.ജോർജ് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്ത്യൻ പുരോഹിതർക്ക് നേരെ അകാരണമായി ആക്രമണം നടത്തിയ സംഘ പരിവാറുകാരെ ന്യായികരിക്കാൻ ഇറങ്ങിയിരിക്കുന്ന പി.സി.ജോർജ് തീക്കൊള്ളി കൊണ്ട് തല ചെറിയുകയാണെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. തീർത്ഥാടനത്തിന് പോയവർ ക്ഷേത്രത്തിന് മുമ്പിൽചെന്ന് മര്യാദകേട്കാട്ടി എന്ന കള്ളപ്രചരണം നടത്തി തീവ്രവാധികളെ വെള്ളപൂശാനാണ് ജോർജിന്റെ ശ്രമം എന്നും, ഒഡിഷാ ജൂബ ഇടവക വികാരി ഫാ. ജോഷി വലിയ കുളത്തിനെയും , അസീ വികാരി ഫാ:ദയനുദിനെയും പള്ളി കോമ്പൗണ്ടിൽ തല്ലിച്ചതച്ച പോലീസ് Read More…

kottayam

കോട്ടയം ഐഐഐടി ക്യാംപസ് സന്ദർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കോട്ടയം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) കോട്ടയം ക്യാംപസിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ സന്ദർശനം നടത്തി. “ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് വിഷയത്തിൽ അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചു. ബോർഡ് ഓഫ് ഗവർണേഴ്സ് ചെയർപഴ്സൻ ഡോ. വിജയലക്ഷ്മി ദോനെ, റജിസ്ട്രാർ ഡോ. എം.രാധാകൃഷ്ണൻ, കോട്ടയം ഐഐഎംസി ഡയറക്ടർ ഡോ. അനിൽ കുമാർ, കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.അബ്ദുൽ സലാം എന്നിവർപങ്കെടുത്തു. ഇന്റർ ഐഐഐടി കായികമേള വിജയികൾക്കുള്ള സമ്മാനദാനവും പുതിയ ഹോസ്റ്റലിന്റെ ശിലാസ്ഥാപന Read More…

kottayam

സ്വയം തൊഴില്‍ സംരംഭകത്വ പദ്ധതി; തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: തൊഴില്‍ നൈപുണ്യ വികസനത്തോടൊപ്പം ഉപവരുമാന സാധ്യതകള്‍ക്കും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന സ്വയം തൊഴില്‍ സംരംഭകത്വ പദ്ധതിയുടെ ഭാഗമായി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തയ്യല്‍ മെഷീന്‍ യൂണിറ്റകുളുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. വീട്ടമ്മമാരായ വനിതകള്‍ക്ക് അനുദിന ജീവിതം മുന്‍പോട്ടുകൊണ്ടു പോകുവാന്‍ തയ്യല്‍ ജോലികള്‍ Read More…

kottayam

കോട്ടയം ജില്ലയെ നാളെ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കും

കോട്ടയം: കോട്ടയം ജില്ലയെ മാലിന്യമുക്തമായി നാളെ (ഏപ്രിൽ ഏഴ്) പ്രഖ്യാപിക്കും. തിരുനക്കര മൈതാനത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന പരിപാടിയിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവനാണ് പ്രഖ്യാപനം നടത്തുക. ഇതോടനുബന്ധിച്ച് നടത്തുന്ന മാലിന്യമുക്ത ഉപാധികളുടെ പ്രദർശനവും ചിത്രരചന മൽസരവും രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് കളക്ടറേറ്റ് വളപ്പിൽ നിന്നാരംഭിച്ച് തിരുനക്കര മൈതാനത്ത് അവസാനിക്കുന്ന വിളംബരറാലി ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് ഫ്ളാഗ് ഓഫ് ചെയ്യും. Read More…

kottayam

അവയവമാറ്റ ശസ്ത്രക്രിയ നടത്തിയ രോഗികൾക്ക് സൗജന്യ മരുന്ന് വിതരണം ചെയ്തു

കോട്ടയം :കോട്ടയം ജില്ലയിൽ അവയവമാറ്റ ശസ്ത്രക്രിയ നടത്തിയ രോഗികൾക്ക് സൗജന്യ മരുന്ന് വിതരണം ചെയ്തു. ജില്ലാ ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ 2024-2025 പുനർജനി പദ്ധതി പ്രകാരമാണ് മരുന്ന് വിതരണം നടത്തിയത്. പദ്ധതിയ്ക്കായി 30 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് അനുവദിച്ചത്. പദ്ധതിയുടെ ആദ്യഘട്ടമായി കരൾമാറ്റ ശസ്ത്രക്രിയ നടത്തിയ 64 പേർക്കാണ് മരുന്ന് വിതരണം ചെയ്തത്. ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് Read More…

kottayam

ജില്ലയുടെ മാലിന്യ നിർമാർജന നേട്ടങ്ങൾ ചർച്ചചെയ്ത് ഓപ്പൺഫോറം

കോട്ടയം: മാലിന്യമുക്ത കേരളം യാഥാർഥ്യമാക്കുന്നതിൽ കോട്ടയം ജില്ല കൈവരിച്ച നേട്ടങ്ങളും ഇനി ചെയ്യാനുള്ള കാര്യങ്ങളും ചർച്ചചെയ്ത് ഓപ്പൺഫോറം. മാലിന്യമുക്തം നവകേരളം ജില്ലാതല പ്രഖ്യാപനത്തിനു മുന്നോടിയായാണ് കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ സമൂഹത്തിലെ വിവിധ തുറകളിലുള്ളവരെ ഉൾപ്പെടുത്തി ഓപ്പൺ ഫോറം സംഘടിപ്പിച്ചത്. ‘മാലിന്യമുക്ത കോട്ടയം: പ്രശ്നങ്ങളും പരിഹാര നിർദ്ദേശങ്ങളും’ എന്ന പ്രമേയത്തിൽ നടന്ന ഓപ്പൺഫോറം ജില്ലാകളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്തു. മാലിന്യനിർമാർജ്ജനം നിത്യജിവിതത്തിന്റെ ഭാഗമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യം ശരിയായ രീതിയിൽ കൈകാര്യം ചെയ്യേണ്ടുന്നതിന്റെ Read More…

kottayam

സ്വകാര്യബസ് – ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് പുതിയ സംഘടന

കോട്ടയം: കേരളത്തിലെ സ്വകാര്യ ബസ് ഉടമകളുടെയും ടൂറിസ്റ്റ് വാഹനങ്ങളുടെയും സംയുക്ത സംഘടന ‘പ്രൈവറ്റ് ബസ് ഓണേഴ്‌സ് ഓർഗനൈസേഷന്‍’ രൂപീകരിച്ചു. പൊതുപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം വ്യക്തിഗത താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന നിലവിലെ സ്വകാര്യ ബസ് -ടൂറിസ്റ്റ് മേഖലയിലെ സംഘടനകളുടെ നിലപാടില്‍ പ്രതിക്ഷേധിച്ചു കൊണ്ടാണ് പുതിയ സംഘടനയ്ക്ക് രൂപം നല്‍കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ലക്ഷങ്ങള്‍ മുടക്കി ആരംഭിക്കുന്ന സംരംഭ മേഖലയെ തകര്‍ക്കുന്ന സമീപനം അധികൃതര്‍ തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. എ സി സത്യന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ജോയി ചെട്ടിശ്ശേരി Read More…

kottayam

പുരോഹിതരെ ആക്രമിച്ച തീവ്രവാധികളെ അറസ്റ്റ് ചെയ്യണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: മധ്യപ്രദേശിലെ ജബൽപൂരിൽ പോലീസിന്റെ സാന്നിദ്ധ്യത്തിൽ ക്രിസ്ത്യൻ പുരോഹിതർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട വർഗ്ഗീയ തീവ്രവാധികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ക്രൈസ്തവ സഭ നടത്തുന്ന ആശുപത്രികളിൽ ചികിൽസയും, സ്കൂളുകളിൽ പഠനവും നടത്തിയ ശേഷം കത്തോലിക്കാ പുരോഹിതർ നിർബന്ധിത മതം മാറ്റത്തിന് നേതൃത്വം നൽകുകയാണെന്ന വ്യാജ പ്രചരണം നടത്തുന്നവർ വർഗ്ഗീയ തീവ്രവാധികളാണെന്നും സജി ആരോപിച്ചു. ഇന്ത്യൻ ഭരണഘടന നൽകിയിരിക്കുന്ന മൗലിക അവകാശപ്രകാരം Read More…