അരുവിത്തുറ :അന്തരിച്ച ഭാവഗായകൻ പി ജയചന്ദ്രന് സംഗീത അർച്ചനയുമായി അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ജയഭാവഗീതം സംഘടിപ്പിച്ചു.പോസ്റ്റ് ഗ്രാജുവേറ്റ് ഇംഗ്ലീഷ് വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ എന്നിവർ പി.ജയചന്ദ്രൻ്റെ വരികൾ ആലപിച്ചത് ശ്രദ്ധേയമായി. ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികമാരായ ഡോ നിനുമോൾ സെബാസ്റ്റ്യൻ, തേജിമോൾ ജോർജ് എന്നിവരും ചടങ്ങിൽ Read More…
aruvithura
അരുവിത്തുറ സെന്റ് മേരീസ് സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും നടന്നു
അരുവിത്തുറ: സെന്റ് മേരീസ് എൽ.പി.സ്കൂൾ അരുവിത്തുറയിൽ വാർഷികവും, യാത്രയയപ്പു സമ്മേളനവും വിപുലമായ പരിപാടികളോടെ അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. അരുവിത്തുറ ഫൊറോന ചർച്ച് വികാരിയും സ്കൂൾ മാനേജരുമായ വെരി.റവ.ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച യോഗം, പൂഞ്ഞാർ MLA അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു സമ്മേളനത്തിൽ പാലാ കോർപ്പറേറ്റ് സെക്രട്ടറി വെരി.റവ.ഫാ.ജോർജ് പുല്ലു കാലായിൽ അനുഗ്രഹപ്രഭാഷണവും ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൾ ഖാദർ മുഖ്യപ്രഭാഷണവും നടത്തി. ഹെഡ് മാസ്റ്റർ ശ്രീ Read More…
അരുവിത്തുറ സെന്റ് മേരീസിൽ ബാന്റ് സെറ്റ് അരങ്ങേറ്റം
അരുവിത്തുറ: വാർഷികാഘോഷങ്ങളോടനുബന്ധിച്ച് അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ ഈ വർഷം ആരംഭിച്ച ബാന്റ് സെറ്റ് അരങ്ങേറ്റം ഫെബ്രുവരി 21 വെള്ളിയാഴ്ച 2 pm ന് സെന്റ് ജോർജ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. സ്കൂളിലെ 21 കുരുന്നു കലാപ്രതിഭകൾ മികച്ച പ്രകടനത്തിലൂടെ തങ്ങളുടെ കഴിവു തെളിയിക്കും. സ്കൂളിന് സ്വന്തമായൊരു ബാന്റ് സെറ്റ് എന്ന ചിരകാല സ്വപ്നമാണ് ഇവിടെ സാക്ഷാൽക്കരിക്കപ്പെടുന്നത്. LP സ്കൂളിലെ കുട്ടികൾക്കും ഇത് സാധിക്കുമെന്ന് അവർ തെളിയിച്ചിരിക്കുകയാണ്. സ്കൂൾ മാനേജർ വെരി.റവ.ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ വേണ്ട പ്രോൽസാഹനവും Read More…
അരുവിത്തുറ സെന്റ് മേരീസ് സ്കൂളിൽ വാർഷികവും, യാത്രയയപ്പു സമ്മേളനവും
അരുവിത്തുറ: അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ വാർഷികവും, യാത്രയയപ്പു സമ്മേളനവും വിപുലമായ പരിപാടികളോടെ ഫെബ്രുവരി 21 വെള്ളിയാഴ്ച 1.30 pm ന് അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. അരുവിത്തുറ ഫൊറോനപള്ളി വികാരിയും സ്കൂൾ മാനേജരുമായ വെരി.റവ.ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്ന യോഗം, പൂഞ്ഞാർ MLA അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യുന്നതാണ്. സമ്മേളനത്തിൽ പാലാ കോർപ്പറേറ്റ് സെക്രട്ടറി വെരി.റവ.ഫാ.ജോർജ് പുല്ലു കാലായിൽ അനുഗ്രഹ പ്രഭാഷണവും ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൽ ഖാദർ Read More…
തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് എതിരായ അതിക്രമം: അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ നിയമബോധന സെമിനാർ സംഘടിപ്പിച്ചു
അരുവിത്തുറ : തൊഴിൽ ഇടങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്ത്രീ സുരക്ഷ ലക്ഷ്യം വെച്ച് അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ഇൻ്റേണൽ കംപ്ലയിൻ്റസ് കമ്മറ്റിയും ഇംഗ്ലീഷ് വിഭാഗവും സംയുക്തമായി നിയമബോധന സെമിനാർ സംഘടിപ്പിച്ചു. പ്രമുഖ അഭിഭാഷക അഡ്വക്കേറ്റ് ജയ വിജയൻ സെമിനാറിന് നേതൃത്വം നൽകി.അതിക്രമങ്ങൾക്ക് എതിരായ പരിരക്ഷ നേടുന്നതിനൊപ്പം മൊബൈൽ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അവർ പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ റവ Read More…
വജ്ര ജൂബിലി വർഷത്തിൽ രക്ത ദാനവുമായി അരുവിത്തുറ കോളേജ് എൻ എസ് എസ് യൂണിറ്റ്
അരുവിത്തുറ : അരുവിത്തുറ സെൻ്റ് ജോർജ് കോളേജിലെ ഡയമൺഡ് ജൂബിലിയോട് അനുബന്ധിച്ച് 75 വിദ്യാർത്ഥികൾ രക്തം ദാനം നൽകി. കോളേജ് എൻ.എസ്. എസ് യൂണിറ്റ് ഈരാറ്റുപേട്ട ലയൺസ് ക്ലബ് ഇൻ്റർനാഷണലിനോടും പാലാ ബ്ലഡ് ഫോറത്തിനോടും ചേർന്നാണ് രക്തദാന മെഗാക്യാമ്പ് നടത്തിയത്. കാരിത്താസ് – മാതാ ബ്ലഡ് ബാങ്ക് തെള്ളകവും ലയൺസ് – എസ്. എച്ച് ബ്ലഡ് ബാങ്ക് കോട്ടയവുമാണ് രക്തം സ്വീകരിച്ചത്. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ . സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഈരാറ്റുപേട്ട Read More…
സൗജന്യ ഫൈബ്രോ സ്കാൻ ക്യാമ്പ് 17 ന് അരുവിത്തുറയിൽ
അരുവിത്തുറ: മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെൻ്ററിൽ വച്ച് 17 ന് തിങ്കളാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ കരൾ സംബന്ധമായ രോഗ നിർണയത്തിനുള്ള സൗജന്യ ഫൈബ്രോ സ്കാൻ പരിശോധന ക്യാമ്പ് നടത്തും. ഫാറ്റി ലിവർ, മറ്റ് കരൾ സംബന്ധമായ രോഗങ്ങൾ എന്നിവ തിരിച്ചറിയുന്നതിന് പരിശോധന ഉപകരിക്കും. രജിസ്ടേഷന് ബന്ധപ്പെടുക ഫോൺ :91889 52784
അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ഡയമണ്ട് ഡയലോഗ് പൂർവവിദ്യാർഥി പ്രഭാഷണ പരമ്പര
അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളേജിലെ എയിഡഡ് വിഭാഗം കൊമേഴ്സ് ഡിപ്പാർട്ട്മെൻറ് ഡയമണ്ട് ഡയലോഗ് വജ്ര ജൂബിലി സ്മാരക പൂർവ വിദ്യാർത്ഥി പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം പ്രമുഖ സാമ്പത്തിക വിദഗ്ധൻ സി എ ബാബു എബ്രാഹം കള്ളിവയലിൽ നിർവഹിച്ചു. ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയുടെ കരുത്ത് യുവജനങ്ങളാണെന്ന് അദ്ധേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ കോളേജ് ബസാർ Read More…
ആഗോളതാപനം നഗരകേന്ദ്രീകൃത ചെറു വനങ്ങൾ അനിവാര്യം: കിം യാർജല
അരുവിത്തുറ :ആഗോള താപനം ഒരു പ്രശ്നമായി മാറിക്കഴിഞ്ഞിരിക്കുന്ന ഇക്കാലത്ത് നഗരങ്ങൾ നേരിടുന്ന അനവധി പ്രശ്നങ്ങൾക്കു പരിഹാരമാണ് നഗരകേന്ദ്രീകൃതമായ ചെറുവനങ്ങളെന്ന് ഫിൻലൻ്റിലെ ഹെൽസിങ്കി യൂണിവേഴ്സിറ്റി പ്രൊഫസറും അന്താരാഷ്ട്ര വന വിദഗ്ധനുമായ പ്രൊഫസർ കിം യാർജല പറഞ്ഞു. അരുവിത്തുറ സെൻറ് ജോർജസ് കോളേജ് സംഘടിപ്പിച്ച അന്താരാഷ്ട്ര വെബ്നാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരങ്ങളിലെ വന ഉദ്യാനങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. താപനില നിയന്ത്രിക്കാനും വായു, ശബ്ദ മലിനീകരണങ്ങൾ കുറക്കാനും കാർബൺ ആംഗീകരണത്തിനും ചെറുവനങ്ങൾ ഉത്തമമാണെന്ന് അദ്ദേഹം പറഞ്ഞു. Read More…
വിസ്മയമായി പ്ലാനറ്റ് പരേഡ്; വിദ്യാർത്ഥികൾക്ക് ഗോളാന്തര കാഴ്ച്ചകൾ ഒരുക്കി അരുവിത്തുറ കോളേജ്
അരുവിത്തുറ :സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി അരുവിത്തുറ കോളേജ് ഫിസിക്സ് ഗവേഷണ വിഭാഗം സംഘടിപ്പിച്ച വാനനിരീക്ഷണ ക്യാമ്പിൽ 845 വർഷത്തിൽ ഒരിക്കൽ മാത്രം ദൃശ്യമാകുന്ന പ്ലാനറ്റ് പരേഡ് വിദ്യാർത്ഥികൾക്ക് അത്ഭുത അനുഭവമായി. സമീപ പ്രദേശങ്ങളിലെ ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂൾ കുട്ടികളും, മറ്റ് സമീപവാസികളും അധ്യാപകരും അനധ്യാപകരും പങ്കെടുത്തു. ക്യാമ്പിൽ ചൊവ്വ, ശനി. വ്യാഴം ശുക്രൻ തുടങ്ങിയ ഗ്രഹങ്ങളും ക്രിത്രിമ ഉപഗ്രഹങ്ങളും, ഓറിയോൺ എന്ന നെബുലയും ചന്ദ്രനെയും വ്യക്തമായി കാണാൻ സാധിച്ചു. ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും അരുവിത്തുറ Read More…











