അരുവിത്തുറ: അരുവിത്തുറ ദേശത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യം വച്ച്കൊണ്ട് മറ്റു പ്രദേശങ്ങൾക്ക് മാതൃകയായി മാറിയ സാമൂഹിക, ആദ്ധ്യാത്മിക, സാംസ്കാരിക മുന്നേറ്റമായ “സഹദാ”യുടെ (റിനൈസൻസ് 2022-23) അമരക്കാരനും അരുവിത്തുറ പള്ളിയുടെ വികാരിയുമായ റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ അന്തർദേശീയ തീർഥാനകേന്ദ്രത്തിന്റെ റെക്ടർ ആയി ചുമതലയേൽക്കുകയാണ്. ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി ധീരരക്തസാക്ഷിയായ വിശുദ്ധ ഗീവർഗീസ് സഹദായുടെ പേരിൽ അറിയപ്പെടുന്ന അരുവിത്തുറ ഇടവകയുടെ നവീകരണ പദ്ധതിയായ “സഹദാ” സമാനതകളില്ലാത്ത കർമ്മ പദ്ധതിയാണ്. സുകൃത ജിവിതം, സുകൃത കുടുംബം, Read More…
അരുവിത്തുറ : മാർത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശന തിരുനാളിനോട് അനുബന്ധിച്ച് അരുവിത്തുറ മാർ ഗീവർഗീസ് സഹദാ ഫൊറോനാ പള്ളിയിൽ സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഓർമ്മ ആചരണം സംഘടിപ്പിക്കുന്നു. തിരുനാൾ ദിനമായ നവംബർ 21 ന്റെ തലേന്ന് ഇരുപതാം തീയതി ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് സായാഹ്ന നമസ്കാരവും ശ്ലീഹന്മാരുടെ പിൻഗാമികളായ മെത്രാൻമാരുടെ സന്ദേശങ്ങളും അടങ്ങുന്ന കൂട്ടായ്മയ്ക്ക് സീറോ മലബാർ സഭ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനും പാലാ രൂപതയുടെ അധ്യക്ഷനുമായ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് Read More…
അരുവിത്തുറ :വിദ്യാർത്ഥികളിലെ സംരംഭക അഭിരുചികൾക്ക് പിൻതുണയുമായി അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ സംരംഭക വികസന ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബിൻ്റെ ഉദ്ഘാടനം മൂവാറ്റുപുഴ ലൂവല്ലാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപക ജോയ്സ് മേരി ആൻ്റണി നിർവഹിച്ചു. ഒരു സംരംഭകനായി വിജയിക്കുന്നതിനു പിന്നിൽ കഠിനാധ്വാനത്തിന്റെയും ആത്മാർപ്പണത്തിൻ്റെയും ഏറെ കഥകൾ ഉണ്ടാവുമെന്ന് അവർ പറഞ്ഞു. കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു . ആനി ജോൺ,കൊമേഴ്സ് വിഭാഗം മേധാവി Read More…