അരുവിത്തുറ: ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി നവീകരിച്ച ബിരുദ കോഴ്സ്സുകളിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നടപ്പിലാക്കുന്ന പുതിയ പാഠ്യപദ്ധതിയായ എം ജി.യു – യു.ജി.പി (ഹോണേഴ്സ്) സംബന്ധിച്ച് ബിരുദ പഠനം അഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി അരുവിത്തുറ സെൻ്റ്. ജോർജ് കോളേജ് എം.ജി യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് മുഖാമുഖം സംഘടിപ്പിക്കുന്നു. ഏപ്രിൽ 29 (തിങ്കളാഴ്ച്ച) രാവിലെ 10 ന് ആരംഭിക്കുന്ന മുഖാമുഖം പരിപാടിക്ക് എം. ജി. യു – യു. ജി.പി റൂൾസ് ആൻ്റ് റെഗുലേഷൻ സബ്കമ്മറ്റി കൺവീനർ ഡോ. Read More…
aruvithura
“അരുവിത്തുറ വല്യച്ചാ ഗീവർഗീസ് പുണ്യാളാ കേഴുന്നു നിൻ മക്കൾ തിരുനടയിൽ വല്യച്ചാ” : വല്യച്ചൻ ഗാനം സൂപ്പർ ഹിറ്റായി
അരുവിത്തുറ: പ്രശ്സ്ത ഭക്തിഗാന രചിതാവായ ഫാ. ഡോ. ജോയൽ പണ്ടാരപറമ്പിൽ രചിച്ച് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തനായ സംഗീത സംവിധായകനായ ജെയ്കസ് ബിജോയി സംവിധാനം നിർവഹിച്ച കേരളത്തിലെ അറിയപ്പെടുന്ന ചലചിത്ര പിന്നണി ഗായകൻ സുധീപ് കുമാർ ആലപിച്ച എന്റെ വല്യച്ചൻ എന്ന ആൽബത്തിലെ ഈ ഗാനം സൂപ്പർഹിറ്റായി മാറിക്കഴിഞ്ഞു. ഈ സംഗീതാ ആൽബം അരുവിത്തുറ തിരുനാൾ കൊടിയേറ്റ് ദിവസം പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ബിജോയി ജേക്കബ് വെള്ളൂകുന്നേലിനു നൽകി പ്രകാശനം ചെയ്തു. ഒരു കോടി Read More…
അരുവിത്തുറ വെല്ലിച്ചൻ്റെ അനുഗ്രഹം വാങ്ങി സുരേഷ് ഗോപി
അരുവിത്തുറ: ഇന്നലെ രാത്രി പത്തരയോടെയാണ് സുരേഷ് ഗോപി അരുവിത്തുറ പള്ളിയിൽ എത്തിയത്. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജും വൈദികരും ചേർന്ന് അദ്ധേഹത്തെ സ്വീകരിച്ചു. പള്ളിയുടെ പുറത്തു സ്ഥാപിച്ചിരിക്കുന്ന നിലവിളക്കിൽ എണ്ണ ഒഴിച്ചതിനു ശേഷം അരുവിത്തുറ വെല്ലിച്ചൻ്റെ രൂപത്തിന് മുമ്പിൽ പ്രാർത്ഥിച്ചു. സുരേഷ് ഗോപിയെ കണ്ട് അടുത്തു ചെന്ന കുട്ടികളോടും മുതിർന്നവരോടും കുശലാന്വേഷണം നടത്തി സെൽഫിയും എടുത്താണ് അദ്ധേഹം മടങ്ങിയത്.
ആചാരങ്ങളും പാരമ്പര്യങ്ങളും മുറകെ പിടിക്കുന്ന തിരുനാൾ: അരുവിത്തുറ തിരുനാൾ
അരുവിത്തുറ: തിരുനാളുകൾ എല്ലാം ആചാരങ്ങളുടെയും കീഴ് വഴക്കങ്ങളുടെയും പാരമ്പര്യങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണെങ്കിലും അരുവിത്തുറ തിരുനാൾ എന്നും വേറിട്ട് നിൽക്കുന്നതായി നമ്മുക്ക് കാണാൻ സാധിക്കും. നമ്മുടെ നാട്ടിലെ തിരുനാളുകളുടെ സമാപന തിരുനാളുകളായിട്ടാണ് അരുവിത്തുറ തിരുനാൾ അറിയപ്പെടുന്നത്. വേനൽ കാലം അവസാനിക്കുന്നതിനു മുൻപ് ഉള്ള മേടത്തിൽ മഴയുടെ സമയത്താണ് അരുവിത്തുറ തിരുനാൾ (ഏപ്രിൽ 23, 24, 25 മേടം 10, 11, 12 ). ലോകമ്പൊടുമുള്ള ക്രിസ്താനികൾ വല്യച്ചൻ്റ ദിനമായി ആചരിക്കുന്ന ഏപ്രിൽ 24 ഉം എല്ലാ ശുഭകാര്യങ്ങളും നടത്താൻ മലയാളികൾ Read More…
പകൽ പ്രദക്ഷിണം ഭക്തിനിർഭരമായി
അരുവിത്തുറ: വിശുദ്ധ ഗീവർഗീസ് സഹദായുടെ അനുഗ്രഹം തേടി വിശ്വാസ സാഗരം. പ്രധാന തിരുന്നാൾ ദിവസമായിരുന്ന ഇന്നലെ രാവിലെ മുതൽ പള്ളിയും പരിസരവും വിശ്വാസികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞു. ആയിരക്കണക്കിനാളുകളാണ് വല്യച്ചന്റെ അനുഗ്രഹം തേടിയെത്തിയത്. രാവിലെ 8ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് സീറോ മലബാർ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ തിരുനാൾ റാസ അർപ്പിച്ച് സന്ദേശം നൽകി. റാസയ്ക്കു ശേഷം ഭക്തിയാധരവൂർവ്വവും വിശ്വാസ നിർഭരവുമായി നടന്ന Read More…
അരുവിത്തുറ വല്യച്ചൻ്റെ തിരുസ്വരൂപം അത്ഭുത രൂപം
അരുവിത്തുറ: ഏതാണ്ട് 700 വർഷങ്ങൾക്ക് മുൻപ് നിലയ്ക്കലിൽ ഉണ്ടായ ആക്രമണകാലത്ത് അവിടെ നിന്ന് അരുവിത്തുറയിലേക്ക് കുടിയേറി പാർത്ത സുറിയാനി ക്രിസ്താനികൾ കൊണ്ടുവന്നുവെന്ന് വിശ്വസിക്കുന്ന തിരുസ്വരൂപമാണ് അരുവിത്തുറ പള്ളിയിലുള്ള വി.ഗീവർഗീസ് സഹദാ (അരുവിത്തുറ വല്യച്ചൻ). അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അത്ഭുത പ്രവർത്തകനായി rവനായി ആണ് സഹദാ അറിയപ്പെടുന്നത് . തിരുസ്വരുപത്തിൻ്റെ ജീവൻ തുടിക്കുന്ന ഭാവം ആരേയും ആകർഷിക്കുന്ന സവിശേഷതയാണ്. ഈ അത്ഭുത രൂപം യാതൊരു മാറ്റവും കൂടാതെ ഏതാണ്ട് 700 കൊല്ലമായി അരുവിത്തുറയിൽ സ്ഥിതി ചെയ്യുന്നു. ഏതെങ്കിലും ഒരു കലാകാരൻ Read More…
അരുവിത്തുറ വല്യച്ചന് നേർച്ചയായി ഏലയ്ക്കാമാലയും കുരുമുളകും
അരുവിത്തുറ: 1960-70ത് കാലഘട്ടങ്ങളിൽ നമ്മുടെ നാട്ടിൽ സാമ്പത്തിക തകർച്ചയും പട്ടിണിയും ഉണ്ടായപ്പോൾ മീനച്ചിൽ താലൂക്കിൽ നിന്നും ഹൈറേഞ്ചിലേയ്ക്കും മാലബാറിലേയ്ക്കും കുടിയേറിപ്പോയ നസ്രാണികൾക്ക് (മാർതോമ്മാ നസ്രാണികൾ) ആകെയുണ്ടായിരുന്ന മനോധൈര്യം അരുവിത്തുറ വല്യച്ചനിലുള്ള അചഞ്ചലമായ വിശ്വാസം മാത്രമായിരുന്നു. ഹൈറേഞ്ചിലും മലബാറിലും കുടിയേറി കാടുവെട്ടി തെളിച്ച് കൃഷി ചെയ്യുമ്പോൾ അവർക്കുണ്ടായ പ്രതിസന്ധികളെ മറികടക്കുവാനുള്ള ഏക ആശ്രയം അരുവിത്തുറ വല്യച്ചൻ മാത്രമായിരുന്നു. അവരുടെ കഠിനാധ്വാനത്തിന്റെ ഒരു ഭാഗം വല്യച്ചന് കൊടുക്കുന്നതിനും അനുഗ്രഹങ്ങൾ നേടുന്നതിനും വേണ്ടി എല്ലാ വർഷവും പെരുന്നാളിനും വല്യച്ചന്റെ സവിധത്തിൽ അവർ Read More…
അരുവിത്തുറ തിരുനാൾ; കൊടിയേറ്റും നഗരപ്രദക്ഷിണവും :ഏപ്രിൽ 22 ന്
അരുവിത്തുറ: പാരമ്പര്യവും ആചാരനുഷ്ഠാനങ്ങളും ഒത്തു ചേരുന്ന വിശുദ്ധ ഗീർവർഗീസ് സഹദായുടെ തിരുനാളിന് പ്രസിദ്ധ തീർഥാടന കേന്ദ്രമായ അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന പള്ളി ഒരുങ്ങി. മുത്തുകുടകളാലും കൊടി തോരണങ്ങളാലും വൈദ്യൂത ദീപങ്ങളാലും പള്ളിയും പരിസരവും പ്രദക്ഷിണ വീതികളും വർണ്ണാഭമായി. ഏപ്രിൽ 22 ന് വൈകുന്നേരം 5.45ന് കൊടിയേറുന്നതോടെ തിരുന്നാൾ ആഘോഷം ആരംഭിക്കും. 6 മണിക്ക് പുറത്തു നമസ്കാരം. തുടർന്ന് 6.30ന് 101 പൊൻകുരിശുമേന്തി വടക്കേക്കര കുരിശുപള്ളിയിലേക്ക് നഗരപ്രദക്ഷിണം. പള്ളിയിൽ നിന്ന് ഈരാറ്റുപേട്ട ടൗണിലുടെ വടക്കേക്കര കുരിശുപള്ളിയിൽ Read More…
സൗജന്യ ത്വക്ക് രോഗ പരിശോധന ക്യാമ്പ്
അരുവിത്തുറ: അരുവിത്തുറ ആർക്കേഡിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെന്ററിൽ ഡെർമറ്റോളജി വിഭാഗം കൺസൾട്ടന്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി സൗജന്യ ത്വക്ക് രോഗ പരിശോധന ക്യാമ്പ് ഏപ്രിൽ 12 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെ നടത്തും. ശരീരത്തിലെ വിവിധ പാടുകൾ , മുഖക്കുരു, മുടികൊഴിച്ചിൽ, മറുകുകൾ, അരിമ്പാറ, അമിത രോമവളർച്ച മറ്റ് വിവിധ ചർമ്മ രോഗങ്ങൾ അനുബന്ധ പ്രശ്നങ്ങൾ എന്നിവ നേരിടുന്നവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് അവസരം. Read More…
അരുവിത്തുറ പള്ളിയിൽ വല്ല്യച്ചന്റെ തിരുനാൾ ഏപ്രിൽ 15 മുതൽ മെയ് 3 വരെ
അരുവിത്തുറ: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന ദൈവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുന്നാൾ ഏപ്രിൽ 15 മുതൽ മെയ് 3 വരെ ആഘോഷിക്കുന്നു. ഏപ്രിൽ 15 മുതൽ 21 വരെ ദിവസവും രാവിലെ 5.30 നും 6.30നും 7.30 നും വൈകുന്നേരം 7 നും വിശുദ്ധ കുർബാന, നൊവേന. ഏപ്രിൽ 22 ന് വൈകുന്നേരം കൊടിയേറ്റ്. അന്നേ ദിവസം രാവിലെ 5.30 നും 6.45നും 8നും 9.30 നും 11 നും 4 Read More…










