കോട്ടയം : ആഗോള വിപണിയിലുള്ള റബര്‍ വില കര്‍ഷകര്‍ക്ക് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നേരിട്ട് ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി കത്തയച്ചു. ആഗോള വിപണിയില്‍ 216 രൂപയാണ് സ്വാഭാവിക റബറിന്റെ വില. ആഭ്യന്തരവിപണിയില്‍ സ്വാഭാവിക റബറിന് 168 രൂപ മാത്രമാണ് ലഭിക്കുന്നത്. വിലയിലെ ഈ വിത്യാസം റബര്‍ കര്‍ഷകരോട് കാണിക്കുന്ന കടുത്ത അനീതിയാണ്. റബര്‍ വില പൂര്‍ണ്ണമായും നിശ്ചയിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുന്ന അന്താരാഷ്ട്രകരാറുകളെയും, കയറ്റുമതി ഇറക്കുമതി നയങ്ങളെയും, വ്യാപാരനയങ്ങളെയും Read More…
Author: editor
പുതിയ അധ്യയന വർഷത്തേയ്ക്കുള്ള പാഠപുസ്തക വിതരണം തുടങ്ങി
കോട്ടയം: അടുത്ത അധ്യയനവർഷത്തേയ്ക്കുള്ള സ്‌കൂൾ പാഠപുസ്തകവിതരണം ജില്ലയിൽ ആരംഭിച്ചു. പുതുപ്പള്ളി സെന്റ് ജോർജ് ഗവ. വി.എച്ച്.എസ്.എസിലെ ജില്ലാ ഹബിൽ വച്ച് പാഠപുസ്തകവിതരണത്തിന്റെ ഫ്ളാഗ് ഓഫ് കർമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. അധ്യയനവർഷം ആരംഭിക്കും മുമ്പു തന്നെ മുഴുവൻ വിദ്യാർഥികൾക്കു പാഠപുസ്തകമെത്തിക്കാനാണ് വിതരണം നേരത്തേ ആരംഭിച്ചതെന്ന്് കെ.വി. ബിന്ദു പറഞ്ഞു. കുടുംബശ്രീയ്ക്കാണു പുസ്തകവിതരണച്ചുമതല. വിവിധ സ്‌കൂളുകളിലെ 251 സൊസൈറ്റികൾ വഴിയാണ് ആദ്യഘട്ടത്തിൽ വിതരണം നടത്തുക. സിലബസിൽ മാറ്റം വരാത്ത 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് ആദ്യം Read More…
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി അരുവിത്തുറ സോൺ വാർഷികവും വനിതാ ദിനചരണവും കാർഷികമേളയും ആരുവിത്തുറയിൽ
അരുവിത്തുറ: PSWS അരുവിത്തു റ സോൺ വാർഷികാഘോഷം അരുവിത്തുറ സെന്റ് ജോർജ് ഫോറോനാ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചു വിവിധ പരിപാടികളോടെ നാളെ (14/3/24,)നടത്തപ്പെടുന്നു. രാവിലെ 10 മണിക്ക് രജിസ്ട്രേഷനു ശേഷം വിവിധ കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും ജൈവ കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനവും സമ്മേളനത്തോ ടനുബന്ധിച്ചു നടത്തപ്പെടും. അരുവിത്തുറ സോണിലെ വിവിധ സ്വാശ്രയ സംഘങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളും കോട്ടയം വനിതവികസന കോർപറേഷനിലെ ശ്രീ. റോഷിൻ ജോൺ നയിക്കുന്ന ക്ലാസും നടക്കും.തുടർന്ന് 1.30.പി.എം ന് വെരി.റവ.ഫാ.സെബാസ്റ്യൻ വെട്ടുകല്ലേലിൻറ (വികാർ St.ജോർജ് Read More…
പൗരത്വനിയമം ആർക്കും എതിരല്ല: അഡ്വ. NK നാരായണൻ നമ്പൂതിരി
കോട്ടയം: പൗരത്വനിയമം നടപ്പിലാക്കുന്നതു വഴി രാജ്യത്തെ ഒരു പൗരനും എതിരല്ല, ആരുടെയും പൗരത്വം നഷ്ടപ്പെടുന്നതും ഇല്ല. അപവാദ പ്രചാരണങ്ങളിലൂടെ ന്യുനപക്ഷ സമൂഹത്തിൽ ആശങ്ക ഉണ്ടാക്കി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് ഇടത് – വലത് മുന്നണികൾ. ഈ യാഥാർത്ഥ്യം എല്ലാവരും മനസ്സിലാക്കണം. BJP കോട്ടയം നിയോജക മണ്ഡലം കമ്മറ്റി തിരുനക്കരയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. BJP കോട്ടയം മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ BJP ജില്ലാ Read More…
ഡോക്യൂമെന്ററി പ്രകാശനം
അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ മീഡിയ വിഭാഗം മൂന്നാം വർഷ വിദ്യാർത്ഥികളുടെ ഡോക്യുമെന്ററികൾ പ്രകാശനം ചെയ്തു .ചലച്ചിത്ര നിർമ്മാതാക്കളായ ലക്ഷ്മി വാര്യരും, ഗണേഷ് മേനോനും പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. പ്രഫ. സിബി ജോസഫ്, അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബർസാറുംകോഴ്സ് കോർഡിനേറ്ററുമായ റവ.ഫ. ബിജു കുന്നക്കാട്ടിൽ ആ മാസ് കമ്പ്യൂണികേഷൻ വിഭാഗം മേധാവി ജൂലി ജോൺ എന്നിവർ സംസാരിച്ചു. മരോട്ടിച്ചാലിലെ ചെസ്സ് ഗ്രാമത്തെ കേന്ദ്രീകരിച്ചും പരമ്പരഗത കൈത്തൊഴിലിനെ അടിസ്ഥാനമാക്കിഉള്ള ഡോക്യൂമെന്ററയ്കളുടെ പ്രദർശനമാണ് Read More…
ദേവമാതയിൽ ഊർജ സംരക്ഷണ ക്യാമ്പയിൻ സംഘടിപ്പിച്ചു
കുറവിലങ്ങാട്: ദേവമാതാ കോളേജ് ഫിസിക്സ് വിഭാഗവും എനർജി മാനേജ്മെന്റ് സെന്ററും കെ.എസ്.ഇ.ബി.യും കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സാമൂഹ്യബോധവത്കരത്തിനായി ഊർജ്ജകിരൺ സമ്മർ ക്യാമ്പയിൻ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി മത്തായി പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി. സബ് എഞ്ചിനീയർ ശ്രീ. അനിൽകുമാർ കെ. പി. വേനൽകാലവും ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യവും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നയിച്ചു. പരിപാടിയുടെ കോ ഓർഡിനേറ്റർ ഡോ. ടീന Read More…
പൂഞ്ഞാര്‍ പോലീസ് ഔട്ട്‌പോസ്റ്റിനെ പോലീസ് സ്റ്റേഷനാക്കി ഉയര്‍ത്തണം. ‘മുഖാമുഖം’ പരിപാടിയില്‍ മുഖ്യമന്ത്രിക്ക് നിവേദനം
നാല്പതിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂഞ്ഞാറില്‍ സ്ഥാപിച്ച പോലീസ് ഔട്ട്‌പോസ്റ്റിനെ ഉടന്‍ പോലീസ് സ്റ്റേഷനാക്കി ഉയര്‍ത്തണമെന്ന് പൂഞ്ഞാര്‍ തെക്കേക്കര കുന്നോന്നി ജനമൈത്രി റെസിഡന്‍സ് വെല്‍ഫെയര്‍ കൗണ്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയനോടാവശ്യപ്പെട്ടു. എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ‘മുഖാമുഖം’ പരിപാടിയിലേക്ക് മുഖ്യമന്ത്രിയുടെ പ്രത്യേകം ക്ഷണിതാവായി പങ്കെടുത്ത റെസിഡന്‍സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രസാദ് കുരുവിളയാണ് മലയോര മേഖലയുടെ ക്രമസമാധാന സാഹചര്യങ്ങളും പ്രത്യേക ഭൂപ്രദേശ സാഹചര്യങ്ങളും ചൂണ്ടിക്കാട്ടി നേരിട്ട് നിവേദനം നല്കി ഈ ആവശ്യമുന്നയിച്ചത്. ഏറ്റവും ജനസാന്ദ്രതയുള്ളതും ആളുകള്‍ Read More…
കേരളത്തില്‍ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ
സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലത്തെ മൊത്തം ഉപഭോഗം നൂറ് ദശലക്ഷ യൂണിറ്റ് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വൈദ്യുതി കരുതലോട് ഉപയോഗിക്കാൻ നിര്‍ദേശിക്കുകയാണ് കെഎസ്ഇബി. വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലെ ഉപയോഗിച്ചത് 100.16 ദശലക്ഷം യൂണിറ്റ്. ഇന്നലത്തെ പീക്ക് സമയത്ത് ആവശ്യമായി വന്നത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്നതോടെ എസി ഉപഭോഗം കൂടുന്നതാണ് വൈദ്യുതിക്ക് ഇത്രമാത്രം ചിലവുണ്ടാകാൻ പ്രധാനമായും കാരണമാകുന്നതെന്നാണ് സൂചന. കഴിഞ്ഞ വർഷം ഏപ്രിൽ 18ന് Read More…
ലൈഫ് മിഷൻ ; ഭവനരഹിതർക്കായുള്ള വിപ്ലവകരമായ പദ്ധതി: തോമസ് ചാഴികാടൻ എം പി
പാലാ: സംസ്ഥാന സർക്കാർ നടപ്പാക്കിയ ലൈഫ്മിഷൻ പദ്ധതി സംസ്ഥാനത്ത് വലിയഭവന വിപ്ലവമാണ് സൃഷ്ടിച്ചതെന്നും ഈ പദ്ധതി വഴി ഭവനരഹിതരായിരുന്ന പതിനായിരങ്ങൾക്ക് സ്വന്തം സുരക്ഷിത വാസസ്ഥലം ഒരുക്കി നൽകിയതായും തോമസ് ചാഴികാടൻ എം.പി.പറഞ്ഞു. കരൂർ ഗ്രാമപഞ്ചായത്തിൽ അൻപത് പേർക്കു കൂടി പുതിയ വീടുകളുടെ താക്കോൽദാനവും ഇരുപത്തി അഞ്ച് വീടുകൾക്കായുള്ള അനുമതിപത്ര വിതരണവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ബെന്നി വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ, Read More…
കടപ്ലാമറ്റത്ത് മേളക്കൊഴുപ്പ് നിറച്ച് വനിതാ ശിങ്കാരിമേളം
കടപ്ലാമറ്റം: കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ ശിങ്കാരിമേള ട്രൂപ്പ് ആരംഭിച്ചു. ഗ്രാമപഞ്ചായത്തിലെ 12 വനിതകൾ ചേർന്നാണ് ട്രൂപ്പ് ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്തിന്റെ പട്ടികജാതി വികസന ഫണ്ടിൽനിന്ന് രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് വനിതാ ശിങ്കാരിമേള ട്രൂപ്പിന് വാദ്യോപകരണങ്ങൾ വിതരണം ചെയ്തത്. വയല വിനയചന്ദ്രൻ രക്ഷാധികാരിയും സുലേഖ പ്രസാദ് പ്രസിഡന്റും സിന്ധു മോൾ സെക്രട്ടറിയുമായ സർഗ്ഗശ്രീ സ്വയം സഹായ സംഘത്തിനാണ് എട്ട് ചെണ്ടയും നാല് ഇലത്താളവും അനുബന്ധ ഉപകരണങ്ങളും Read More…











