general

കടനാട് മേയ് 10ന് ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം നടത്തുന്നു

കടനാട്: യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വൺഡേ ഷൂട്ടൗട്ട് മാമാങ്കം നടത്തുന്നു. മെയ് 10 നു ശനിയാഴ്ച രാവിലെ 9 മുതൽ കടനാട് സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിലാണ് ഷൂട്ടൗട്ട് മാമാങ്കം നടത്തുന്നത്. വിജയികൾക്ക് ക്യാഷവാർഡും ട്രോഫികളും വിതരണം ചെയ്യും. പത്തിന് രാവിലെ 9 മണി വരെ രജിസ്ട്രേഷൻ നടത്താവുന്നതാണ്. വിശദ വിവരങ്ങൾക്കു 7034484538, 9745346346 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികളായ ജിൻസ് ഫ്രാൻസീസ്, ഷൈൻ മാത്യു എന്നിവർ അറിയിച്ചു.

general

ഓപ്പറേഷൻ സിന്ദൂർ: ‘കേന്ദ്രത്തിനും പ്രതിരോധ സേനകൾക്കും പൂർണ പിന്തുണ’; മുഖ്യമന്ത്രി

തീവ്രവാദത്തിനെതിരായി യൂണിയൻ സർക്കാരും നമ്മുടെ പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ്ണ പിന്തുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം നടപടികളോടൊപ്പം തന്നെ പഹൽഗാമിൽ 26 നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കാനും കേന്ദ്രസർക്കാർ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ ഇല്ലാതാക്കാൻ നയതന്ത്ര ഇടപെടലുകൾ ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അതേസമയം പഹല്‍ഗാം ഭീകരാക്രമത്തിനുള്ള ഇന്ത്യന്‍ തിരിച്ചടിയില്‍ പകച്ച് പാകിസ്താന്‍. ഇരുപത്തിനാല് Read More…

general

നാലുദിവസമായി ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളിൽ നടന്നുവന്ന അൺ ബോക്സിങ് സമ്മർ ക്യാമ്പ് സമാപിച്ചു

ഇരുമാപ്രമറ്റം :നാലുദിവസമായി ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളിൽ നടന്നുവന്ന അൺ ബോക്സിങ് സമ്മർ ക്യാമ്പ് സമാപിച്ചു. സമാപനദിവസം ലയൺസ് ജില്ലാ ചീഫ് പ്രോജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ അതിഥി ആയിരുന്നു. കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യത്തിനായി സമാപന ദിവസം സുംബാ ഡാൻസും ക്യാമ്പിനോട് അനുബന്ധിച്ച് ഉണ്ടായിരുന്നു.ട്രെയിനേഴ്സ് ആയ അനീറ്റ,വിഷ്ണു എന്നിവർ നേതൃത്വം നൽകി. സമഗ്ര വികസനം ലക്ഷ്യമാക്കി വിദ്യാർത്ഥികൾക്കായി ഫുട്ബോൾ കോച്ചിംഗ് , ചിത്രരചന, ഗെയിംസ് ,ആർച്ചറി ,യോഗാ, ഫോട്ടോഗ്രഫി, Read More…

general

കെഎസ്ആര്‍ടിസി സ്ഥിരം ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പാക്കേജ് പ്രഖ്യാപിച്ചു

കെ.എസ്.ആര്‍.ടി.സി സ്ഥിരം ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പാക്കേജ് പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. സ്ഥിരം ജീവനക്കാരായ 22095 പേര്‍ക്കും ഗുണം കിട്ടുന്ന പദ്ധതിയാണിതെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. എസ്ബിഐയുമായി ചേര്‍ന്നാണ് പദ്ധതിയൊരുക്കുന്നത്. എസ്ബിഐയിൽനിന്ന് ഓവർഡ്രാഫ്റ്റ് എടുത്താണ് ഒന്നാം തീയതി തന്നെ ശമ്പളം നൽകുന്നത്. അതിനോടൊപ്പമാണ് അവരുമായി ഇൻഷുറൻസ് പദ്ധതിയുടെ കരാറിലേർപ്പെട്ടതെന്നും ഗണേഷ് കുമാർ പറഞ്ഞു. വ്യക്തിഗതമായ അപകടത്തിൽ മരിക്കുന്ന കെഎസ്ആർടി ജീവനക്കാരുടെ കുടുംബത്തിന് ഒരു കോടി രൂപയുടെ ഇൻഷുറൻസ് കവറേജാണ് കിട്ടുക. സ്ഥിരമായ പൂർണ്ണ Read More…

general

കാഞ്ഞമല കുടുംബയോഗം; ഇരുപതാമത് വാർഷിക പൊതുയോഗം ശനിയാഴ്ച

അയർക്കുന്നം: കാഞ്ഞമല കുടുംബ യോഗത്തിന്റെ ഇരുപതാമത് വാർഷിക പൊതുയോഗം ശനിയാഴ്ച നടക്കും. 10-03-2025 ശനി രാവിലെ 9.30 ന് അയർക്കുന്നം സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ മറ്റക്കര ഹോളി ഫാമിലി പള്ളി വികാരി ഫാ. ജോസഫ് പരിയാത്ത് വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് പള്ളി പാരീഷ് ഹാളിൽ ചേരുന്ന പൊതുസമ്മേളനം ഫാ. ആന്റണി കിഴക്കേവീട്ടിൽ ഉദ്ഘാടനം ചെയ്യും. ജോർജ് ജെ കാഞ്ഞമല അധ്യക്ഷത വഹിക്കും. റവ. ഡോ. തോമസ് പാറയ്ക്കൽ മുഖ്യപ്രഭാഷണം നടത്തും. കോട്ടയം ജില്ലാ പഞ്ചായത്ത്‌ മെമ്പർ Read More…

general

നാടിന് അഭിമാനമായി പാമ്പാടി മീഡിയാ സെൻ്റർ ഔപചാരികമായി ഉത്ഘാടനം നടന്നു

പാമ്പാടി : കഴിഞ്ഞ കുറെ കാലങ്ങളായി താല്ക്കാലികമായി പ്രവർത്തിച്ചിരുന്ന പാമ്പാടി മീഡിയാ സെൻ്റർ ഔപചാരികമായി ഉത്ഘാടനം നടത്തി. പാമ്പാടി ഹൈവേ പാർക്ക് മിനി കോൺഫറൻസ് ഹാളിൽ പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡാലി റോയിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതുപ്പള്ളി M .L .A ചാണ്ടി ഉമ്മൻ ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം നിർവ്വഹിച്ചു. ബി.ജെ.പി. മധ്യമേഖല പ്രസിഡന്റ് ശ്രീ. എൻ. ഹരി മുഖ്യപ്രഭാഷണം നടത്തി. കാപ്കോസ് ചെയർമാൻ കെ എം രാധാകൃഷ്ണൻ മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു പാമ്പാടിയെ Read More…

general

പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു

തെരുവുനായയുടെ കടിയേറ്റ് തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഏഴ് വയസുകാരി മരിച്ചു. കൊല്ലം കുന്നിക്കോട് സ്വദേശിയായ പെൺകുട്ടി മൂന്ന് ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു. അവസാന ഡോസ് വാക്സിൻ എടുക്കുന്നതിന് മുൻപാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മൂന്ന് കുട്ടികളാണ് മരിച്ചത്. കൃത്യസമയത്ത് വാക്സിൻ മൂന്ന് ഡോസ് എടുത്തിരുന്നു. കഴിഞ്ഞ മാസം 8 ആം തീയതിയാണ് കൊല്ലത്ത് വീട്ടിന് മുന്നിൽ നിൽക്കുമ്പോഴാണ് കുട്ടിയ്ക്ക് തെരുവ് നായുടെ കടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് Read More…

general

ശാരീരിക പരിമിതിയുള്ള രതീഷ് വേമ്പനാട്ട് കായൽ 7കിലോമീറ്റർ ദൂരം നീന്തി വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടംനേടി

” ഇനിയൊരു മുങ്ങി മരണം സംഭവിക്കാതിരിക്കട്ടേ എല്ലാവരും നീന്തൽ പരിശീലിക്കു” എന്ന സന്ദേശവുമായി കഴിഞ്ഞ 16 വർഷമായി 15000 അധികം ആളുകളെ സൗജന്യമായി നീന്തൽ പരിശീലിപ്പിച്ച ശ്രീ സജി വാളശ്ശേരിയുടെ ശിക്ഷണത്തിൽ 2025 മെയ് 4 ഞായാറാഴ്ച്ച രാവിലെ 7:31 ന് ആലുവ കോട്ടപ്പുറം മേത്തശ്ശേരി വീട്ടിൽ ശ്രീ. രതീഷ് N P. ആലപ്പുഴ ജില്ലയിലെ വടക്കുംകര അമ്പലക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിലേക്ക് 9:31 ന് നീന്തിക്കയറി വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ Read More…

general

വൈസ് മെൻ ക്ലബ്ബ് വൈക്കം ടെമ്പിൾ സിറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും വിപുലമായ ചടങ്ങുകളോടെ നടത്തി

വൈസ് മെൻ ക്ലബ്ബ് വൈക്കം ടെമ്പിൾ സിറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും വിപുലമായ ചടങ്ങുകളോടെ ആർ.സി. ഓഫ് വൈക്കം ലേക്സിറ്റി ഹാളിൽ വച്ച് നടന്നു. വൈസ് മെൻ ഇൻ്റർനാഷണലിൻ്റെ ആഗോള മൂല്യങ്ങളെ അടിസ്ഥാനമാക്കി, വൈക്കം മേഖലയിലെ സാമൂഹിക സേവനങ്ങൾക്കായി സുശക്തമായൊരു വേദിയാവുകയാണ് ഈ ക്ലബ്ബിൻ്റെ ലക്ഷ്യം. റീജിയണൽ ഡയറക്‌ടർ വൈ എം ഡോ. സാജു . എം. കറുത്തേടം ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആർ. ടി ആൻ്റ് റീജിയണൽ ഡയറക്ടർ ( ഇലക്ട്) വൈ എം Read More…

general

പാക്കിസ്ഥാനിൽനിന്നുള്ള ഇറക്കുമതിക്ക് വിലക്ക്; കടുത്ത നീക്കവുമായി ഇന്ത്യ

പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി തടഞ്ഞ് ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ രാജ്യത്തിൻ്റെ സുരക്ഷയെ കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. പാകിസ്ഥാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും, പാകിസ്ഥാൻ വഴി ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതും ഇന്ത്യ വഴി പാക് ഉൽപന്നങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടു പോകുന്നതും നിരോധിച്ചിട്ടുണ്ട്. പുൽവാമ ആക്രമണത്തിന് ശേഷം പാകിസ്ഥാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 200 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ ഇന്ത്യ, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന Read More…