കോട്ടയം :ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളുകളോട് സർക്കാർ കടുത്ത അനാസ്ഥ കാട്ടുന്നതായി കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി. ആയിരക്കണക്കിന് അധ്യാപകർ ശമ്പളം ഇല്ലാതെ ജോലി ചെയ്യാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇത് സംബന്ധിച്ചുള്ള ഹൈക്കോടതി വിധി എല്ലാവർക്കും ബാധകമാണെന്നിരിക്കെ അതിന് അനുസരിച്ച് പ്രവർത്തിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. ഇത് ഇരട്ടത്താപ്പും നീതി നിഷേധവും ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭിന്നശേഷിക്കാരുടെ ഒരു ആനുകൂല്യവും കൈയ്യടക്കാൻ മാനേജ്മെൻ്റുകൾ ഒന്നും ശ്രമിക്കുന്നില്ല. സർക്കാരാണ് ഈ പേര് Read More…
kottayam
E.W.S സംവരണത്തെ എതിർക്കുന്ന കോൺഗ്രസ് നിലപാട് മതമൗലികവാദ ഭീകര സംഘടനകളെ പ്രീണിപ്പിക്കാൻ :ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വക്കേറ്റ് ഷോൺ ജോർജ്
കോട്ടയം: കോൺഗ്രസ് പാർട്ടിയെ മതമൗലിക ഭീകരവാദ സംഘടനകൾ പൂർണമായും വിഴുങ്ങി എന്നതിന്റെ ഉദാഹരണമാണ് അവർ ഇപ്പോൾ സ്വീകരിക്കുന്ന EWS വിരുദ്ധ നിലപാട്. മെഡിക്കൽ, ഡെന്റൽ ഉൾപ്പെടെയുള്ള സീറ്റുകളിലേക്ക് കേന്ദ്രസർക്കാർ 103 ആം ഭരണഘടനാ ഭേദഗതിയിലൂടെ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി അനുവദിച്ച സംവരണമാണ് EWS സംവരണം. സാമ്പത്തിക പിന്നാക്കക്കാർക്ക് അനുവദിച്ച സംവരണം സുപ്രീം കോടതി ഭരണഘടനാ ബഞ്ച് സഹിതം ശരി വച്ചിട്ടുള്ളതുമാണ്.കേരളത്തിൽ EWS നെ എതിർക്കുന്ന കോൺഗ്രസിന്റെ നിലപാട് അതിന്റെ പച്ചയായ മതമൗലികവാദ Read More…
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന ആരംഭിച്ചു
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ സൂക്ഷ്മപരിശോധനയുടെ ഭാഗമായി മോക്‌പോൾ നടത്തി. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള ഏറ്റുമാനൂർ സത്രം കോമ്പൗണ്ടിൽ മൂന്നു ദിവസങ്ങളിലായാണ് പരിശോധന. 430 കൺട്രോളിങ് യൂണിറ്റുകളും ഓരോന്നിനും മൂന്നുവീതം ബാലറ്റിങ് യൂണിറ്റുകളും (ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകളിലേക്ക് വോട്ടു രേഖപ്പെടുത്തുന്നതിന്) ആണ് ആകെയുള്ളത്. ഇതിൽ 343 യന്ത്രങ്ങളിലാണ് മോക് പോൾ നടത്തുന്നത്. ഒൻപത് യന്ത്രങ്ങളിൽ 2000 വോട്ടുവീതവും ബാക്കിയുള്ളവയിൽ 60 വോട്ടുകൾ വീതവും ചെയ്ത് Read More…
32 വർഷങ്ങൾക്ക് ശേഷം കോട്ടയം CMS കോളജ് യൂണിയൻ ഭരണം KSUവിന്
കോട്ടയം: സിഎംഎസ് കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മൂന്നു പതിറ്റാണ്ടിനു ശേഷം കെഎസ്യുവിന് ജയം. 15ൽ 14 സീറ്റിലും കെഎസ്യു സ്ഥാനാർഥികൾ വിജയിച്ചു. ഫസ്റ്റ് ഡിസി പ്രതിനിധി സീറ്റ് മാത്രമാണ് നഷ്ടമായത്. ചെയർപഴ്സനായി സി. ഫഹദും ജനറൽ സെക്രട്ടറിയായി മീഖൾ എസ്.വർഗീസും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: ബി. ശ്രീലക്ഷ്മി (വൈസ് ചെയർപഴ്സൻ), ടി.എസ്. സൗപർണിക (ആർട്സ് ക്ലബ് സെക്രട്ടറി), മജു ബാബു (മാഗസിൻ എഡിറ്റർ), അലൻ ബിജു, ജോൺ കെ.ജോസ് (യുയുസി).
കളരിയാംമാക്കൽ പാലം: അപ്രോച്ച് റോഡിനായി ഭൂമി ഏറ്റെടുക്കൽ നടപടികളിൽ പുരോഗതി;സാമൂഹിക പ്രത്യാഘാത പഠനസംഘം ഭൂഉടമകളുടെ ഹിയറിംഗ് നടത്തി
കോട്ടയം: പാലാ നഗരസഭാ പ്രദേശത്ത് മീനച്ചിലാറിന് കുറുകെ നിർമ്മിച്ചിരിക്കുന്ന കളരിയാoമാക്കൽ കടവ് പാലത്തിന് സമീപന പാത നിർമ്മിക്കുന്നതിനുള്ള നടപടികളുടെ പ്രഥമ ഘട്ടമായ സാമൂഹിക പ്രത്യാഘാത പഠന വിലയിരുത്തൽ റിപ്പോർട്ട് തയ്യാറാക്കുന്നതിനായുള്ള പൊതു തെളിവെടുപ്പ് പൂർത്തിയായതായി ജോസ്.കെ.മാണി എം.പി അറിയിച്ചു. സമീപന പാതയ്ക്കായി 2020-ൽ 13.39 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. ഇതേ തുടർന്നുള്ള ഇടപെടലിനെ തുടർന്നാണ് 2013-ലെ കേന്ദ്ര ചട്ടപ്രകാരം ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് മുന്നോടിയായുള്ള പഠന റിപ്പോർട്ട് തയ്യാറാക്കുന്നത്. ഉചിതവും അർഹതപ്പെട്ടതുമായ നഷ്ട Read More…
ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി ജെ. ചിഞ്ചുറാണി പതാക ഉയർത്തും
കോട്ടയം :ജില്ലാതല സ്വാതതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ ഓഗസ്റ്റ് 15 (വെള്ളി)രാവിലെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. രാവിലെ 9.00 മണിക്ക് മൃഗസംരക്ഷണ- ക്ഷീരവികന വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി പതാക ഉയർത്തും. തുടർന്ന് സല്യൂട്ട് സ്വീകരിക്കും. പരേഡിൽ 25 പ്ലാറ്റൂണുകൾ പങ്കെടുക്കും. ചടങ്ങുകൾ രാവിലെ 8.35ന് ആരംഭിക്കും. പോലീസ്, എക്സൈസ്, വനംവകുപ്പ്, അഗ്‌നിരക്ഷാസേന, എന്നിവയുടെ അഞ്ചു പ്ലാറ്റൂണുകൾ, എൻ.സി.സി. സീനിയർ, ജൂനിയർ ഡിവിഷനുകളിലായി ആറു പ്ലാറ്റൂണുകൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ആറു പ്ലാറ്റൂണുകൾ, സ്‌കൗട്ട്, ഗൈഡ്സ് വിഭാഗത്തിൽനിന്ന് നാലു പ്ലാറ്റൂണുകൾ, Read More…
കോട്ടയം ജില്ലാ കളക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു
കോട്ടയം ജില്ലയുടെ അൻപതാമത് കളക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു. ഇന്ന് രാവിലെ 10.30 ന് കളക്ട്രേറ്റിലെത്തിയ അദ്ദേഹത്തിന് സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ചുമതല കൈമാറി. കളക്ട്രേറ്റ് അങ്കണത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പുതിയ കളക്ടറ സ്വീകരിച്ചു. 2018 ബാച്ച് ഉദ്യോഗസ്ഥനാണ് രാജസ്ഥാനിലെ ദോസ ജില്ലക്കാരനായ ചേതൻ കുമാർ മീണ. ഭാര്യ ഡോ. ശാലിനി മീണ, അച്ഛൻ പരേതനായ ഗിരിരാജ് മീണ, അമ്മ കൗസല്യ ദേവി. പാലക്കാട് Read More…
എഐവൈഎഫ് പ്രതിഷേധിച്ചു
കോട്ടയം: തെരഞ്ഞെടുപ്പുകളിലെ ക്രമക്കേടുകള്‍ക്കെതിരെയും വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ചോദ്യം ചെയ്ത എംപിമാരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെയും പ്രതിഷേധിച്ചുകൊണ്ട് എഐവൈഎഫ് ജില്ലാ കമ്മറ്റി നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. സിപിഐ ജില്ലാ കൗണ്‍സിലംഗം ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ രഞ്ജിത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ്, ബിനു ബോസ്, സന്തോഷ് കേശവനാഥ്, എൻ എൻ വിനോദ്, അജിത്ത് വാഴൂർ, നന്ദു ജോസഫ്, നിഖിൽ ബാബു, സന്തോഷ് കൃഷ്ണൻ, അഖിൽ കെ യു, Read More…
കോട്ടയത്ത് ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.
കോട്ടയം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഏറ്റുമാനൂർ പട്ടിത്താനം മാലയിപറമ്പിൽ അഭിജിത്ത് (24) ആണ് മരിച്ചത്. ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിൽ കുമ്മണ്ണൂർ കുരിശുപള്ളികവലയ്ക്ക് സമീപത്തെ ഇറക്കത്തിൽ രാവിലെ 8.30നായിരുന്നു അപകടം. കൊഴുവനാലിൽ വെൽഡിംഗ് വർക്ക്ഷോപ്പ് ജീവനക്കാരനായ അഭിജിത്ത് രാവിലെ ജോലിസ്ഥലത്തേയ്ക്ക് പോകവെയാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ അഭിജിത്ത് മരിച്ചു. അപകടത്തിൽ കാറിന്റെ മുൻവശവും ബൈക്കും തകർന്നു.
ആരോരും ഇല്ലാത്തവരെ സംരക്ഷിക്കുകയും സഹായിക്കുയും ചെയ്യുന്നവരെയും മതം മാറ്റക്കാർ എന്ന് ആരോപിക്കുന്നവരെ ജയിലിൽ അടക്കണം: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: ചത്തിസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ കള്ളകേസ് ചുമത്തി ജയിലിൽ അടച്ചതിന് ശേഷം ഒഡീഷയിലെ ജലേശ്വറിൽ മലയാളി കന്യാസ്ത്രീകളെയും വൈദികരെയും ബജ്രംഗ്ദൾ പ്രവർത്തകർ ആക്രമിച്ച സാഹചര്യത്തിൽ വർഗ്ഗീയതക്കെതിരെ ഉള്ള പോരാട്ടത്തിന്റെ ഭാഗമായി സജി മഞ്ഞക്കടമ്പിൽ തന്റെ അനുഭവം വിവരിച്ചു. ആരോരുമില്ലാതെ കിടപ്പാടമില്ലാതെ, വിദ്യാഭ്യാസമോ ജോലിയോ ഇല്ലാത്ത അശ്ശരണർക്ക് ജാതിയോ മതമോ നോക്കാതെ ശുശ്രൂഷ ചെയ്യുന്നവർക്കെതിരെ മതംമാറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തവർക്കായി അവിടുന്ന് പകർത്തിയ ചിത്രങ്ങലും അദ്ദേഹം പങ്കുവെച്ചു. സജി മഞ്ഞക്കടമ്പിൽ തന്റെ അനുഭവം വിവരിക്കുന്നു :ഞാൻ എന്റെ മകൾ Read More…











