ഈരാറ്റുപേട്ട : ഇന്ത്യയെ കീറി മുറിക്കുന്ന പൗരത്വ നിയമത്തിനേതിരെ, മണിപൂരിലെ ക്രിസ്ത്യൻ വെട്ടയ്‌ക്കെതിരെ താക്കിതുമായി എൽ ഡി വൈ എഫ് നൈറ്റ് മാർച്ച്. പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ഉദ്‌ഘാടനം ചെയ്തു. ഈരാറ്റുപേട്ട ഒന്നാം മൈലിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ ആയിരത്തോളം യുവതി യുവാക്കൾ പങ്കെടുത്തു. യൂത്ത് ഫ്രണ്ട് എം മണ്ഡലം പ്രസിഡന്റ് അഡ്വ.അബേഷ് അലോഷിയസ് ആദ്യക്ഷനായി. ഡി വൈ എഫ് ഐ Read More…
erattupetta
എൽ ഡി വൈ എഫ് നൈറ്റ് മാർച്ച്
ഈരാറ്റുപേട്ട : ഇന്ത്യയെ കീറി മുറിക്കുന്ന പൗരത്വ നിയമത്തിനേതിരെ, മണിപൂരിലെ ക്രിസ്ത്യൻ വെട്ടയ്‌ക്കെതിരെ എൽ ഡി വൈ എഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിക്കും. നാളെ (16.4.2024) വൈകിട്ട് അറിന് ഈരാറ്റുപേട്ടയിൽ നടക്കുന്ന മാർച്ചും പൊതുയോഗവും ഡി വൈ എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്‌ഘാടനം ചെയ്യും.
മുസ്ലിം ഗേൾസ് മെഗാ സയൻസ് ആലുംനി സമ്മേളനം ശ്രദ്ധേയമായി
ഈരാറ്റുപേട്ട :1991 മുതൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ് ബാച്ചിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളുടെ മെഗ സയൻസ് ആലുംനി സമ്മേളനം സാമുഹ്യ പ്രവർത്തകനും സ്കൂൾ മാനേജ് കമ്മിറ്റി അംഗവുമായ ഡോ.എം.എ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പ്രൊഫ.എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൾ കെ.എം ഫൗസിയ ബീവി, രമണി റ്റി.ജി, മിനി അഗസ്റ്റ്യൻ, എം.എഫ്.അബ്ദുൽ ഖാദർ ,ജാസ്മിൻ വി.എസ്., ഡെയ്സി തോമസ്, ബഷീറാ വി.പി, റസീന ജാഫർഎന്നിവർ സംസാരിച്ചു. കോഡിനേറ്റർ ഷാഹിറ Read More…
പുസ്തക വണ്ടി ഇന്ന് ഈരാറ്റുപേട്ട എരിയായിൽ
ഈരാറ്റുപേട്ട: കേരളത്തിന്റെ ധനകാര്യവകുപ്പുമന്ത്രിയായി രണ്ടു തവണ ചുമതല നിർവ്വഹിച്ച ഡോ.റ്റി.എം തോമസ് ഐസക്കിൻ്റെ അക്കാദമികരംഗത്തെ സംഭാവനകളും പങ്കാളിത്ത ജനാധിപത്യ വികസനമാതൃകകളും കേരളീയ സമൂഹത്തിൽ കൂടുതൽ ചർച്ച ചെയ്യുന്നതിന് വേണ്ടി കേരളമെമ്പാടുമുളള സുഹൃത്തുക്കൾ ചേർന്നൊരുക്കുന്ന പരിപാടിയാണ് പുസ്‌തകവണ്ടി. ഇന്ന് ഈരാറ്റുപേട്ട ഏരിയായിൽ എത്തിച്ചേരും. ഡോ. ഐസക്കിന്റെ ബൗദ്ധിക സംഭാവനകളിൽ പ്രധാനം അദ്ദേഹം. രചിച്ച 50-ലധികം പുസ്‌തകങ്ങളും നൂറ് കണക്കിന് ലേഖനങ്ങളും ഗവേഷണപ്രബന്ധങ്ങളുമാണ്. സാമ്പത്തികശാസ്ത്രം, ചരിത്രം, രാഷ്ട്രീയം, അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം, പങ്കാളിത്തജനാധിപത്യം, വികസനം, കുടുംബശ്രീ പ്രസ്ഥാനം, ജനകീയബദലുകൾ, കൃഷി, Read More…
ഈരാറ്റുപേട്ടയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണിൽ വന്‍ തീപ്പിടുത്തം
കോട്ടയം: ഈരാറ്റുപേട്ടയില്‍ ഫര്‍ണിച്ചര്‍ വില്‍പ്പന സ്ഥാപനത്തില്‍ ഉണ്ടായ വന്‍ തീപ്പിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. ഈരാറ്റുപേട്ട മെട്രോ തീയറ്ററിനും പോലീസ് സ്റ്റേഷനും സമീപം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. പഴയ ഉരുപ്പടികള്‍ വില്‍ക്കുന്ന പാലയംപറമ്പില്‍ ജാഫറിന്റെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. തീപ്പിടിത്തത്തിന്റെ കാഠിന്യത്തില്‍ സമീപത്തെ മരങ്ങള്‍ ഉള്‍പ്പെടെ കത്തിനശിച്ചു. ഈരാറ്റുപേട്ട, പാലാ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്സെത്തി നാട്ടുകാരുടെ സഹായത്തോടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
വേനല്‍ക്കാല ജല വിചാരവും ആറ്റ് വട്ടവും നടത്തി
ഈരാറ്റുപേട്ട :സഫലം 55 പ്‌ളസും മീനച്ചില്‍ നദീ സംരക്ഷണ സമിതിയും മീനച്ചിലാര്‍ പുനര്‍ജനിയും സംയുക്തമായി വേനല്‍ക്കാല ജല വിചാരങ്ങള്‍ എന്ന പരിപാടി നടത്തി. ജല സംരക്ഷണത്തിന് വേണ്ടി കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. ഈരാറ്റുപേട്ട വീഡന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ജോസഫ് എം വീഡന്‍ അധ്യക്ഷത വഹിച്ചു. ഡോ.എസ്.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വി. എം.അബ്ദുള്ള ഖാന്‍, എബി പൂണ്ടിക്കുളം, സാബു എബ്രഹാം, ഫിലിപ്പ് മഠത്തില്‍, മജു പുത്തങ്കണ്ടം, ജോഷി താന്നിക്കല്‍, ബിനു പെരുമന, ടോമിച്ചന്‍ സ്‌കറിയ, സുഷമ Read More…
ഡാർക്ക് വെബ് പ്രകാശനം ചെയ്തു
ഈരാറ്റുപേട്ട: ഷാജി മഞ്ജരി എഴുതിയ ക്രൈം നോവലായ ഡാർക്ക് വെബ് മർഡർ ഓഫ് എ ടീച്ചർ എന്ന പുസ്തകത്തിൻ്റെ പ്രകാശന കർമ്മം കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, ഈരാറ്റുപേട്ടയിൽ വച്ചുനടന്നു. ഇന്നലെ രാവിലെ 11 മണിക്ക് പാലാ സെൻ്റ് തോമസ് കോളേജ് ടി.ടി.ഐ പ്രിൻസിപ്പൽ സണ്ണി ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ,വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ ഡി.വൈ.എസ്.പി. ഷാജു ജോസ് പുസ്തകം പ്രകാശനം ചെയ്തു. സെൻ്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, പാല Read More…
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് ചുമതലയേറ്റു
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫിലെ ധാരണയനുസരിച്ച് പ്രസിഡന്റ് ആയി മേലുകാവ് ഡിവിഷനിലിലെ അംഗം മറിയാമ്മ ഫെര്‍ണ്ണാണ്ടസ് തെരഞ്ഞെടുക്കപ്പെട്ടു.
തിടനാട് പള്ളിച്ചപ്പാത്തിൽ പുതിയ ചെക്ക് ഡാം കം ബ്രിഡ്ജിന് 1.90 കോടി അനുവദിച്ചു
ഈരാറ്റുപേട്ട : തിടനാട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിനെയും, തിടനാട് -ഭരണങ്ങാനം റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തിടനാട് പള്ളിപ്പടി- പടിഞ്ഞാറെ കുരിശ് ലിങ്ക് റോഡിൽ ചിറ്റാറിന് കുറുകെയുള്ള പള്ളിച്ചപ്പാത്ത് പൊളിച്ചു നീക്കി പകരം ചെക്ക് ഡാം കം ബ്രിഡ്ജ് നിർമ്മിക്കുന്നതിന് സംസ്ഥാന ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് മുഖേന 1.90 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. നിലവിലുള്ള പള്ളിച്ചപ്പാത്ത് കാലപ്പഴക്കവും, മുൻ വർഷങ്ങളിലെ പ്രളയവും മൂലം ജീർണാവസ്ഥയിൽ ആയിരുന്നതും കൂടാതെ Read More…
പൂഞ്ഞാർ ടൂറിസം സർക്യൂട്ടിന് 10 കോടി രൂപയുടെ പ്രാഥമിക അനുമതി
ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പ്രകൃതിരമണീയമായ വിവിധ ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി പൂഞ്ഞാർ ടൂറിസം സർക്യൂട്ട് രൂപീകരിക്കാൻ സംസ്ഥാന ടൂറിസം വകുപ്പിൽ നിന്നും പ്രാഥമിക അനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 10 കോടി രൂപയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുന്നതിനാണ് അനുമതി ലഭ്യമായിട്ടുള്ളത്. ഇതിനായി ടെൻഡർ ക്ഷണിച്ച് ഡിപിആർ തയ്യാറാക്കുന്നതിന് മദ്രാസ് ആസ്ഥാനമായുള്ള പിതാവടിയൻ ആൻഡ് പാർട്ണേഴ്സ് എന്ന ആർക്കിടെക്ട് സ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒന്നാം ഘട്ടമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ വരുന്ന വാഗമണ്ണിന്റെ Read More…











