kanjirappalli

ഇന്‍ഫാം കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡ്

കാഞ്ഞിരപ്പള്ളി: ഇന്‍ഫാം ദേശീയ സമിതിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ആതിഥേയത്വം വഹിക്കുന്ന ‘ഇന്‍ഫാം കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡ് 2025’ നാളെ (തിങ്കളാഴ്ച) രാവിലെ 10 ന് പൊടിമറ്റം സെന്റ് മേരീസ് പാരിഷ്ഹാളില്‍ നടക്കും. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല രക്ഷാധികാരി മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം നിര്‍വഹിക്കും. ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ആമുഖപ്രഭാഷണം നടത്തും. ഇന്‍ഫാം കര്‍ഷകരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം Read More…

kanjirappalli

പ്രൊഫ. കെ.നാരായണ കുറുപ്പ് സ്റ്റഡി സെൻ്റർ അവാർഡ് ഫാ. മാർട്ടിൻ മണ്ണനാൽ സി എം ഐയ്ക്ക്

കാഞ്ഞിരപ്പള്ളി: പ്രൊഫ. കെ നാരായണക്കുറുപ്പ് സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ രംഗത്തെ സംഭാവനകൾക്കുള്ള അവാർഡ് കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനിൽ നിന്നും ഏറ്റുവാങ്ങി. ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എം.എൽ.എയും ചടങ്ങിൽ പങ്കെടുത്തു.

kanjirappalli

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: ലോക രക്ത ദാതാ ദിനത്തോട് അനുബന്ധിച്ച് കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ സഹകരണത്തോടെ എസ് എം വൈ എം കാഞ്ഞിരപ്പളളി ഫൊറോന വുമൺസ് സെൽ യൂണിറ്റിന്റെയും, കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ വനിതാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

kanjirappalli

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ സൗജന്യ കിഡ്‌നി സ്റ്റോൺ, മൂത്രാശയ രോഗ / സർജറി നിർണ്ണയ ക്യാമ്പ്

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2025 ജൂൺ 13, 14, 16 തീയ്യതികളിൽ സൗജന്യ കിഡ്‌നി സ്റ്റോൺ, മൂത്രാശയ രോഗ, സർജറി നിർണ്ണയ ക്യാമ്പ് നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, ലാബ് പരിശോധനകൾ, അൾട്രാ സൗണ്ട് സ്കാനിംഗ്, സി.ടി സ്കാനിംഗ് തുടങ്ങിയവയ്ക്ക് പ്രത്യേക നിരക്കിളവുകൾ, സർജറി ആവശ്യമെങ്കിൽ പ്രത്യേക നിരക്കിളവ് എന്നിവ ലഭ്യമാകും. ക്യാമ്പിൽ പങ്കെടുക്കുവാൻ മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാണ്: +91 87146 08594. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം, മൂത്രാശയത്തിൽ Read More…

kanjirappalli

ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ

കാഞ്ഞിരപ്പളളി: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ജനിച്ച നവജാതശിശുക്കൾക്ക് ഫലവൃക്ഷ തൈകൾ സമ്മാനമായി നൽകി. പരിസ്ഥിതി സൗഹാർദമായ ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നത്തിനായി 2019 ൽ ആരംഭിച്ച തളിർ പദ്ധതിയുടെ നാലാം ഘട്ടമാണ് ഫലസമൃദ്ധി എന്ന പേരിൽ ഈ വർഷം നടപ്പിലാക്കുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൂടാതെ പരിസ്ഥിതി ദിനത്തിൽ ചികിത്സ തേടി ആശുപത്രി സന്ദർശിച്ച വ്യക്തികൾക്കും, വഴി യാത്രക്കാർക്കും വിവിധ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. Read More…

kanjirappalli

വേസ്റ്റ് ജി ബിൻ വിതരണം ചെയ്തു

കാഞ്ഞിരപ്പള്ളി : മാലിന്യ സംസ്ക്കരണത്തിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 21-ാം വാർഡിലെ ഗുണഭോക്താക്കൾക്ക് വേസ്റ്റ് ജി ബിൻ വിതരണം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു മാത്യു വിതരണോത്ഘാടനം നിർവ്വഹിക്കുന്നു. ദേശാഭിമാനി ലേഖകൻ ഇക്ബാൽ ഇല്ലത്തുപറമ്പിൽ സമീപം.

kanjirappalli

തനിമ കലാ സാഹിത്യ വേദി കോട്ടയം ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: തനിമ തനിമ കലാ സാഹിത്യ വേദി കോട്ടയം ജില്ലാ കാഞ്ഞിരപ്പള്ളി ഇസ്ലാമിക്‌ സെന്ററിൽ നടന്നു. ജില്ലാ പ്രസിഡന്റ് ഫസലുൽ ഹഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അൻസാർ ഉദ്ഘാടനം നിർവ്വഹിച്ചു. 2022 – 24 കാലത്തെ പ്രവർത്തന റിപ്പോർട്ട്‌ സെക്രട്ടറി ബൈജു അവതരിപ്പിച്ചു. തുടർന്ന് 2025 -27വർഷത്തേക്കുള്ള പുതിയ ജില്ലാഭാരവാഹികളെ തെരഞ്ഞെടുത്തു. തനിമ ജില്ലാ രക്ഷാധികാരിയുടെ പ്രതിനിധിയായി സാദിഖ് ബിൻ അലി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഫസലുൽ ഹഖ് (പ്രസിഡന്റ്), ഷഹന അൻവർ (വൈസ് പ്രസിഡന്റ്‌), Read More…

kanjirappalli

നവീകരിച്ച ഉറവയ്ക്കൽ-കൂരാലി റോഡ് നാടിന് സമർപ്പിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ നവീകരണം പൂർത്തിയാക്കിയ ഒറവയ്ക്കൽ-കൂരാലി റോഡിൻ്റെ അരുവിക്കുഴി മുതൽ വല്യാത്ത്കവല വരെയുള്ള ഭാഗത്തിൻ്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഓൺലൈൻ ആയി നിർവ്വഹിച്ചു. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. പള്ളിക്കത്തോട് അയ്യപ്പൻപിള്ള മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഉദ്ഘാടന പരിപാടിയിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യാതിഥിയായി. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. വിപിനചന്ദ്രൻ, ജില്ലാ Read More…

kanjirappalli

ബിജു ശൗര്യാംകുഴി കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ്

കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണബാങ്ക് വൈസ് പ്രസിഡന്റായി കേരള കോൺഗ്രസിലെ ബിജു ശൗര്യാംകുഴി തെരഞ്ഞെടുക്കപ്പെട്ടു. മുൻ തെരഞ്ഞെടുപ്പ് ധാരണപ്രകാരം കോൺഗ്രസിലെ തോമസുകുട്ടി ഞള്ളത്തുവയലിൽ രാജി വെച്ച ഒഴിവിലാണ് കേരള കോൺഗ്രസിലെ ബിജു വൈസ് പ്രസിഡന്റ് ആയത്. ഓരോ വർഷം ഇടവിട്ട് കോൺഗ്രസിനും കേരളാ കോൺഗ്ര സിനും വൈസ് പ്രസിഡന്റുമാർ മാറുവാനാണ് ധാരണ. ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന അനുമോദന യോഗത്തിൽ ബാങ്ക് പ്രസി ഡൻ്റ് സ്റ്റനിസ്ലാവോസ് ഡോമിനിക് വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. രാജുതേക്കും തോട്ടം, ഫിലിപ്പ് പള്ളിവാതുക്കൽ, ദീലീപ് Read More…

kanjirappalli

കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ഭരണം യു ഡി എഫ് വീണ്ടും പിടിച്ചെടുത്തു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് ന് വൻവിജയം. നിലവിലുള്ള സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ.പി സതീഷ് ചന്ദ്രൻ നായർ നേതൃത്വം നൽകിയ പാനൽ പത്തിൽ എട്ടു സീറ്റ് നേടി ആധിപത്യം നിലനിർത്തി. യുഡിഎഫ് പാനലിൽ മത്സരിച്ച അഡ്വ.പി.സതീഷ്ചന്ദ്രൻ നായർ അഡ്വ.അഭിലാഷ് ചന്ദ്രൻ, അഡ്വ.സുനിൽ തേനംമാക്കൽ, തോമസ് മാടത്താനിയിൽ, ബോബി കെ.മാത്യു, പ്രകാശ് പുളിക്കൻ, ആനിയമ്മ എം.ജെ., എൽഡിഎഫ് പാനൽ നിന്നും എ.ജെ.ഗിരീഷ് കുമാർ, പ്രസാദ് പി.വി എന്നിവരും വിജയിച്ചു. Read More…