Erattupetta News

അരുവിത്തുറ തിരുനാൾ: നഗരപ്രദക്ഷിണത്തെ വരവേൽക്കാൻ കുരിശ് തയ്യാറായി

അരുവിത്തുറ തിരുനാളിന് ചരിത്രത്തിലാദ്യമായി ഇക്കൊല്ലം നടത്തുന്ന നഗരപ്രദക്ഷിണത്തെ വരവേൽക്കാൻ 25 അടി ഉയരമുള്ള കുരിശ് അരുവിത്തുറ പള്ളിയുടെ കീഴിലുള്ള ഈരാറ്റുപേട്ട വടക്കേക്കരയിലുള്ള കുരിശുപള്ളിയിൽ തയ്യാറായി. നഗര പ്രദക്ഷിണത്തെ വരവേൽക്കാൻ ഈരാറ്റുപേട്ട ടൗൺ ഒരുങ്ങി. ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ വൈദ്യുത ദീപാലങ്കാരങ്ങൾ കൊണ്ടും തോരണങ്ങൾ കൊണ്ടും അലങ്കരിച്ചിട്ടുണ്ട്. ഏപ്രിൽ 22ന് വൈകുന്നേരം 6.30നാണ് പ്രദക്ഷിണം ആരംഭിക്കുന്നത്.

പള്ളിയിൽ നിന്ന് ഈരാറ്റുപേട്ട ചുറ്റി വടക്കേക്കര കുരിശുപള്ളിയിൽ എത്തി തിരിച്ച് പള്ളിയിൽ എത്തുന്ന രീതിയിലാണ് പ്രദക്ഷിണം ക്രമികരിച്ചിരിക്കുന്നത്. 101 പൊൻകുരിശുകളോടൊപ്പം തൊട്ടടുത്ത ഇടവകകളിലെ പള്ളികളിലേയും കുരിശുകൾ ഈ പ്രദക്ഷിണത്തിൽ ഭാഗഭാഗക്കാരാകുന്നു.

നാളെ ഏപ്രിൽ 22ന് അരുവിത്തുറ പള്ളിയിൽ വൈകുന്നേരം 04.00 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന, തുടർന്ന് തിരുനാൾ കൊടിയേറ്റ്. 06.10 ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നൽകുന്ന പുറത്തുനമസ്കാരം. തുടർന്നാണ് നഗര പ്രദക്ഷിണം.

Leave a Reply

Your email address will not be published.