general

സാഫ് ഗെയിംസിൽ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ കരസ്ഥമാക്കി മുരിക്കും വയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ജൂവൽ തോമസ്

ചെന്നൈയിൽ നടന്ന ജൂണിയർ സാഫ് ഗെയിംസിൽ ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ ഇന്ത്യയ്ക്ക് വേണ്ടി 2.03 മീറ്റർ ഉയരത്തിൽ ചാടി വെങ്കല മെഡൽ കരസ്ഥമാക്കി ജൂവൽ തോമസ്. ചെന്നൈയിൽ നടന്ന ജൂണിയർ സാഫ് ഗെയിംസിൽ ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ ഇന്ത്യയ്ക്ക് വേണ്ടി 2.03 മീറ്റർ ഉയരത്തിൽ ചാടി വെങ്കല മെഡൽ കരസ്ഥമാക്കിയത്. 50 അംഗ ഇന്ത്യൻ ടീമിൽ കേരളത്തിൽ നിന്നുള്ള ഏക പുരുഷ അംഗം കൂടിയാണ് പാറത്തോട് ചിറ്റടി സ്വദേശിയായ ജുവൽ തോമസ് . ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് Read More…

general

ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തപ്പെട്ടു

ഇടമറുക്: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ ലയൺസ് ഇന്റർനാഷണലിന്റെ പ്രധാന പ്രൊജക്റ്റുകളിൽ ഒന്നായ ഹംഗർ റിലീഫ് (വിശക്കുന്നവർക്ക് ആഹാരം) പ്രോജക്ടിന്റെ ഭാഗമായി മൂന്നിലവ്, തലപ്പലം, മേലുകാവ് പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട 120 കുടുംബങ്ങൾക്ക് കെ എസ് തോമസ് കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റിയുടെ ഭാഗമായി 12 നിത്യോപയോഗ സാധനങ്ങളടങ്ങിയ ഓണകിറ്റ് വിതരണം ചെയ്തു. പരിപാടിയുടെ ഉത്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് നിർവഹിച്ചു. മൂന്നിലവ് പഞ്ചായത്ത്‌ പ്രസിഡന്റ് Read More…

general

സര്‍ക്കാരിന്റേത് അപ്രഖ്യാപിത മദ്യനയം; പൊതുസമൂഹം ചെറുത്തുതോല്പ്പിക്കണം : പ്രസാദ് കുരുവിള

സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് മാസങ്ങളായി അപ്രഖ്യാപിത ജനദ്രോഹ മദ്യനയമാണ് നടപ്പിലാക്കി വരുന്നതെന്നും ഈ നയത്തെ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളോടൊപ്പം പൊതുസമൂഹവും ചെറുത്തു തോല്പ്പിക്കണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. ചങ്ങനാശ്ശേരി, കോട്ടയം അതിരൂപതകളും പാലാ, വിജയപുരം, കാഞ്ഞിരപ്പള്ളി രൂപതകളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കോട്ടയം മേഖല ലഹരിവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള. ഏത് കാലഘട്ടത്തിലെ മദ്യനയമാണ് ഇപ്പോള്‍ നടപ്പിലാക്കി വരുന്നതെന്ന് വകുപ്പ് മന്ത്രി പ്രഖ്യാപിക്കണം. പ്രകൃതി ദുരന്തങ്ങളുടെയും, അഴിമതി, പീഡന കേസുകളുടെയും Read More…

general

കാളകെട്ടി എ എം എച്ച് എസ് എസിലെ സന്നദ്ധ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

കാളകെട്ടി : രക്തദാനം ജീവദാനം, രക്തദാനം മഹാദാനം എന്ന ആപ്തവാക്യത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിലും സമൂഹത്തിലും എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി. സ്കൗട്ട്, ഗൈഡ്, എൻ എസ് എസ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ പാലാ ബ്ലഡ് ഫോറം, കൊഴുവനാൽ ലയൺസ് ക്ലബ്, എച്ച് ഡി എഫ് സി ബാങ്ക്, എസ് എച്ച് മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്ക് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. സ്കൂൾ Read More…

general

പാലമ്പ്ര ഗദ്സെമേനി ഇടവകയിൽ സീനിയർ യൂത്തിന്റെ ആഭിമുഖ്യത്തിൽ ആരവം 3.0 ഓണാഘോഷം സംഘടിപ്പിച്ചു

പാറത്തോട് :പാലമ്പ്ര ഗദ്സെമേനിഇടവക സമൂഹത്തിന്റെ സംയുക്ത ഓണാഘോഷ പരിപാടി വികാരി ഫാ. ഡോ. ജിയോ കണ്ണംകുളം CMI ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തിനോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തിന് സിസ്റ്റർ. ഗ്ലാഡിസ് സിഎംസി, ടോമി നീർവേലിൽ, ജിതിൻ പെരുന്നപ്പള്ളിയിൽ, സരുൺ ഒട്ടിയാംപറമ്പിൽ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. ഇടവകക്കാർക്കായി മെഗാ കസേരകളി, മിഠായി പെറുക്ക്, ബോൾ പാസിംഗ്, കുപ്പി വളയിടിൽ, വടംവലി തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ആവേശപൂർവ്വമായ വടംവലിയിൽ സീനിയർ യൂത്തിന്റെ ടീം വിജയികൾ ആകുകയും സെവൻസ് വാക്കപ്പാറ Read More…

general

CPIM വേലത്തുശ്ശേരി ബ്രാഞ്ച് സമ്മേളനം നാളെ

വേലത്തുശ്ശേരി: കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്‌ വേലത്തുശ്ശേരി ബ്രാഞ്ച് സമ്മേളനം നാളെ (സെപ്റ്റംബർ 8 ) ഉച്ചകഴിഞ്ഞ് 2 മണിക്ക് വേലത്തുശ്ശേരിയിൽ നടക്കും. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് ഉദ്ഘാടനം ചെയ്യും.

general

ഓണം ക്യാമ്പയിനുമായി പ്രമുഖ ഫാഷന്‍ ബ്രാന്‍ഡ് ലിനന്‍ ക്ലബ്; പരസ്യചിത്രവും ‘പൊന്നോണം കതിരടി’ ഓണപ്പാട്ടും പുറത്തിറക്കി

ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഫാഷന്‍ ബ്രാന്‍ഡും ഇന്ത്യയിലെ ഏറ്റവും വലിയ ലിനന്‍ ഡെസ്റ്റിനേഷനുകളിലൊന്നുമായ ലിനന്‍ ക്ലബ് ഓണം ക്യാമ്പയിനായ ‘ ഓണ വാഗ്ദാനം’ പരസ്യചിത്രവും ‘പൊന്നോണം കതിരടി’ ഓണപ്പാട്ടും പുറത്തിറക്കി. ഗൃഹാതുരത്വം ഉണര്‍ത്താനും മലയാളിയുടെ സ്വാഭിമാനം പ്രകടിപ്പിക്കാനുമായി ഒരു സാധാരണ വീട്ടുമുറ്റത്ത് ചിത്രീകരിച്ച ‘പൊന്നോണംകതിരടി’ എന്ന ഓണപ്പാട്ട് ഗായിക സിത്താര കൃഷ്ണകുമാറിന്റെ മാന്ത്രിക സ്വരത്തില്‍ റോക്ക് ബാന്‍ഡായ ദി മ്യൂസിക് എസ്‌കേപ്പിന്റെ യുവത്വം തുളുമ്പുന്ന പശ്ചാത്തലത്തിലാണ് ദൃശ്യമാകുക. ലോകമെമ്പാടുമുള്ള എല്ലാ മലയാളികളിലും അഭിമാനമുണര്‍ത്തുന്ന കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക Read More…

general

“സഭയുടെ മംഗളവാർത്തയാണ് പുണ്യശ്ലോകനായ കുട്ടൻ തറപ്പേൽ യൗസേപ്പച്ചനെന്ന് മാർ ജേക്കബ് അങ്ങാടിയാത്ത് പിതാവ്”

സഭയുടെ മംഗളവാർത്ത ദിനമായ 1883 മാർച്ച്‌ 25 നു കടപ്ലാമറ്റം സെന്റ് മേരീസ് ഇടവകയിൽ ജനിച്ച പുണ്യശ്ലോകനായ കുട്ടൻ തറപ്പേൽ യൗസേപ്പച്ചൻ സീറോ മലബാർ സഭയുടെയും, പാലാ രൂപതയുടെയും, കടപ്ലാമറ്റം പ്രദേശത്തിന്റെയും മംഗള വാർത്തയായിരുന്നുവെന്ന് മാർ ജേക്കബ് അങ്ങാടിയാത്ത് പിതാവ് അച്ചന്റെ 67-ാം ചരമവാർഷിക ദിനത്തിലെ വിശുദ്ധ കുർബാന മധ്യേയുള്ള സന്ദേശത്തിൽ വിശ്വാസികളോട് പറയുകയുണ്ടായി. പരിശുദ്ധ അമ്മയുടെ ഭക്തനായിരുന്ന കുട്ടൻ തറപ്പേൽ അച്ചൻ മാതാവിന്റെ ജനനത്തിരുനാളിന് ഒരുക്കമായി സെപ്റ്റംബർ 07 ന് ഈ ലോകത്തോട് വിടപറഞ്ഞ വേളയിൽ Read More…

general

ചെണ്ടുമല്ലി പൂവ് ( ബന്തി പൂവ്) വിളവെടുപ്പ് ഉദ്ഘാടനം

നരിയങ്ങാനം ചെറുശ്ശേരിയിൽ ജോർജ് തോമസിന്റെ പുരയിടത്തിലെ ചെണ്ടുമല്ലി പൂവ് ( ബന്തി പൂവ് )വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോസഫ് നിർവഹിച്ചു. വാർഡ് മെമ്പറും വൈസ് പ്രസിഡണ്ടുമായ സ്റ്റെല്ല ജോയി, മുൻ പഞ്ചായത്ത് പ്രസിഡണ്ട് അനുപമ വിശ്വനാഥ്, കൃഷി അസിസ്റ്റന്റ് ഓഫീസർ ആരതി രാജ് k. എന്നിവർ പങ്കെടുത്തു. ഇവിടെ വന്ന് എല്ലാവരും വന്ന് ഫ്രീയായി ഫോട്ടോ എടുക്കാം, ഫോട്ടോഷൂട്ട് ചെയ്യാം. പൂക്കളും, തൈകളും വാങ്ങാം.ഉടമ : Bibin george.Ph : 8921711723

general

കേരള ക്രിക്കറ്റ് ലീഗില്‍ തൊടുപുഴയുടെ അഭിമാനമായി ബ്ലൂടൈഗേഴ്‌സ് താരം ജോബിന്‍ ജോബി

കൊച്ചി ബ്ലൂ ടൈഗേഴ്‌സ് താരവും തൊടുപുഴ സ്വദേശിയുമായ ജോബിന്റെ ബാറ്റിങ്ങിന് പതിനേഴഴകാണ്. ജൂനിയര്‍ മത്സരങ്ങള്‍ കളിക്കേണ്ട പ്രായത്തില്‍ ജോബിന്‍ കളിക്കുന്നത് കേരള ക്രിക്കറ്റ് ലീഗില്‍. അനായാസം അതിര്‍ത്തി കടത്തുന്നതാകട്ടെ രഞ്ജിയടക്കമുള്ള മത്സരങ്ങള്‍ കളിച്ച മുതിര്‍ന്ന താരങ്ങളെ. മികച്ച പ്രകടനവുമായി കേരള ക്രിക്കറ്റില്‍ പുത്തന്‍ താരോദയമാവുകയാണ് ജോബിന്‍ ജോബി എന്ന പതിനേഴുകാരന്‍. അഴകും ആക്രമണോല്‍സുകതയും ചേരുന്ന സുന്ദരമായ ബാറ്റിങ് ശൈലിയും വിക്കറ്റിന്റെ ഇരു ഭാഗത്തേക്കും അനായാസം ഷോട്ടുകള്‍ പായിക്കാനുള്ള കഴിവും ജോബിന്റെ സവിശേഷതയാണ്. കഴിഞ്ഞ മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിന്റെ Read More…