കാഞ്ഞിരപ്പളളി: മേരീക്വീൻസ് ജനറൽ & ലാപ്രോസ്കോപ്പിക് സർജറി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 5, 6, 7 തീയ്യതികളിൽ സൗജന്യ വെരിക്കോസ് വെയിന്, പൈൽസ്, ഹെർണിയ, തൈറോയിഡ് രോഗ / സർജറി നിർണ്ണയ ക്യാമ്പ് നടത്തും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടർ കൺസൾട്ടേഷൻ സൗജന്യമായി ലഭ്യമാകും. കൂടാതെ വിവിധ ലാബ് പരിശോധനകൾക്ക് 25% നിരക്കിളവ്, കോളോണോസ്കോപ്പിക്ക് 10% നിരക്കിളവ് എന്നിവയും ലഭ്യമാകും. സർജറി ആവശ്യമെങ്കിൽ പ്രത്യേക നിരക്കിളവും ലഭ്യമാകും. ക്യാമ്പിന് ഡോ. റോബിൻ കുര്യൻ പേഴുംകാട്ടിൽ മേൽനോട്ടം വഹിക്കും. Read More…
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ഇ.എൻ.ടി സർജറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തൊണ്ട, മൂക്ക്, ചെവി എന്നിവയെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരമൊരുക്കി സൗജന്യ ഇ.എൻ.ടി രോഗ/സർജറി നിർണ്ണയ മെഡിക്കൽ ക്യാമ്പ് 2024 ഡിസംബർ 19, 20, 21 തീയതികളിൽ നടത്തുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ ലഭ്യമാവും. കൂടാതെ എക്സ് റേ, സി.ടി സ്കാനിംഗ്, കേൾവി പരിശോധനകൾ തുടങ്ങിയ വിവിധ പരിശോധനകൾക്ക് പ്രത്യേക നിരക്കിളവുകളും ലഭ്യമാവും. മൂക്കിലെ ദശ വളർച്ച, ടോൺസിലൈറ്റിസ്, കീഹോൾ സൈനസ്സ് ശസ്ത്രക്രിയ, Read More…
കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ഇടവക കത്തോലിക്ക കോൺഗ്രസും കോട്ടയം കാരിത്താസ് ഹോസ്പിറ്റലും സംയുക്തമായി സെപ്റ്റംബർ 29-ാം തീയതി ഞായറാഴ്ച സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ആരോഗ്യ ശുശ്രൂഷ രംഗത്ത് പ്രവർത്തിക്കുന്ന പ്രഗൽഭരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ ജനറൽ മെഡിസിൻ, ഓർത്തോപീഡിക്സ്, ഒങ്കോളജി, ഇ. എൻ .ടി, ഗ്യാസ്ട്രോഎൻറോളജി, കാർഡിയോളജി, പൾമനോളജി എന്നീ വിഭാഗങ്ങളുടെ സേവനം ലഭിക്കുന്നതിനോടൊപ്പം എക്കോ, ഇ.സി.ജി. രക്തപരിശോധന,മരുന്ന് വിതരണം സ്ത്രീകൾക്കായുള്ള ആധുനിക രീതിയിലുള്ള ക്യാൻസർ നിർണ്ണയം തുടങ്ങിയ സേവനങ്ങൾ സൗജന്യമായി മെഡിക്കൽ ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണ്. Read More…