Accident

നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് അപകടം

ഈരാറ്റുപേട്ട : നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ ചൂണ്ടച്ചേരി സ്വദേശി ജിൻസിനെ ( 39) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 6.30യോടെ ഈരാറ്റുപേട്ട് ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

Accident

ഓട്ടോറിക്ഷ മറിഞ്ഞ് 4 കന്യാസ്ത്രീകൾക്ക് പരുക്കേറ്റു

ചേർപ്പുങ്കൽ :അമിത വേ​ഗത്തിൽ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോയിൽ‌ യാത്ര ചെയ്തിരുന്ന കന്യാസ്ത്രീകൾക്ക് പരുക്കേറ്റു. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചേർപ്പുങ്കൽ ഭാ​ഗത്തെ കോൺവന്റിലെ 4 കന്യാസ്ത്രീകൾ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തിൽപെട്ടത്.

Accident

അജ്ഞാതവാഹനം ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറുപ്പിച്ചു

അജ്ഞാതവാഹനം ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറുപ്പിച്ചു. പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി സുരേന്ദ്രനെ ( 65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 10. 30 യോടെ വണ്ടൻ പതാൽ ഭാഗത്ത് വച്ചാണ് അപകടം. ഇടിച്ച വാഹനം നിർത്താതെ പോയതായി പറയപ്പെടുന്നു. സുരേന്ദ്രന് തലയ്ക്കാണ് പരുക്കേറ്റത്.

Accident

ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് ഒരാൾക്ക് പരുക്ക്

പശു റോഡിൽ വട്ടം ചാടിയതിനെ തുടർന്നു ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് പരുക്കേറ്റ പീരുമേട് സ്വദേശി പ്രകാശിനെ ( 26 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 8.30 യോടെ കോട്ടയം – കുമളി ദേശീയ പാതയിൽ പീരുമേടിന് സമീപത്തു വച്ചായിരുന്നു അപകടം. കഴിഞ്ഞ ദിവസം സമാന രീതിയിൽ മുണ്ടക്കയത്തു വച്ചും പശു കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് യുവാവിനു പരുക്കേറ്റിരുന്നു.

Accident

കാർ മതിലിൽ ഇടിച്ച് കുടുംബാംഗങ്ങളായ 2 പേർക്ക് പരുക്ക്

പാലാ: കാർ മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതിനിടെ മതിലിൽ ഇടിച്ചു പരുക്കേറ്റ കുടുംബാംഗങ്ങളായ ചാത്തൻതറ സ്വദേശികൾ ഷാജി മോൻ (44) ആൽബിൻ (22) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി മുക്കൂട്ടു തറ – പമ്പ റൂട്ടിലായിരുന്നു അപകSo

Accident

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം

പാലാ: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്. പരുക്കേറ്റ കൊഴുവനാൽ സ്വദേശി റോബിൻ ജോണിനെ (40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8 മണിയോടെ പാലാ സിവിൽ സ്റ്റേഷനു സമീപമായിരുന്നു അപകടം.

Accident

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം

ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ ചെത്തിമറ്റം സ്വദേശി ജോണിയെ (36) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ ചെമ്പിളാവ് പാലം ഭാഗത്തു വച്ചായിരുന്നു അപകടം.

Accident

ഇല്ലിക്കൽകല്ല് കാണാനെത്തിയ എൽജിനീയറിംഗ് കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

ഇല്ലിക്കൽകല്ല് വിനോദ സഞ്ചാര കേന്ദ്രം സന്ദർശിക്കാൻ എത്തിയ എൽജിനീയറിംഗ് കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരുക്ക്. പരുക്കേറ്റ കൊല്ലം സ്വദേശി ഫാബിൻ ( 20 ) പാലക്കാട് സ്വദേശി ആകാശ് (20) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെ ഇല്ലിക്കൽ കല്ലിന് സമീപം ഇറക്കത്തിലായിരുന്നു അപകടം. കൊച്ചിയിലെ എൻജിനിയറിംഗ് കോളജ് വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്.

Accident

ഗൂഗിൾ മാപ്പ് ചതിച്ചു: ഹൈദരാബാദ് സ്വദേശികളുടെ കാർ കോട്ടയത്ത് തോട്ടിൽ വീണു

കുറുപ്പന്തറയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടിൽ വീണത്. കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. യാത്രക്കാരെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കാർ പൂർണമായും തോട്ടിൽ മുങ്ങിപ്പോയി. ഇന്ന് പുലർച്ചെയായിരുന്നു സംഭവമുണ്ടായത്.

Accident

കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ച് തീക്കോയി സ്വദേശികളായ 3 പേർക്ക് പരുക്ക്

കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ച് 3 പേർക്ക് പരുക്ക്. പരുക്കേറ്റ തീക്കോയി സ്വദേശികളായ അതുൽ (18), മാർട്ടിൻ (16) ,സാൻ്റോ ജോസ് ( 16 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 2 മണിയോടെ വാഗമൺ റൂട്ടിൽ വെള്ളികുളം ഭാഗത്ത് വച്ചായിരുന്നു അപകടം.