അരുവിത്തുറ: പ്രകൃതിയിൽ മനുഷ്യൻ്റെ അതിജീവനം പാരിസ്ഥിതിക സംരക്ഷണത്തിലൂടി മാത്രമെ സാധ്യമാകുവെന്ന് പ്രമുഖ പരിസ്ഥതി സംരക്ഷകപ്രവർത്തകനും മാന്നാനം കെ.ഇ കോളേജിലെ അദ്ധ്യാപകനുമായ ഡോ വിനു ജെ ജോർജ് പറഞ്ഞു. പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുമ്പോൾ മാത്രം ഉണ്ടാവേണ്ട ചിന്തയല്ല പ്രകൃതി സംരക്ഷണമെന്നും അദ്ദേഹം പറഞ്ഞു. അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് പൊളിറ്റിക്സ്സ് വിഭാഗം കോളേജിൻ്റെ വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രകൃതി – മനുഷ്യ സമന്വയം. ദുരന്തങ്ങളും സംരക്ഷണവും എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം Read More…
aruvithura
അരുവിത്തുറ സെൻമേരിസ് എൽ പി സ്കൂളിൽ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന് തുടക്കമായി
അരുവിത്തുറ: പരിസ്ഥിതി സാമൂഹിക ജാഗ്രതയ്ക്കും കാലാവസ്ഥാ പ്രവർത്തനങ്ങൾക്കും വേണ്ടി മീനച്ചിൽ നദീസംരക്ഷണ സമിതി സ്കൂളുകളിലും കോളേജുകളിലും രൂപപ്പെടുത്തുന്ന പ്രവർത്തനസഖ്യമായ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിൻ്റെ സ്കൂൾ തല ഉദ്ഘാടനം റവ.ഫാ. അബ്രാഹം കുഴിമുള്ളിൽ നിർവഹിച്ചു. ജോയ് ഓഫ് വേസ്റ്റ് മാനേജ്മെൻ്റ് പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിൽ പ്ലാസ്റ്റിക് പെൻ ഡ്രോപ് ബോക്സും ചടങ്ങിനോടനുബന്ധിച്ച് സ്ഥാപിച്ചു. ഉപയോഗിച്ച് കളയുന്ന പേനകൾ പെൻഡ്രോപ് ബോക്സിൽ ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി. ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് ഓഗസ്റ്റ് Read More…
അരുവിത്തുറ കോളജിൽ പ്ലേയ്സ്മെന്റ് സെൽ ഉദ്ഘാടനം ചെയ്തു
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജസ്സ് കോളജിലെ ഈ വർഷത്തെ കരിയർ ആൻഡ് പ്ലേസ്‌മെന്റ് സെൽ പ്രവർത്തനങ്ങൾ കോട്ടയം ട്രിപ്പിൾ ഐടി ഡീൻ ഡോ. എബിൻ രാജ് ഉദ്ഘാടനം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ വിവിധ സാധ്യതകളെക്കുറിച്ച് അദ്ദേഹം ക്ലാസ്സ് നയിച്ചു. കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളജ് ബർസർ ഫാ. ബിജു കുന്നാക്കാട്ട്, പ്ലേസ്‌മെന്റ് ഓഫീസർമാരായ ബിനോയ് സി. ജോർജ്,ഡോ. ജമിനി ജോർജ് തുടങ്ങിയവർ സംസാരിച്ചു. കോളജിലെ പ്ലേയ്സ്മെന്റ് സെൽ വഴി Read More…
അരുവിത്തുറ കോളേജിൽ വ്യക്തിത്വ വികസന സെമിനാർ
അരുവിത്തുറ:അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് സെൽഫ് ഫിനാൻസ്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ വ്യക്തിത്വ വികസന സെമിനാർ സംഘടിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് സെമിനാർ ഉദ്ഘാടനം ചെയ്തു. കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട്, കോമേഴ്സ് സെൽഫ് ഫിനാൻസ് വിഭാഗം മേധാവി അനീഷ് പി സി തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു. തുടർന്നു നടന്ന സെമിനാറിൽ അന്താരാഷ്ട്ര വ്യക്തിത്വ വികസന പരിശീലകൻ ഡോ ജസ്റ്റിൻ തോമസ് ക്ലാസ് നയിച്ചു.
അരുവിത്തുറ കോളേജിൽ വിവിധ കോഴ്സ്സുകളിൽ സീറ്റ് ഒഴിവുകൾ
അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ ബി എ ജേർണലിസം & മാസ് കമ്മ്യൂണികേഷൻ ,ബിക്കോം കോ-ഓപ്പറേഷൻ, ഫൈനാഷ്യൽ മാർക്കറ്റസ്സ്, ബി എസ്സ് സി ഫുഡ് സയൻസ്, ബി വോക്ക് ഫുഡ് ടെക്നോളജി, എംക്കോം എന്നീ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് അഞ്ചാം തിയതിക്കു മുൻപായി കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകുക.
കലാലയ ജീവതം ബുദ്ധിപരമായി ആസ്വദിക്കണം :നിഷാ ജോസ് കെ മാണി
അരുവിത്തുറ: കാലാലയ ജീവിതം ബുദ്ധിപരമായി ആസ്വദിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ നിഷാ ജോസ് കെ മാണി പറഞ്ഞു. ബുദ്ധിപരമായ തിരഞ്ഞെടുപ്പുകൾ നടത്താനുള്ള നിർണ്ണായ കാലഘട്ടമാണിതെന്നും ആരോഗ്യകരമായ സൗഹൃദങ്ങൾ കലാലയങ്ങളിൽ സൃഷ്ടിക്കപ്പടണമെന്നും നിഷാ ജോസ് കെ മാണി പറഞ്ഞു. അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ വനിതാ സെൽ ദക്ഷയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട്, കോളേജ് Read More…
അരുവിത്തുറ കോളേജിൽ വജ്ര ജൂബിലി ലോഗോ പ്രകാശനം ചെയ്തു
അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൻ്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂബിലി ലോഗോ പ്രകാശനം ചെയ്തു. ജൂബിലി ആഘോഷ ഉദ്ഘാടനത്തിനു മുന്നോടിയായാണ് ലോഗോ പ്രകാശനം ചെയ്തത്. 1965 ൽ സ്ഥാപിതമായ സെൻ്റ് ജോർജ് കോളേജ് കലാലയ അങ്കണത്തിൽ നടന്ന വർണ്ണശബളമായ ചടങ്ങിൽ കോളേജ് മനേജർ വെരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ലോഗോ പ്രകാശനം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് Read More…
അരുവിത്തുറ കോളജിൽ വാർ മെമ്മോറിയൽ ഡ്രിൽ സംഘടിപ്പിച്ചു
അരുവിത്തുറ: രാജ്യം 25-ാം മത് കാർഗിൽ വിജയ് ദിവസമാഘോഷിക്കുമ്പോൾ ഇന്ത്യൻ സൈന്യത്തിന് അഭിവന്ദ്യമർപ്പിച്ച് അരുവിത്തുറ സെന്റ് ജോർജ്സ്സ് കോളജിൽ കാർഗിൽ വാർ മെമ്മോറിയൽ ഡ്രിൽ സംഘടിപ്പിച്ചു. കോളജ് എൻസിസി യൂണിറ്റാണ് ഡ്രിൽ ഒരുക്കിയത്. കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് കോളജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, എൻ.സി.സി. ഓഫീസർ ലൈജു വർഗീസ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
സഹ അദ്ധ്യയനത്തിന്റെ സാധ്യതകൾ തേടി അരുവിത്തുറ കോളേജിൽ പീയർ ടീച്ചിങ്ങ് പരിശീലനം
അരുവിത്തുറ: വിദ്യാർത്ഥികളിലെ അദ്ധ്യാപക അഭിരുചി തിരിച്ചറിഞ്ഞ് കലാലയത്തിൽ സഹ അദ്ധ്യയനത്തിന്റെ സാധ്യതകളെ ഫലപ്രദമായി നടപ്പിലാക്കിയ പിയർ ടീച്ചിങ്ങ് പദ്ധതിയുടെ ഭാഗമായി പിയർ ടീച്ചിങ്ങ് വിദ്യാർത്ഥികൾക്കായി അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇരാറ്റുപേട്ട ബി എഡ് കോളേജ് കൊമേഴ്സ് വിഭാഗം അദ്ധ്യാപിക ഡോ ബിനാ സി.ജി പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. ചടങ്ങിൽ കോളേജ് ബർസാർ ഫാ.ബിജു കുന്നക്കാട്ട്,കോമേഴ്സ്സ് വിഭാഗം മേധാവി Read More…
ചാന്ദ്രദിനം ആഘോഷമാക്കി അരുവിത്തുറ സെൻ്റ്.മേരീസ് എൽ.പി.സ്കൂൾ
അരുവിത്തുറ :ചന്ദ്രനെ കൂടുതലറിയാൻ അവസരമൊരുക്കി അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു.രാവിലെ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ.ബിജുമോൻമാത്യു കുട്ടികൾക്ക് ചാന്ദ്രദിന സന്ദേശം നല്കി. ചന്ദ്രനെപ്പറ്റി കൂടുതൽ അറിയാൻ അവസരമൊരുക്കിക്കൊണ്ട് കുട്ടികൾക്കായി ഒരു വീഡിയോ പ്രദർശനം നടന്നു.കൂടാതെ ചാന്ദ്രദിന ക്വിസ്, കവിത,പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങളും നടത്തപ്പെട്ടു.











