അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു മരണം. വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ച രണ്ടുപേരും. അതിരപ്പള്ളി വഞ്ചികടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കുടില്‍കെട്ടി പാര്‍ക്കുകയായിരുന്നു ഇവര്‍ അടങ്ങുന്ന കുടുംബം. മൂന്നു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഇന്നലെ വൈകിട്ട് 7 മണിയോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്തുള്ള വഞ്ചിക്കടവില്‍ വച്ചാണ് ഇവര്‍ക്കു നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. ഇവര്‍ക്കുനേരെ കാട്ടാനകൂട്ടം പാഞ്ഞടുത്തപ്പോള്‍ ചിതറിയോടുകയായിരുന്നു. മുന്നിലകപ്പെട്ട സതീഷനെയും അംബികയെയും കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. രാവിലെ നടത്തിയ Read More…
Accident
വിവിധ അപകടങ്ങളിൽ 5 പേർക്ക് പരുക്ക്
പാലാ : വിഷുദിനത്തിൽ ഉണ്ടായ വത്യസ്ത അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കിടങ്ങൂരിൽ വച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടറിൽ സഞ്ചരിച്ച കുടുംബാംഗങ്ങൾക്കു പരുക്കേറ്റു. പൊൻകുന്നം സ്വദേശികളായ ധനേഷ്.എം.വിജയൻ ( 37),ഭാര്യ സൗമ്യ (31), മക്കളായ അക്ഷിത് ( 8), അക്ഷയ ( 7) എന്നിവർക്കാണ് പരുക്കേറ്റത്. ഇടുക്കി പെരിയംകവല ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ടു കുഴിയിലേക്ക് മറിഞ്ഞ് മാത്യു സെബാസ്റ്റ്യന് (39) പരുക്കേറ്റു. രാത്രിയിലായിരുന്നു അപകടം.
എരുമേലി സ്വദേശിനി മൈസൂരുവിൽ ബൈക്ക് അപകടത്തിൽ മരിച്ചു
എരുമേലി: മൈസൂരുവിൽ ബൈക്ക് തെന്നിമറിഞ്ഞ് ഡിവൈഡറിലിടിച്ച് എരുമേലി സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമലി മുക്കൂട്ടുതറ പാണപിലാവ് എരുത്വാപ്പുഴ കളത്തൂർ ബിജു സുനിത ദമ്പതിക ളുടെ ഏക മകൾ കാർത്തിക ബിജു (25) ആണ് മരിച്ചത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ നടക്കും. ബംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജിയോളജി സ്റ്റായി ജോലി ചെയ്തിരുന്ന കാർത്തിക അവധിക്ക് നാട്ടിലേക്ക് സുഹൃത്തിന്റെ ബൈക്കിൽ വരുമ്പോഴായിരുന്നു അപകടം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് Read More…
കെഎസ്ആര്‍ടിസി ബസ് റോഡരികിലെ മരത്തിലിടിച്ച് കയറി; 6 പേർക്ക് പരിക്ക്
ഏറ്റുമാനൂര്‍ – പാലാ റോഡില്‍ കുമ്മണ്ണൂരിന് സമീപം കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. 6 യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി സ്വദേശി എബിൻ ജെയിംസ് (22 ) തൊടുപുഴ സ്വദേശി ഡിയോണ ജോസ് (14 ) പാക്കിൽ സ്വദേശിനി വിജയകുമാരി (58 ) കൂത്താട്ടു കുളം സ്വദേശി ജോർജ് ( 60 ) തുടങ്ങാനാട് സ്വദേശികളും അമ്മയും മകനുമായ അജിത (43 ) അനന്ദു ( 12 ) എന്നിവർക്കാണ് Read More…
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
പാലാ : കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ വെച്ചൂച്ചിറ സ്വദേശികളായ നെബു ജേക്കബ് ( 52) ആശിഷ് റജി (17 ) മഞ്ജു സജു (42 ) റോൺ ( 17 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രണ്ട് മണിയോടെ വെച്ചൂച്ചിറ ഭാഗത്ത് വച്ചായിരുന്നു അപകടം.
ബൈക്കിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് ഗൃഹനാഥൻ മരിച്ചു
തിടനാട് : ബൈക്കിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് ഗൃഹനാഥൻ മരിച്ചു. മൂന്നാനപ്പള്ളിൽ ജോസഫ് സെബാസ്റ്റ്യൻ (ബേബി-63)ആണ് മരിച്ചത്. ഇന്നലെ (8/4/2025) രാവിലെ 10 മണിയോടെ ചെമ്മലമറ്റം പള്ളിക്ക് മുൻവശത്ത് ആയിരുന്നു അപകടം. പിണ്ണാക്കനാടുനിന്നും തിടനാട്ടേക്ക് പോകുകയായിരുന്ന ബേബി സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പിന്നിൽ, തെങ്കാശിയിൽ നിന്നും പാലായിലേക്ക് പോവുകയായിരുന്ന, കെഎസ്ആർടിസി ബസ്സ് ഇടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ബേബിയെ, കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടരയോടെ മരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ ഈട്ടിതോപ്പ് നിരപ്പേൽ വത്സമ്മ. മക്കൾ: Read More…
കോട്ടയത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം, 3 പേർക്ക് ഗുരുതര പരുക്ക്
കോട്ടയം: എംസി റോഡിൽ കോട്ടയം നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. തൊടുപുഴ സ്വദേശി സനുഷാണ് മരിച്ചവരിൽ ഒരാൾ. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് പേർക്ക് ഗുരുതര പരുക്കേറ്റു. പുലർച്ചെ മൂന്നരയോടെ നാട്ടകം പോളി ടെക്നിക് കോളജിന് മുന്നിലായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായി ജീപ്പ് ലോറിയിൽ ഇടിക്കുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് വരുന്ന കണ്ടെയ്നർ ലോറിയിലേക്കാണ് ജീപ്പ് ഇടിച്ചു കയറിയത്. ചിങ്ങവനെ പൊലീസ് എത്തി ജീപ്പ് സംഭവസ്ഥലത്ത് നിന്ന് മാറ്റി. അതിവേഗത്തിലെത്തിയ ജീപ്പ് ഇടിച്ചുകയറുകയായിരുന്നുവെന്ന് ലോറിയിലുണ്ടായിരുന്ന കർണാടക Read More…
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം
പാലാ : ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരായ പാറമ്പുഴ സ്വദേശികൾ സതീഷ് കുമാർ ( 42), മുരളീദാസ് ( 50) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പെയിന്റിംഗ് ജോലിക്കാരായ ഇവർ ജോലിസ്ഥലത്തേത്ത് രാവിലെ പോകുന്നതിനിടെയാണ് അപകടം. കുമ്മണ്ണൂരിൽ വച്ചാണ് അപകടം ഉണ്ടായത്.
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നായ കുറുകെ ചാടിയതിനെ തുടർന്നു ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു മുക്കൂട്ടുതറ സ്വദേശി നവീൻ ശശീന്ദ്രന് ( 23) പരുക്കേറ്റു. ഇന്നലെ രാത്രി നീലൂർ ഭാഗത്ത് വച്ചായിരുന്നു അപകടം. കാറും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരി ഭരണങ്ങാനം സ്വദേശിനി സുമയ്ക്ക്( 49) പരുക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് മേലമ്പാറ ഭാഗത്ത് വച്ചായിരുന്നു അപകടം.
ടിപ്പറും കാറും കൂട്ടിയിടിച്ച് അപകടം
പാലാ : ടിപ്പറും കാറും കൂട്ടിയിടിച്ചു പരിക്കേറ്റ പൊൻകുന്നം സ്വദേശി സന്തോഷ് മാത്യുവിനെ ( 42 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ ഇളംപള്ളി കവല ഭാഗത്ത് വച്ച് 10.30 യോടെയായിരുന്നു അപകടം.