കൊഴുവനാൽ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ എലിക്കുളം സ്വദേശി ജിൻസ് ജോസിനെ ( 34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 10.30 യോടെ കൊഴുവനാൽ ബാങ്ക് ജംഗ്ഷനു സമീപമായിരുന്നു അപകടം.
ഈരാറ്റുപേട്ട വാഗമൺ റോഡിൽ എവറസ്റ്റ് വളവിന് സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റ വിനോദ സഞ്ചാരികളായ ബംഗളൂരു സ്വദേശികൾ സുഭാഷ് (57 ) അനു ( 50 ) അംനോൻ മാത്യു (22 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം.
പാലാ: നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് പരുക്കേറ്റ ആന്ധ്രാപ്രദേശ് സ്വദേശികളായ എം.ജെ.ഭാസ്കർ റെഡ്ഢി ( 65), സുരേഷ് റെഡ്ഢി (42), വിഷ്ണു തേജ റെഡ്ഢി ( 26) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ പൈക ഭാഗത്ത് വച്ചായിരുന്നു അപകടം.