thidanad

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി നേടിയ ഉജ്ജ്വല വിജയത്തിൽ ബി.ജെ.പി തിടനാട് പഞ്ചായത്ത് കമ്മിറ്റി ആഹ്ളാദ പ്രകടനം നടത്തി

തിടനാട്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി നേടിയ ഉജ്ജ്വല വിജയത്തിന് അഭിവാദ്യം അർപ്പിച്ച് ബി.ജെ.പി തിടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിടനാട് ടൗണിൽ ആഹ്ളാദ പ്രകടനം നടത്തി.

തുടർന്ന് ചേർന്ന യോഗം ബി.ജെ.പി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് അഡ്വ: പി രാജേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് എം എസ് അധ്യക്ഷത വഹിച്ചു. മണ്ഢലം ജനറൽ സെക്രട്ടറി ബി പ്രമോദ്,

പഞ്ചായത്ത് ഇൻചാർജ്ജ് ടോമി ഈറ്റത്തോട്ട്, മണ്ഢലം സെക്രട്ടറി സാബു ജീ മറ്റത്തിൽ, കോട്ടയം ജില്ലാ ലീഗൽസെൽ കോ-കൺവീനർ അഡ്വ: ജോയി കെ മാത്യു, സുരേന്ദ്രൻ മുടക്കിയിൽ, സജി പി കെ, അഡ്വ. ശ്രീ വിജയശ്രീ, സാബു സ്‌റ്റീഫൻ, ചെല്ലപ്പൻ പി വി, ജെയ്‌പി പുരയിടം, സാബു വി എം തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *