aruvithura

PSWS അരുവിത്തുറ സോണ്‍ വാർഷികം നടത്തപ്പെട്ടു

അരുവിത്തുറ: PSWS അരുവിത്തുറ സോൺ വാർഷികവും ബോധവത്കരണ ക്ലാസും അവാർഡ് ദാനവും അരുവിത്തുറ പള്ളി പാരിഷ് ഹാളിൽ വച്ച് ഇന്ന് നടത്തപ്പെട്ടു. പരിപാടിയുടെ ഉത്ഘാടനം അരുവിത്തുറ സെന്റ് ജോർജ് പള്ളിവികാരി വെരി. റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷതയിൽ PSWS പാലാ രൂപത ഡയറക്ടർ റവ. ഫാ. തോമസ് കിഴക്കേല്‍ നിർവഹിച്ചു. അരുവിത്തുറ FCC പ്രൊവിൻഷ്യൽ ഹൗസ് മദർ സി. ജാൻസി രാമരത്ത്, PSWS FPO ചെയർമാനും റീജിയൻ കോഡിനേറ്ററുമായ ശ്രീ. സിബി കണിയാംപടി, കളത്തൂക്കടവ് കർഷക Read More…

aruvithura

PSWS അരുവിത്തുറ സോൺ വാർഷികം

അരുവിത്തുറ: PSWS വാർഷികവും ബോധവൽക്കരണ ക്ലാസും 2025 മെയ് മാസം 20 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ അരുവിത്തുറ സെന്റ് ജോർജ് ഫെറോനാ പാരീഷ് ഹാളിൽ നടക്കും. സെമിനാറുകൾ, വിവിധ സ്റ്റാളുകൾ, നൈറ്റി മേള തുടങ്ങിയവയും 10am മുതൽ 11 am വരെ കുടുംബാംഗങ്ങൾ ആധുനിക ലോകത്തിൽ എന്ന വിഷയത്തിൽ ഫിസിഷ്യനും സൈക്കോളജിസ്റ്റുമായ ഡോ. പി.എം.ചാക്കോയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസും തുടർന്ന് പൊതുസമ്മേളനവും നടക്കും.

aruvithura

ഒന്നാം റാങ്കുകളുടെ കരുത്തുമായി അരുവിത്തുറ സെൻറ് ജോർജ് കോളേജ്

അരുവിത്തുറ :എംജി യൂണിവേഴ്സിറ്റി ബിരുദ പരീക്ഷകളിൽ വിവിധ വിഷയങ്ങളിൽ ഒന്നാം റാങ്കുകളുടെ കരുത്തുമായി അരുവിത്തുറ സെൻറ് ജോർജ് കോളേജിന്റെ മുന്നേറ്റം. ബികോം കോ-ഓ പ്പറേഷൻ വിഭാഗത്തിൽ കോളേജിലെ ഗീതു സിജു ഒന്നാം റാങ്ക് നേടിയപ്പോൾ ബി എസ്സ് സി ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ വിഭാഗത്തിൽ ആദിത്യാ എം ബി യും ബി എ ജേർണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ അമൃതാ സുരേഷും ഒന്നാം റാങ്കുകൾ നേടി. ബി എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ Read More…

aruvithura

അരുവിത്തുറ വല്ല്യച്ചൻ മലയിൽ പുതുഞായർ തിരുനാൾ

അരുവിത്തുറ: വല്ല്യച്ചൻ മലയിൽ പുതുഞായർ തിരുനാൾ (2025 ഏപ്രിൽ 27) ആഘോഷിക്കും. വൈകുന്നേരം 04.45 ന് തിരുനാൾ കൊടിയേറ്റ്, 05.00 ന് ആഘോഷമായ വി. കുർബാന, തിരുനാൾ സന്ദേശം റവ. ഫാ. ദേവസ്വാച്ചൻ വട്ടപ്പലം (വികാരി, സെന്റ് സേവ്യേഴ്സ് പള്ളി അടുക്കം) തുടർന്ന് സ്നേഹവിരുന്ന് ഉണ്ടായിരിക്കും

aruvithura

അരുവിത്തുറ തിരുനാൾ: അനുഗ്രഹം തേടി വിശ്വാസ സാഗരം

അരുവിത്തുറ: വിശുദ്ധ ഗീവർഗീസ് സഹദായുടെ അനുഗ്രഹം തേടി വിശ്വാസ സാഗരം. ആഘോഷങ്ങളും മേളങ്ങളും മാറ്റി നിർത്തി തിരുക്കർമങ്ങൾ മാത്രമായി നടത്തിയ തിരുനാളിൽ രാവിലെ മുതൽ പള്ളിയും പരിസരവും വിശ്വാസികളെ കൊണ്ട് നിറഞ്ഞിരുന്നു. ആയിരങ്ങളാണ് തിരുക്കർമങ്ങളിലും പ്രദക്ഷിണത്തിലും പങ്കെടുത്തത്. രാവിലെ 10ന് സീറോ മലബാർ ക്യൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ റാസ അർപ്പിച്ച് സന്ദേശം നൽകി. റാസയ്ക്കു ശേഷം ആചാരങ്ങളോടെ വിശുദ്ധ ഗീവർഗീസ് സഹദായുടെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങളും സംവഹിച്ച് പള്ളിക്ക് ചുറ്റും നടത്തിയ Read More…

aruvithura

ആഘോഷങ്ങൾ ഒഴിവാക്കി അരുവിത്തുറ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി

അരുവിത്തുറ :അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയോടുള്ള ആദര സൂചകമായി ആഘോഷ പരിപാടികൾ ഒഴിവാക്കി ലളിതമായാണ് നടത്തുന്നത്. തിരുനാൾ മെയ് 2 ന് സമാപിക്കും. വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ കൊടിയേറ്റ് നിർവഹിച്ചു. തുടർന്ന് നടത്തിയ പുറത്തു നമസ്കാരത്തിന് ചോലത്തടം പള്ളി വികാരി ഫാ. തോമസ് തയ്യിൽ നേതൃത്വം നൽകി. ഏപ്രിൽ 23ന് രാവിലെ 5.30നും 6.45നും 8നും വിശുദ്ധ കുർബാനയും നൊവനയും. 9.30 ന് Read More…

aruvithura

അരുവിത്തുറ തിരുനാൾ ;ആഘോഷ പരിപാടികൾ ഒഴിവാക്കി, തിരുക്കർമ്മങ്ങൾ മാത്രം നടത്തും

അരുവിത്തുറ: പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് സിറോ മലബാർ സഭ സർക്കുലർ പ്രകാരം ആഘോഷ പരിപാടികൾ ഒഴിവാക്കി തിരുക്കർമ്മങ്ങൾ മാത്രം നടത്തി അരുവിത്തുറ തിരുനാൾ ആഘോഷിക്കാൻ തീരുമാനിച്ചു.

aruvithura

പ്രസിദ്ധമായ അരുവിത്തുറ തിരുനാളിന് ചൊവാഴ്ച കൊടിയേറും

അരുവിത്തുറ: ചരിത്രമുറങ്ങുന്നതും കാലത്തിന്റെ അടയാളങ്ങളായി നിലനിൽക്കുന്ന ഏഴര പള്ളികളിൽ ഒന്ന് എന്ന് വിശ്വസിക്കുന്നതുമായ അരുവിത്തുറ പള്ളിയിൽ ചരിത്ര പ്രസിദ്ധമായ അരുവിത്തുറ തിരുനാൾ ഏപ്രിൽ 22 മുതൽ 25വരെ തീയതികളിൽ നടക്കും. മധ്യകേരളത്തിലെ ഏറ്റവും കൂടുതൽ തീർത്ഥാടകരെത്തുന്ന പ്രസിദ്ധമായ ക്രിസ്തീയ ദേവാലയമാണ് അരുവിത്തുറ പള്ളി. ചൊവാഴ്ച (22.04.2025 ) ചൊവാഴ്ച തിരുനാളിന് കൊടിയേറുന്നതോടെ പ്രാർത്ഥനകളോടെ അരുവിത്തുറ വല്യച്ചൻ എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെടുന്ന വിശുദ്ധ ഗീവർഗീസ് സഹദായെ വണങ്ങി അനുഗ്രഹം തേടിയെത്തുന്നവരാൽ തിങ്ങി നിറയും പള്ളിയും പരിസരവും. വല്യച്ചനെ വണങ്ങി Read More…

aruvithura

പീഢാനുഭവ വെള്ളി സ്മരണയിൽ അരുവിത്തുറ വല്ല്യച്ചൻ മലകയറി സായൂജ്യമടഞ്ഞ് പതിനായിരങ്ങൾ

അരുവിത്തുറ : ഈശോയുടെ പീഢാനുഭവ സ്മരണയിൽ അരുവിത്തുറ വല്ല്യച്ചൻമലയിലേക്ക് വൻ ഭക്തജനപ്രവാഹം. ദുഃഖവെള്ളിയാഴ്ച പുലർച്ചെ നാലുമണി മുതൽ വല്ല്യച്ചൻ മലയിലേയ്ക്ക് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ 07 ന് അരുവിത്തുറ പള്ളിയിൽ പീഢാനുഭവ ശുശ്രൂഷകൾക്ക് വികാരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നേതൃത്വം നൽകി. പീഢാനുഭവ യാത്ര അനുസ്മരിച്ചുകൊണ്ട് ഈശോയുടെ മൃതശരീര തിരുസ്വരൂപവുമായി നഗരികാണിക്കൽ പ്രദക്ഷിണം നടന്നു. രാവിലെ 09.00 ന് പള്ളിയിൽ നിന്നും കരുണയുടെ ജപമാല ചൊല്ലി മലയടിവാരത്തിലേയ്ക്ക് പ്രദക്ഷിണമായി എത്തി. തുടർന്ന് മലമുകളിലേക്ക് Read More…

aruvithura

ഫ്യൂച്ചർ സ്റ്റാർസ്-ലീഡർഷിപ്പ് ക്യാമ്പ് നടന്നു

അരുവിത്തുറ :അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ കീഴിലുള്ള വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി അവധിക്കാല നേതൃപരിശീലന ക്യാമ്പ് അരുവിത്തുറ സെന്റ് ജോർജ് കോളേജ് സെമിനാർ ഹാളിൽ നടന്നു. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ലേബർ ഇന്ത്യ സ്കൂൾ ചെയർമാനുമായ ജോർജ് കുളങ്ങര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് ഡയറക്ടർ ഡോ. Read More…