അരുവിത്തുറ :പ്രാദേശിക പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങൾ തേടി അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ നടന്ന ‘ഗ്രീൻ ഐഡിയ ചലഞ്ച് 2025’ പേപ്പർ പ്രസന്റേഷൻ മത്സരം യുവപ്രതിഭകളുടെ ആശയ മികവിന് വേദിയായി. കോളേജിലെ ഐ.ക്യു.എ.സി. , ഐ.ഐ.സി. , ഭൂമിത്രസേന ക്ലബ്ബ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ സ്കൂളുകളിൽ നിന്നുള്ള ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ തങ്ങളുടെ പ്രദേശത്ത് നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചും, അവയ്ക്ക് സുസ്ഥിരമായ പരിഹാരങ്ങൾ എങ്ങനെയെല്ലാം കണ്ടെത്താമെന്നതിനെക്കുറിച്ചും ആശയങ്ങൾ അവതരിപ്പിച്ചു. മാലിന്യസംസ്‌കരണം, ജലസംരക്ഷണം, Read More…
aruvithura
വിജയഗാഥ രചിച്ച് അരുവിത്തുറ സെന്റ് മേരീസ് കായിക പ്രതിഭകൾ
അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ല കായിക മേളയിൽ ഉജ്ജ്വല വിജയമാണ് അരുവിത്തുറ സെന്റ് മേരീസ് എൽ.പി സ്കൂളിലെ കായിക പ്രതിഭകൾ കരസ്ഥമാക്കിയത്. എൽ.പി.വിഭാഗത്തിൽ ഓവറോൾ ഫസ്റ്റ് നേടിയ സ്കൂർ ടീം റിലേ 4 വിഭാഗങ്ങളിൽ 3 ലും ഫസ്റ്റ് നേടിയാണ് വിജയം കൊയ്തത്. വിജയികളെ മാനേജ്മെൻറും,പി.റ്റി.എ യും അധ്യാപകരും അഭിനന്ദിച്ചു.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സൗത്ത് സോൺ ഇന്റർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ അരുവിത്തുറ സെന്റ്. ജോർജ് കോളേജ് ജേതാക്കളായി
അരുവിത്തുറ: ഒക്ടോബർ 6, 7 തീയതികളായി ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ വെച്ച് നടന്ന എം ജി യൂണിവേഴ്സിറ്റി (സൗത്ത് സോൺ) വോളിബോൾ ചാമ്പ്യൻഷിപ്പിൽ അരുവിത്തുറ സെന്റ്. ജോർജ് കോളേജ് വിജയികളായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് ( 26:24, 18:25, 18:25, 25:18, 15:12 ) പാലാ സെന്റ്. തോമസ് കോളേജിനെ പരാജയപ്പെടുത്തിയാണ് അരുവിത്തുറ ജേതാക്കളായത്.
പപ്പൻ മെമ്മോറിയൽ അഖിലകേരള ഇന്റർ കോളേജിയേറ്റ് വോളിബോൾ ടൂർണ്ണമെന്റ് സെന്റ് ജോർജ് കോളേജ് അരുവിത്തുറ ജേതാക്കൾ
അരുവിത്തുറ: ഒക്ടോബർ 3 മുതൽ അഞ്ചുവരെ എറണാകുളം വരാപ്പുഴയിൽ വച്ച് നടന്ന പപ്പൻ മെമ്മോറിയൽ അഖിലകേരള ഇന്റർ കോളേജിയേറ്റ് വോളിബോൾ ടൂർണമെന്റിന്റെ സെമി ഫൈനലിൽ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് തേവര എഫ് എച്ച് കോളേജിനെയും ഫൈനൽ മത്സരത്തിൽ കോഴിക്കോട് സായിയെ ( ദേവഗിരി കോളേജ് കോഴിക്കോട്) ഒന്നിനെതിരെ നാല് തെറ്റുകൾക്കും പരാജയപ്പെടുത്തിയാണ് സെന്റ്. ജോർജ് കോളേജ് അരിവിത്തുറ ജേതാക്കളായത്. സെന്റ് ജോർജ് കോളേജിന്റെ ഹൃതിൻ ടൂർണമെന്റിലെ മികച്ച സെറ്ററായും, സുജിത്ത് മികച്ച ബ്ലോക്കറായും, ആകാശ് മികച്ച ലിബറോയായും Read More…
മേഖലാ കലോത്സവം; അരുവിത്തുറ സൺഡേ സ്കൂളിന് ഉജ്ജ്വല വിജയം
അരുവിത്തുറ: സെൻറ് ജോർജ് കോളേജിൽ വച്ച് നടന്ന അരുവിത്തുറ മേഖല CML – വിശ്വാസ പരിശീലന കലോത്സവത്തിൽ 698 പോയിന്റുകൾ നേടി ‘സി’ വിഭാഗത്തിലും ഓവറോൾ തലത്തിലും അരുവിത്തുറ സെൻറ് ജോർജ് സൺഡേ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മേഖലയിലെ 13 ഇടവകകളിൽ നിന്നുള്ള എണ്ണൂറോളം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കാളികളായിരുന്നു. വിവിധ ഇനങ്ങളിലായി 27 ഒന്നാം സ്ഥാനങ്ങളും 17 രണ്ടാം സ്ഥാനവും 11മൂന്നാം സ്ഥാനവും അരുവിത്തുറ സൺഡേ സ്കൂളിന് ലഭിച്ചു. 82 A ഗ്രേഡുകൾ ഇതിൽ Read More…
സൗജന്യ ഫൈബ്രോ സ്കാൻ ക്യാമ്പ് ; ഒക്ടോബർ 4 ന് അരുവിത്തുറയിൽ
അരുവിത്തുറ. മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെൻ്ററിൽ വച്ച് ഒക്ടോബർ 4 ന് ശനിയാഴ്ച്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30 വരെ കരൾ സംബന്ധമായ രോഗ നിർണയത്തിനുള്ള സൗജന്യ ഫൈബ്രോ സ്കാൻ പരിശോധന ക്യാമ്പ് നടത്തും. ഫാറ്റി ലിവർ, മറ്റ് കരൾ സംബന്ധമായ രോഗങ്ങൾ എന്നിവ തിരിച്ചറിയുന്നതിന് പരിശോധന ഉപകരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക. മാർ സ്ലീവാ മെഡിസിറ്റിയിലെ വിദഗ്ധ ഡോക്ടർ പരിശോധനയ്ക്കു നേതൃത്വം നല്കും. രജിസ്ടേഷന് ബന്ധപ്പെടുക Read More…
അന്തർദേശീയ ക്വിസ് മത്സരത്തിൽ സെന്റ് ജോർജ് കോളേജ് അരുവിത്തുറ ജേതാക്കൾ
അരുവിത്തുറ: അന്തർ ദേശീയ ക്വിസ് മത്സരത്തിൽ സെന്റ് ജോർജ് കോളേജ് അരുവിത്തുറ ചാമ്പ്യൻമാരായി. തിരുവല്ല മാക് ഫാസ്റ്റ് കോളജിൽ നടന്ന മത്സരത്തിലാണ് സെന്റ് ജോർജ് കോളേജ് മറ്റ് ആറ് കോളജുകളെ പിന്തള്ളി ജേതാക്കളായത്. കോളേജിനെ പ്രതിനിധീകരിച്ച് ഫുഡ് സയൻസ് വിദ്യാർത്ഥികളായ ഫാത്തിമത്ത് സുഹറ, ക്രിസ്റ്റോ ജോസഫ് സുനിൽ എന്നിവരാണ് പങ്കെടുത്തത്. ആകെയുള്ള നാല് റൗണ്ടുകളിൽ നിന്ന് 85 പോയ്ൻ് കരസ്ഥമാക്കിയാണിവർ വിജയികളായത്. ഇതോടൊപ്പം 12 ടീമുകൾ പങ്കെടുത്ത പാചക മത്സരത്തിൽ സെന്റ് ജോർജ് കോളേജിലെ തന്നെ കെവിൻ Read More…
തിരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിലെ ഉത്സവങ്ങളെന്ന് പ്രൊഫ. ഡോ.ജോസുകുട്ടി സി. എ.
അരുവിത്തുറ: തിരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിലെ ഉത്സവങ്ങളാണെന്ന് കേരള യൂണിവേഴ്സിറ്റി പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയും, സാമൂഹ്യ ശാസ്ത്രഞ്ജനുമായ പ്രൊഫ. ഡോ ജോസുകുട്ടി സി.എ പറഞ്ഞു. ജനാധിപത്യത്തിൽ സ്ഥായിയായ ശരികളില്ല. പലരുടെ ശരികൾ ചേരുന്നതാണ് ജനാധിപത്യമെന്നും അദേഹം പറഞ്ഞു. ജനാധിപത്യം, ജനങ്ങൾ, തിരഞ്ഞടുപ്പ് എന്ന വിഷയത്തിൽ അരുവിത്തുറ സെൻ്റ് ജോർജസ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം കേരള യൂണിവേഴ്സിറ്റിയുടെ സർവ്വേ റിസർച്ച് സെന്ററുമായി ചേർന്ന് സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന തദേശ തിരഞ്ഞെടുപ്പുകൾ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പുകളിൽ പ്രീപോൾ, Read More…
മിന്നൽ വള താളത്തിൽ ജെയ്ക്സ് ബിജോയ്, ചടുല നൃത്ത ചുവടുകളുമായി റംസാൻ: അരുവിത്തുറ കോളേജിൽ യുവത്വത്തിൻ്റെ ആഘോഷം
അരുവിത്തുറ :ഇന്ത്യൻ മ്യൂസിക്കിന് അരുവിത്തുറ നൽകിയ സമ്മാനം ജെയ്ക്സ് ബിജോയിയും. മാസ്മരിക നൃത്തങ്ങളുടെ തമ്പുരാൻ റംസാനും.സംഗീത യുവപ്രതിഭ ലിൽ പയ്യനും ചേർന്നപ്പോൾ അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ യുവത്വത്തിന്റെ ആവേശം കൊടുമുടി കയറി.കോളേജ് യൂണിയൻ പ്രവർത്തനങ്ങളു ടെയും ആർട്സ് ക്ലബ്ബിൻ്റെയും ഉദ്ഘാടനങ്ങളോട് അനുബന്ധിച്ചാണ് മലയാളത്തിന്റെ പ്രിയ കലാകാരന്മാർ ക്യാമ്പസിൽ എത്തിയത്. വിവിധ തെന്നിന്ത്യൻ ഭാഷകളിൽ ഒരുപിടി ഹിറ്റുകൾ സമ്മാനിച്ച ജെയ്ക്സ്, ബിജോയ് തന്റെ മിന്നൽ വള എന്ന ഗാനവുമായാണ് വിദ്യാർഥികളെ കയ്യിലെടുത്തത്. തന്നെ എന്നും മോഹിപ്പിച്ചിട്ടുള്ള കലാലയമാണ് Read More…
അരുവിത്തുറ കോളേജിൽ യൂണിയൻ പ്രവർത്തനങ്ങളും ആർട്സ് ക്ലബ്ബും ഉദ്ഘാടനം ചെയ്തു
അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ യൂണിയൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ ജെയ്ക്സ് ബിജോയ് നിർവഹിച്ചു.ചടങ്ങിൽ ആർട്സ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചലച്ചിത്ര താരവും നർത്തകനുമായ റംസാൻ നിർവഹിച്ചു. കോളേജ് യൂണിയൻ ചെയർമാൻ ആദിൽ ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, യൂണിയൻ ജനറൽ സെക്രട്ടറി ജോൺസൺ ജോണി,വൈസ് ചെയർപേഴ്സൺ എയ്ഞ്ചലീനാ മനോജ് യൂണിയൻ കോഡിനേറ്റർ ഡോ. തോമസ്പുളിയ്ക്കൻ യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.ഉച്ചക്ക് Read More…











