Erattupetta News

ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റങ്ങൾ അനിവാര്യം: പ്രൊഫ സി റ്റി അരവിന്ദകുമാർ

അരുവിത്തുറ: ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് എം ജി യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസിലർ പ്രൊഫ സി.റ്റി അരവിന്ദകുമാർ പറഞ്ഞു. അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ അദ്ധ്യാപകർക്കായി നടന്ന ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരുതരമായ പ്രതിസന്ധിയിലൂടിയാണ് ഉന്നത വിദ്യാഭ്യാസരംഗം കടന്നുപോകുന്നത്. പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ ഏറ്റെടുക്കാനും മാറ്റങ്ങൾ ഉൾകൊള്ളാനും അദ്ധ്യാപകർ തയ്യാറാവണമെന്നും അദ്ധേഹം പറഞ്ഞു.

കോളേജ് മാനേജർ വെരി റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കാപറമ്പിൽ, പ്രിൻസിപ്പാൾ പ്രൊഫ. ഡോ. സിബി ജോസഫ്, കോളേജ്‌ ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ റവ. ഫാ ജോർജ് പുല്ലുകാലായിൽ, വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു അനി ജോൺ, ഡോ. സുമേഷ് ജോർജ്ജ്, ശ്രി. മിഥുൻ ജോൺ തുടങ്ങിയവർ സംസാരിച്ചു.

പരിപാടിയിൽ മൂവാറ്റുപുഴ നിർമ്മലാ കോളേജ് ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. സോണി കുര്യാക്കോസ്, കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഐ.റ്റി. വിഭാഗം മേധാവി ഷിജു ജോർജ്ജ് തുടങ്ങിയവർ ക്ലാസ്സ് നയിച്ചു. ഇതോടെ അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിന്റെ പുതിയ അദ്ധ്യയന വർഷത്തെ കർമ്മ പരിപാടികൾക്ക് തുടക്കമായി.

Leave a Reply

Your email address will not be published.