ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി വലവൂർ കരയിൽ നെല്ലിയാനിക്കാട് ഭാഗത്ത് തെക്കേ പറന്താനത്ത് സജി TG (60)എന്നയാളെ 20 വർഷം കഠിന തടവിനും, 1,00,000/- രൂപ പിഴയും ബഹുമാനപ്പെട്ട ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് ശ്രീമതി. റോഷൻ തോമസ് വിധിച്ചു. പ്രതി പിഴ അടച്ചാൽ 75,000/- രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 24/8/21മുതൽ 26/8/21വരെയുള്ള ദിവസങ്ങളിലായിരുന്നു. കേസിന് ആസ്പദമായ സംഭവംനടന്നത് പാലാ Read More…
crime
മുണ്ടക്കയത്ത് വൻ ലഹരി വേട്ട കഞ്ചാവും എം.ഡി. എം.എയും പിടികൂടി
മുണ്ടക്കയം: കാഞ്ഞിരപ്പള്ളി എക്‌സൈസിന്റെ സർജിക്കൽ സ്ട്രൈക്ക്, മുണ്ടക്കയത്ത് വൻ ലഹരി വേട്ട: 1.1 കിലോ ഗ്രാം കഞ്ചാവും 1 ഗ്രാം എം ഡി എം എ യുമാണ് രണ്ട് കേസുകളിലായി പിടികൂടിയത് ആക്രി വ്യാപാരത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തി വന്നിരുന്ന കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി സനൂജ് (42), സഹായിയായ കൂവപ്പള്ളി സ്വദേശി ശ്രീജിത്ത് (40)എന്നിവർ 1.100 കിലോ ഗ്രാം കഞ്ചാവുമായും 1ഗ്രാം മാരക ലഹരി മരുന്നായ എം ഡി എം എ യുമായി മുണ്ടക്കയം പൈങ്ങന Read More…
കോട്ടയത്ത് പശ്ചിമബംഗാള്‍ സ്വദേശിനിയെ കൊലപ്പെടുത്തി കുഴിച്ചുമൂടി; ഭര്‍ത്താവ് പിടിയില്‍
കോട്ടയം അയര്‍ക്കുന്നത്ത് പശ്ചിമബംഗാള്‍ സ്വദേശിനിയെ ഭര്‍ത്താവ് കൊലപ്പെടുത്തി കുഴിച്ചുമൂടി. ഭര്‍ത്താവ് സോണിയുമായി നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പരിസരത്ത് പൊലീസ് പരിശോധനയില്‍ മൃതദേഹം കണ്ടെടുത്തു. മൂര്‍ഷിദാബാദ് സ്വദേശി അല്പനയെ തല ഭിത്തിയില്‍ ഇടിപ്പിച്ചും, കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയെന്ന് പൊലീസ് വ്യക്തമാക്കി. അല്‍പനയെ കൊലപ്പെടുത്തിയ ശേഷം ഇളപ്പാനി ജങ്ഷന് സമീപം നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിനോട് ചേര്‍ന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ആ സ്ഥലത്ത് പൊലീസ് കുഴിച്ചു നോക്കിയപ്പോള്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പ്രതി മൂന്ന് ദിവസം വീട്ടില്‍ ജോലിക്ക് Read More…
കോട്ടയത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി; ശരീരത്തിൽ മുറിവുകൾ കണ്ടെത്തി
കോട്ടയത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. തെള്ളകം സ്വദേശി ലീനയാണ് മരിച്ചത്. ശരീരത്തിൽ മുറിവുകൾ കണ്ടെത്തി. വീടിന്റെ പിൻവശത്തായിട്ടാണ് ലീനയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ 12.30യ്ക്ക് ശേഷം മൂത്ത മകൻ വീട്ടിലെത്തിയ ശേഷമാണ് മൃതദേഹം കണ്ടത്. ഈ സമയം വീട്ടിൽ ഭർത്താവ്, ഭർതൃപിതാവ്, ഇളയ മകൻ ഉണ്ടായിരുന്നു. എന്നാൽ ഇവരാരും സംഭവം അറിഞ്ഞിരുന്നില്ല. ലീനയുടെ കഴുത്തിൽ ഒരു മുറിവ് ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിഭാഗവും വീട്ടിലെത്തി പരിശോധന ആരംഭിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ Read More…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗിക അധിക്ഷേപം നടത്തിയ വയോധികന് 10 വർഷം കഠിനതടവും 35000/- രൂപ പിഴയും
ഈരാറ്റുപേട്ട: പ്രായപൂർത്തിയാകാത്ത 11 വയസ്സുള്ള പെൺകുട്ടിയുടെ നേരെ ലൈംഗിക അധിക്ഷേപം നടത്തിയ കേസിലെ പ്രതി കടനാട്, പിഴക് മുഖത്തറയിൽ കരുണാകരൻ (74) എന്നയാളെ 10 വർഷം കഠിന തടവിനും,35000/- രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് ശ്രീമതി.റോഷൻ തോമസ് വിധിച്ചു. പ്രതി പിഴ അടച്ചാൽ 30,000/- രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്.., ഭാരതീയ ന്യായ സംഹിതയിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 23/11/24 ൽ ആയിരുന്നു കേസിന് Read More…
മാവേലിക്കരയിൽ കഞ്ചാവുമായി കെ എസ് ആർ ടി സി ജീവനക്കാരൻ പിടിയിൽ
ഇന്ന് പുലർച്ചെ 12.30 ഓടെ മാവേലിക്കര മൂന്നാംകുറ്റിക്ക് സമീപമുള്ള ആലിന്റെചുവട് ജംഗ്ഷനിൽ വച്ച് വാഹന പരിശോധനയ്ക്കിടയിലാണ് 1.286 കിലോഗ്രാം കഞ്ചാവുമായി കെ എസ് ആർ ടി സി ജീവനക്കാരൻ എക്സൈസിന്റെ പിടിയിലായത്. മാവേലിക്കര ഭരണിക്കാവ് പള്ളിക്കൽ ഉതൃട്ടാതി വീട്ടിൽ സന്ദീപ് എന്ന് വിളിക്കുന്ന ജിതിൻ കൃഷ്ണ(സന്ദീപ്-35) ആണ് പിടിയിലായത്. കെ എസ് ആർ ടി സി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടറാണ് ജിതിൻ കൃഷ്ണ. ഇയാൾ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു. 2010 മുതൽ കണ്ടക്ടറായി ജോലി ചെയ്ത് വരികയാണ്. Read More…
കാഞ്ഞിരപ്പള്ളി പാറത്തോട് വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: പാറത്തോട് വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. കൊട്ടാരക്കര അഭിവിഹർ അഭിരാജ് (അഭി) 32 എന്ന ആളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. 21-07-2025 തീയതി പകൽ 11.20 നും 01.15 മണിക്കും ഇടയിലാണ് കേസ്സിന് ആസ്പദമായ സംഭവം നടന്നത്. കാഞ്ഞിരപ്പള്ളി ഇടക്കുന്നം താമരപ്പടി ഭാഗത്ത് വാടക വീടിന്റെ അടുക്കള ഭാഗത്തുള്ള കതക് ചവിട്ടി തുറന്ന് വീടിനുള്ളിൽ കയറി കിടപ്പുമുറിയുടെ അലമാരയിൽ ലോക്കറിനുള്ളിൽ ഒരു ഡപ്പിക്കുള്ളിൽ സൂക്ഷിച്ചിരുന്ന 18 grm തൂക്കം Read More…
വീടുകളിൽ അതിക്രമിച്ചുകയറി സ്വർണവും പണവും മോഷ്ടിച്ച അരുവിത്തുറ സ്വദേശികളായ പ്രതികൾ പോലീസ് പിടിയിൽ
വാഴൂരിൽ വീടുകളിൽ അതിക്രമിച്ചുകയറി സ്വർണവും പണവും ഉൾപ്പെടെ ലക്ഷങ്ങളുടെ മുതലുകൾ അപഹരിച്ച കേസുകളിലെ പ്രതികളെ മിന്നൽ വേഗത്തിൽ അറസ്റ്റ് ചെയ്ത് മണിമല പോലീസ്. അരുവിത്തുറ, അയ്യപ്പൻതട്ടയിൽ മനീഷ് എം എം (40) (ടാർസൺ) (ഇപ്പോൾ ഇടുക്കിജില്ലയിൽ അടിമാലിഎസ് എം പടിഭാഗത്ത് താമസിക്കുന്നു.) മനീഷിന്റെ ഭാര്യ ജോസ്ന വി എ (39) എന്നിവരെ ആണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. 29/07/2025 തിയതി 01.30 മണിയ്ക്കും 03.50 മണിയ്ക്കും ഇടയിലുളള സമയം വാഴുർ വില്ലേജിൽ വാഴുർ ഈസ്റ്റ്, ചെങ്കല്ലേൽ Read More…
തീക്കോയിൽ ഹോട്ടൽ ജീവനക്കാരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി
തീക്കോയി: ഹോട്ടൽ ജീവനക്കാരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തീക്കോയി ടൗണിൽ ഉള്ള കെട്ടിടത്തിലാണ് ഹോട്ടൽ ജീവനക്കാരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളികുളം സ്വദേശി സോണിയാണ് മരിച്ചത്. മുറിയിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ചതായി കണ്ടത്. കൈഞരമ്പും മുറിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട പോലീസ് സ്ഥലത്ത് എത്തി.
രാസലഹരി വേട്ട ; ഈരാറ്റുപേട്ടയിൽ MDMA യുമായി രണ്ടുപേരും മണർകാട് ഒരാളും അറസ്റ്റിലായി
ഈരാറ്റുപേട്ട ടൗണിൽ അങ്കളമ്മൻകോവിലിലേക്ക് ഇറങ്ങുന്ന റോഡിൽ കാറിൽ കടത്തിക്കൊണ്ടുവന്ന 4.6 4 ഗ്രാം നിരോധിത ലഹരി വസ്തുവായ MDMA യുമായി രണ്ടുപേരും, മണർകാട് ബാർ ഹോട്ടലിന്റെ മുറിയിൽ നിന്നും 18.28 ഗ്രാം MDMA യുമായി ഒരാളെയും അറസ്റ് ചെയ്തു. ഈരാറ്റുപേട്ടയിൽ പെട്രോളിംഗ് ഡ്യൂട്ടിക്കിടെ സംശയപദമായി കണ്ട വാഹന പരിശോധനയിൽ വിൽപ്പനയ്ക്കായി കവറുകളിലാക്കി സൂക്ഷിച്ച MDMA യുമായി വട്ടക്കയം വരിക്കാനിക്കുന്നേല്‍ സഹില്‍ (31), ഇളപ്പുങ്കല്‍ പുത്തുപ്പറമ്പില്‍ യാമിന്‍ (28) എന്നിവരെ ഈരാറ്റുപേട്ട ഇന്‍സ്പെക്ടര്‍ എസ്സ് എച്ച് ഓ കെ.ജെ Read More…











